വിവിധ സ്ഥാപനങ്ങളിൽ നിന്നു പണം സ്വീകരിച്ചു ബാങ്കുകളില്‍ അടയ്ക്കാൻ നിയോഗിച്ചിരുന്ന സ്വകാര്യ ഏജൻസി ജീവനക്കാർ 90 ലക്ഷം രൂപയുമായി മുങ്ങി.

ബെംഗളൂരു ∙ നഗരത്തിലെ വിവിധ സ്ഥാപനങ്ങളിൽ നിന്നു പണം സ്വീകരിച്ചു ബാങ്കുകളില്‍ അടയ്ക്കാൻ നിയോഗിച്ചിരുന്ന സ്വകാര്യ ഏജൻസി ജീവനക്കാർ 90 ലക്ഷം രൂപയുമായി മുങ്ങി. വാനിലുണ്ടായിരുന്ന നാരായണ സ്വാമി, നരസിംഹരാജു എന്നിവർക്കായി പൊലീസ് തിരച്ചിൽ തുടങ്ങി.

രണ്ടു ജീവനക്കാർ കലക്​ഷനായി കടകളിലേക്കു പോയ സമയത്താണ് ഇവർ വാഹനവുമായി കടന്നുകളഞ്ഞത്. വാഹനത്തിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരനെ ഭക്ഷണം വാങ്ങിവരാനായി ഇവർ നി‍ർബന്ധപൂർവം പറഞ്ഞുവിട്ടു. വാൻ പിന്നീട് നഗരത്തിൽ ഒഴിഞ്ഞ സ്ഥലത്തുനിന്നു കണ്ടെത്തി. ജിപിഎസ് ട്രാക്കിങ് സംവിധാനമടക്കുമുള്ള സുരക്ഷാ ക്രമീകരണങ്ങൾ വാഹനത്തിലുണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.

  പീനിയയിൽ ലഹരിയിൽ ഗുണ്ടകളുടെ അഴിഞ്ഞാട്ടം: , തെളിവുണ്ടായിട്ടും കേസെടുക്കാതെ പോലീസ്!
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts