ഒരു കള്ളനും ഇങ്ങനെ ഒരു ഗതി വരുത്തരുതേ! മാല പൊട്ടിച്ചു കടന്നു കളഞ്ഞ കള്ളന് പണികിട്ടി.

ബെംഗളൂരു : വീട്ടമ്മയുടെ മാലപൊട്ടിച്ച് വാനിൽ കടന്നുകളയാൻ ശ്രമിച്ചയാളെ പൊലീസ് പിന്തുടർന്നു പിടികൂടി. എച്ച്എസ്ആർ ലേഔട്ടിൽ രാവിലെ നടക്കാനിറങ്ങിയ സ്ത്രീയുടെ മാലയാണ് ആനേക്കൽ സ്വദേശി സോമശേഖർ പൊട്ടിച്ചെടുത്തത്. ബഹളം കേട്ട വഴിയാത്രക്കാർ പൊലീസ് കൺട്രോൾ റൂമിൽ വിവരമറിയിച്ചു. തുടർന്ന് കോൺസ്റ്റബിൾമാരായ മഹേഷ് നായികും ബസവരാജും സോമശേഖർ സഞ്ചരിച്ച വാൻ കണ്ടെത്തുകയും ബൈക്കിൽ പിന്തുടരുകയും ചെയ്തു.

  യുവാവിനെ വിളിച്ച് ഇറക്കി കൊണ്ട്പോയി കൊലപ്പെടുത്തി; സോഫ നിർമ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം

കുറച്ചുദൂരം പിന്നിട്ടപ്പോൾ റോഡ് അവസാനിച്ചതിനാൽ വാൻ നിർ‌ത്തിയ സോമശേഖർ ഇറങ്ങിയോടി. കടന്നുകളയാനുള്ള ശ്രമത്തിനിടെ സമീപത്തെ വീടിന്റെ മേൽക്കൂരയിലേക്കു കയറിയെങ്കിലും ആസ്ബസ്റ്റോസ് തകർന്നു താഴെ വീണു. പിന്നാലെയെത്തിയ പൊലീസുമായി മൽപിടുത്തം നടത്തിയെങ്കിലും ഇരുവരും ചേർന്നു കീഴ്‍പ്പെടുത്തി. മോഷ്ടിച്ച വാനിൽ എത്തിയാണ് സോമശേഖർ മാലമോഷണം നടത്തിയിരുന്നതെന്നു പൊലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ ഇനി അനേക്കലും അത്തിബെലെയും തൊടും; നഗരത്തെ വലംവെക്കാൻ 73 കിലോമീറ്റർ 35 സ്റ്റേഷനുകളുമായി വമ്പൻ വിപുലീകരണത്തിന് ഈ ലൈൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ പിജി കണ്ടെത്താൻ ഇനി അലയേണ്ട; ലളിതവഴികളുമായി മലയാളി യുവതിയുടെ വീഡിയോ വൈറലാകുന്നു
[masterslider id="10"]

Related posts