ന്നാ പിന്നെ തീയേറ്ററിൽ തന്നെ കാണണം: തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോട്ടയം: ‘ന്നാ താൻ കേസ് കൊട്’ എന്ന സിനിമയുടെ പോസ്റ്ററുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. ‘ന്നാ പിന്നെ തീയേറ്ററിൽ തന്നെ കാണണം’ എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ഫേസ്ബുക്കിൽ രസകരമായ ഒരു കുറിപ്പ് പങ്കുവച്ചത്.

ഇടതുപക്ഷ സഹയാത്രികരെ ഇരട്ടത്താപ്പുകളുടെ യജമാനൻമാരെന്നും, തിരഞ്ഞെടുക്കപ്പെട്ട ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍റെ ഉപജ്ഞാതാക്കളെന്നും അദ്ദേഹം വിമർശിച്ചു. സമൂഹം അവരുടെ അഭിപ്രായങ്ങളെ തികഞ്ഞ അവജ്ഞയോടെ തള്ളിക്കളയണമെന്നും അദ്ദേഹം പറഞ്ഞു. “വഴിയിൽ കുഴിയുണ്ട്, മടിയിൽ കനവുമുണ്ട്” എന്ന വാചകത്തോടെയാണ് അദ്ദേഹം തന്‍റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

  സ്‌കൂളുകളിൽ ഇനി 'കളർ ഡേ'; ആഴ്ചയിലൊരു ദിവസം കളർ വസ്ത്രത്തിന് അനുമതി വരുന്നു?

ചിത്രത്തിന്‍റെ പോസ്റ്റർ വിവാദത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ കുഞ്ചാക്കോ ബോബൻ പ്രതികരണവുമായി എത്തിയിരുന്നു. പരസ്യം സർക്കാരിന് എതിരല്ലെന്നും, കേരളത്തിലെയല്ല തമിഴ്നാട്ടിലെ കുഴിയാണ് ചിത്രത്തിന്‍റെ പ്രമേയമെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമ്മയുടെ ദോഷങ്ങൾ മാറാൻ പെൺകുട്ടികൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പീഡനം; ജ്യോത്സ്യൻ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആനവണ്ടിയോട് കളിച്ച് കീശ ചോർന്നു; സ്റ്റോപ്പില്ലാത്ത സ്ഥലത്ത് വണ്ടി നിർത്താൻ ചില്ല് പൊട്ടിച്ച യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി!
[masterslider id="10"]

Related posts