ഭാരത് ജോഡോ യാത്രയിൽ പേ സിഎം ടിഷർട്ട്‌ ധരിച്ചെത്തിയ പ്രവർത്തകർ അറസ്റ്റിൽ

ബെംഗളൂരു: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്കിടെ ‘പേസിഎം’ എന്ന് എഴുതിയ ടീ ഷർട്ട് ധരിച്ച് എത്തിയ പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. മണ്ഡ്യ ജില്ലയിലെ മല്ലേനഹള്ളിയിൽ നിന്ന് ആരംഭിച്ച യാത്രയിൽ പങ്കെടുത്ത പ്രവർത്തകരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവർ ‘പേസിഎം’, ‘പേഅശ്വത്നാരായണൻ’, ‘പേശ്വരപ്പ’ എന്നിങ്ങനെ പ്രിന്റ് ചെയ്‌ത ടീ ഷർട്ടുകളാണ് ധരിച്ചിരുന്നത്.

നേരത്തെ ഭാരത് ജോഡോ യാത്രക്കിടെ പെസിഎം എന്ന് പ്രിന്റ് ചെയ്‌ത ടീ ഷർട്ട് ധരിച്ച പ്രവർത്തകന്റെ ഷർട്ട് പോലീസ് അഴിച്ച് വാങ്ങുകയും അയാൾക്കെതിരെ ചാമരാജനഗർ പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു.

  ബെംഗളൂരുവിൽ ടോവിങ് നിരക്ക് കുത്തനെ കൂട്ടി; ഉടമകളെ പിഴിയുന്ന പുതിയ നിരക്ക് അറിയാൻ വായിക്കാം

‘പേസിഎം’ ടീ-ഷർട്ട് ധരിച്ചതിന് തനിക്കും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കുമെതിരെ നടപടിയെടുക്കാൻ സംസ്ഥാന സർക്കാരിനെ വെല്ലുവിളിച്ച് കർണാടക അധ്യക്ഷൻ ഡികെ ശിവകുമാറും രംഗത്തെത്തിയിരുന്നു. സർക്കാർ 40% കമ്മിഷനിൽ മുങ്ങി. കർഷകർ എല്ലാ വിഭാഗങ്ങളും കഷ്ടപ്പെടുന്നു. ഒരു വശത്ത് അഴിമതിയും അശാന്തിയും മറുവശത്ത് കർഷകരുടെ പ്രശ്നവും തൊഴിലില്ലായ്‌മയും. ജനങ്ങൾക്കിടയിൽ ഭയത്തിന്റെ അന്തരീക്ഷം സൃഷ്‌ടിക്കപ്പെട്ടിരിക്കുന്നു, ശിവകുമാർ ആരോപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ഉത്തരവ് കാട്ടൂ'; സർവേ സംഘത്തെ ചൂലുമായി നേരിട്ട് വനിതകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സൗജന്യ വൈദ്യുതി നഷ്ടമാകുമോ? 'ഗൃഹ ജ്യോതി' പരിശോധനയിൽ വൻ പ്രതിസന്ധി
[masterslider id="10"]

Related posts