എസ്‌സി/എസ്ടിക്ക് നീതി ലഭിക്കാൻ വേണ്ടതെല്ലാം ചെയ്യും: മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ

ബെംഗളൂരു: സംസ്ഥാനത്തെ പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്ക് നീതി ലഭ്യമാക്കാൻ തന്റെ സർക്കാർ വേണ്ടതെല്ലാം ചെയ്യുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. എസ്‌സി/എസ്ടി സംവരണം വർധിപ്പിക്കാൻ തീരുമാനിച്ച് ദിവസങ്ങൾക്ക് ശേഷം, വിഷയത്തിൽ കോൺഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് ബൊമ്മൈ ആരോപിച്ചു.

എസ്‌സി/എസ്ടി വിഭാഗങ്ങൾക്ക് നീതി ലഭ്യമാക്കുന്നതിനായി നിയമപോരാട്ടത്തിന് തയ്യാറാണെന്നും. വീരശൈവ-ലിംഗായത്തുകൾ ഉൾപ്പെടെയുള്ള സമുദായങ്ങളെയും പിന്നാക്ക സമുദായങ്ങളെയും തകർക്കാൻ നിങ്ങൾ ശ്രമിച്ചു, പക്ഷേ ഇപ്പോൾ ദലിതുകൾക്ക് ഭയമില്ല, കാരണം ഞങ്ങൾ അവർക്കൊപ്പമാണെന്നും ജനസങ്കൽപ യാത്രയ്ക്കിടെ വിജയനഗര ജില്ലയിൽ നടന്ന പൊതുയോഗത്തിൽ ബൊമ്മൈ പറഞ്ഞു.

  മെട്രോ യാത്രക്കാരേ ശ്രദ്ധിക്കുക; ഞായറാഴ്ച പർപ്പിൾ ലൈനിലെ ഈ സ്റ്റേഷനുകൾക്കിടയിൽ സർവീസ് ഉണ്ടാകില്ല

പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളെ ശാക്തീകരിക്കാൻ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള മുൻ കോൺഗ്രസ് സർക്കാർ ഒന്നും ചെയ്തില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എസ്‌സി/എസ്‌ടിക്ക് വേണ്ടി മാത്രം ഫണ്ട് ചെലവഴിച്ചില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ സർക്കാരിനെ കുറ്റപ്പെടുത്തി. “ഇപ്പോൾ, ഞങ്ങൾ പട്ടികജാതി / പട്ടികവർഗ വിഭാഗങ്ങൾക്കായി പദ്ധതികൾ കൊണ്ടുവന്നിട്ടുണ്ടെന്നും അത് അവരുടെ അവസ്ഥ മെച്ചപ്പെടുത്തുമെന്നും ബൊമ്മൈ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  10, 20, 50, 100 രൂപ നോട്ടുകൾ നാളെ മുതൽ അസാധുവാകുമോ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എസ്.ഐ.ആര്‍ ഡ്യൂട്ടിക്ക് പോകുന്നതിനിടെ അപകടം: വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മരിച്ചു; ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധം ശക്തം
[masterslider id="10"]

Related posts