നടപ്പാതകള്‍ വെടിപ്പാക്കും; സഞ്ചാര യോഗ്യമാണോ എന്ന് നടന്ന് ഉറപ്പാക്കും; നടപടികള്‍ ഊര്‍ജിതമാക്കി ജിബിഎ

ബെംഗളൂരു: നഗരത്തിലെ നട പ്പാതകളുടെ ശോച്യാവസ്ഥയെക്കുറിച്ചു പരാതി വ്യാപകമായതോടെ വൃത്തിയാക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കി ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റി (ജി ബിഎ).

വഴിയോരക്കച്ചവടക്കാരുടെ കയ്യേറ്റത്തിനും അനധികൃത പാര്‍ക്കിങ്ങിനും പുറമേ നിര്‍മാണ അവശിഷ്ടങ്ങള്‍ തള്ളുന്നതും കേബിളുകള്‍ അലക്ഷ്യമായി വലിച്ചെറിയുന്നതും നടപ്പാതകളിലെ ദുരിതക്കാഴ്ചയാണ്.

ഘട്ടം ഘട്ടമായി ഈ ദുരവസ്ഥ മാറ്റി യെടുക്കാനുള്ള പദ്ധതികളാണു ജിബിഎ ആവിഷ്‌കരിച്ചിരിക്കുന്ന. നടപ്പാതകള്‍ സഞ്ചാരയോഗ്യ മാണോയെന്നറിയാന്‍ ‘ബെംഗളുരു വോക്കളുരു’ പോലുള്ള പദ്ധതികള്‍ നഗരത്തിലെ കോര്‍പറേഷനുകളുടെ നേതൃത്വത്തില്‍ നടത്തി വരികയാണ്.

  വായുമലിനീകരണം ഗർഭിണികൾക്ക് വൻ ഭീഷണി; ഗർഭസ്ഥ ശിശുക്കൾക്ക് എയിംസിന്റെ മുന്നറിയിപ്പ്

നഗരവാസികളെ പങ്കെടുപ്പിച്ചു നടപ്പാതകളിലൂടെ നടന്നു നോക്കി സഞ്ചാര യോഗ്യമാണോയെന്ന് ഉറപ്പിക്കു ന്ന ദൗത്യമാണിത്. നഗരവാസികള്‍ക്കൊപ്പം ജിബിഎ ഉദ്യോഗസ്ഥരും നടപ്പാത കളിലൂടെ നടന്നു നോക്കും. ഏതെങ്കിലും ഭാഗം സഞ്ചാര യോഗ്യമല്ലെന്നു കണ്ടാല്‍ അടിയന്തരമായി പരിഹരിക്കും. കഴിഞ്ഞ ദിവസം ബെംഗളൂരു നോര്‍ത്ത് സിറ്റി കോര്‍പറേഷന്റെ നേതൃത്വത്തില്‍ കമ്മനഹള്ളിയിലായിരുന്നു വോക്കളുരു പരിപാടി സംഘടിപ്പിച്ചത്.

വിദേശികളുള്‍പ്പെടെയുള്ളവര്‍ 5 കിലോമീറ്ററോളം നടപ്പാത
പുതുവര്‍ഷ ദിനത്തില്‍ ആര്‍വി റോഡ് മെട്രോ സ്റ്റേഷന്‍ മുതല്‍ സാന്‍ഡല്‍ സോപ്പ് ഫാക്ടറി മെട്രോ സ്റ്റേഷന്‍ വരെ 26 കിലോമീറ്റര്‍ വോക്കളുരു പരിപാടി നടത്തിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൈയിൽ വാളുമായി ആരെയും പേടിപ്പിക്കുന്ന രൂപം; ഭയക്കേണ്ട, ഇത് മനുഷ്യരെ രക്ഷിക്കാനെത്തിയ യന്ത്രമനുഷ്യൻ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലോറിയും ജീപ്പും കൂട്ടിയിടിച്ച് നവദമ്പതികൾ മരിച്ചു
[masterslider id="10"]

Related posts