കർണാടക സർക്കാർ നേതൃത്വത്തിൽ വീണ്ടും മാറ്റങ്ങളുണ്ടായേക്കുമെന്ന അഭ്യൂഹം

ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന കർണാടകയിൽ സർക്കാർ നേതൃത്വത്തിൽ വീണ്ടും മാറ്റമുണ്ടാകുമെന്ന് അഭ്യൂഹങ്ങൾ പരക്കുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രിയും മുൻ ബിജെപി അധ്യക്ഷനുമായ അമിത് ഷായുടെ സന്ദർശനം ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് വഴിവെച്ചിരുന്നു. മംഗലാപുരത്ത് ബിജെപി യുവനേതാവ് കൊല്ലപ്പെട്ട സംഭവത്തിൽ പാർട്ടി നേതൃത്വത്തിനെതിരെ സംഘപരിവാർ പ്രവർത്തകർക്കിടയിൽ പ്രതിഷേധം ശക്തമാകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് അമിത് ഷായുടെ സന്ദർശനം.

  അധ്യാപിക ക്ലാസ് വിട്ടതിനുപിന്നാലെ അഞ്ചുവയസുകാരന് ക്ലാസ് മോണിറ്ററുടെ ക്രൂരമർദനം

‘വികസിത ഇന്ത്യ @ 100’ എന്ന വിഷയത്തിൽ സാംസ്കാരിക മന്ത്രാലയത്തിന്‍റെയും കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ്സിന്‍റെയും സമ്മേളനത്തിൽ ഔപചാരികമായി പങ്കെടുക്കാൻ ബുധനാഴ്ച രാത്രി അമിത് ഷാ ബെംഗളൂരുവിലെത്തും.

ഷെഡ്യൂൾ ചെയ്തിട്ടുള്ള ഔദ്യോഗിക യോഗങ്ങൾ ഇല്ലെങ്കിലും ബുധനാഴ്ച രാത്രിയോ വ്യാഴാഴ്ചയോ അദ്ദേഹം കർണാടക ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. സാംസ്കാരിക മന്ത്രാലയവും കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസും (സിഐഐ) സംഘടിപ്പിക്കുന്ന പരിപാടിയിൽ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ കേന്ദ്ര ആഭ്യന്തര മന്ത്രിയെ അനുഗമിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സൗരവ് ഗാംഗുലിക്കും ഭാര്യയ്ക്കും നേരെ വധഭീഷണി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വന്ദേമാതരം ആലാപനം തടഞ്ഞതായി ആരോപണം: സോണിയ ഗാന്ധിക്കെതിരെ പരാതി നൽകി ബിജെപി
[masterslider id="10"]

Related posts