ബാംഗ്ലൂർ ഡേയ്‌സ് ഹിന്ദി റീമേക്കിനൊരുങ്ങുന്നു

മലയാളത്തില്‍ സൂപ്പര്‍ ഹിറ്റ് ചിത്രം ബാംഗ്ലൂര്‍ ഡേയ്‌സ്’ ഹിന്ദി റീമേക്കിനൊരുങ്ങുന്നു. ‘യാരിയന്‍ 2′ എന്ന പേരിട്ട ചിത്രത്തില്‍ മലയാളത്തിന്റെ പ്രിയതാരങ്ങൾ അനശ്വര രാജനും പ്രിയ വാര്യരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

യാരിയന്‍’ ആദ്യ ഭാഗം ഒരുക്കിയ ദിവ്യ കോസ്‌ല കുമാര്‍ യാരിയന്‍ 2വില്‍ പ്രധാന വേഷത്തിലെത്തും. മീസാന്‍ ജാഫ്രിയും യാഷ് ദാസ് ഗുപ്തയും പ്രധാന വേഷങ്ങളിലുണ്ട്.

  സൗത്ത് പരേഡിൽ നിന്ന് എം.ജി റോഡിലേക്ക്; ബെംഗളൂരുവിന്റെ ഹൃദയമിടിപ്പിന്റെ വഴിമാറിയ ചരിത്രം

യാരിയനില്‍ ദുല്‍ഖര്‍ സല്‍മാന്റെ കഥാപാത്രത്തെയാകും നടന്‍ മീസാന്‍ ജാഫ്രി അവതരിപ്പിക്കുക. യാഷ് ദാസ് ഗുപ്ത നിവിന്‍ പോളിയുടെ കഥാപാത്രത്തെ അവതരിപ്പിക്കും. ദിവ്യ കോസ്‌ല കുമാറാകും നസ്രിയയുടെ കഥാപാത്രത്തെ അവതരിപ്പിക്കുക.

അനശ്വര രാജന്റെ ആദ്യ ഹിന്ദി ചിത്രമാണ് യാരിയന്‍ 2. ശ്രീദേവി ബെംഗ്ലാവാണ് പ്രിയയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം. രാധികാ റാവു, വിനയ് സപ്രു എന്നിവരാണ് യാരിയന്‍ 2 സംവിധാനം ചെയ്യുന്നത്. ടീ സീരിസാണ് ചിത്രം നിര്‍മ്മിക്കുന്നത്. 2023 മേയ് 12ന് ചിത്രം പ്രദര്‍ശനത്തിനെത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ പ്രോപ്പർട്ടി ഉടമകൾക്കായി പുതിയ നീക്കവുമായി സർക്കാർ; മാറ്റം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു എന്നെ ചതിച്ചു'; പൊട്ടിക്കരഞ്ഞ് നടി പരുൾ ഗുലാത്തിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ
[masterslider id="10"]

Related posts