സ്വര്‍ണവിലയില്‍ കുതിപ്പ്

സ്വര്‍ണവിലയില്‍ തുടർച്ചയായ രണ്ടാം ദിവസവും വർധന. 22 കാരറ്റ് സ്വർണത്തിന് പവന് 120 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 74,120 രൂപയായി. ഒരു ഗ്രാമിന് 15 രൂപ വർധിച്ച് 9,265 രൂപയായി. ഇന്നലെ പവന് 400 രൂപ വര്‍ധിച്ചിരുന്നു. ജൂണ്‍ 13ന് മാത്രം പവന് 1,560 രൂപ വര്‍ധിച്ചിരുന്നു. ഇറാനെതിരെ ഇസ്രയേല്‍ ആക്രമണം നടത്തിയ ഘട്ടത്തിലായിരുന്നു വില വര്‍ധിച്ചത്. ഈ മാസത്തെ ഏറ്റവും വലിയ സ്വര്‍ണ വില 14ാം തീയതിയിലെ 74,560 രൂപയായിരുന്നു. ജൂൺ ഒന്നാം തീയതിയിലെ 71,360 രൂപയായിരുന്നു ഈ…

Read More

സുഖയാത്ര; കേരളത്തിലേക്കുള്ള ഈ തീവണ്ടികളിൽ കോച്ചുകൾ കൂട്ടുന്നു

ചെന്നൈ : ചെന്നൈ സെൻട്രൽ- തിരുവനന്തപുരം എക്സ്‌പ്രസി(12695/12696)ൽ ജൂൺ 27 മുതൽ രണ്ടു മാസത്തേക്ക് ഒരു ടു ടയർ എസി കോച്ച് കൂടി ചേർക്കാൻ തീരുമാനിച്ചതായി ദക്ഷിണ റെയിൽവേ അധികൃതർ അറിയിച്ചു. ചെന്നൈ സെൻട്രൽ-ആലപ്പുഴ എക്സ്‌പ്രസി(22639/22640)ൽ ജൂൺ 25 മുതൽ രണ്ടു മാസത്തേക്ക് ഒരു ടു ടയർ കോച്ച് കൂടി ചേർക്കും

Read More

ഐടി മേഖലയിലെ ജീവനക്കാരുടെ ജോലിസമയം ഉയർത്താൻ വീണ്ടും നീക്കം

IT

ബെംഗളൂരു : കർണാടകയിൽ ഐടി മേഖലയിലെ ജീവനക്കാരുടെ ജോലിസമയം ഉയർത്താൻ വീണ്ടും നീക്കം. സാധാരണ ജോലിസമയം പത്ത്‌ മണിക്കൂറും ഓവർടൈം ഉൾപ്പെടെ 12 മണിക്കൂറുമാക്കി നിയമഭേദഗതി കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ സാധാരണ ജോലിസമയം ഒൻപത്‌ മണിക്കൂറും ഓവർടൈം ഉൾപ്പെടെ പത്ത്‌ മണിക്കൂറുമാണ്. പുതിയ ഭേദഗതി പ്രകാരം നിലവിൽ മൂന്ന് ഷിഫ്റ്റിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് രണ്ട് ഷിഫ്റ്റിലേക്ക് മാറാൻ വഴിയൊരുക്കുമെന്ന് ജീവനക്കാർ പറയുന്നു. ഇതോടെ അത്തരം കമ്പനികളിലെ മൂന്നിലൊന്ന് ജീവനക്കാരെ ഒഴിവാക്കാനും കഴിയും. അത്രയും ജീവനക്കാർ തൊഴിൽരഹിതരാകും. 1961-ലെ കർണാടക ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്…

Read More

ഐടി അടക്കമുള്ള മേഖലകളിൽ എഐ കാരണമുള്ള തൊഴിൽനഷ്ടം: സംസ്ഥാനത്ത് ഐടി വകുപ്പിന്റെ സർവേ നടത്തും

IT

ബെംഗളൂരു : നിർമിതബുദ്ധി (എഐ) കാരണമുള്ള തൊഴിൽനഷ്ടത്തെക്കുറിച്ചു പഠിക്കാൻ കർണാടക സർക്കാർ സർവേ നടത്തുന്നു. ഐടി വകുപ്പിന്റെ നേതൃത്വത്തിലുള്ള സർവേ 27-ന് ആരംഭിക്കും. ഐടി അടക്കമുള്ള മേഖലകളിൽ എഐയും ഓട്ടമേഷനും വലിയ തൊഴിൽനഷ്ടമുണ്ടാക്കുമെന്നാണ് കരുതുന്നത്. ലോകത്തിലെതന്നെ ഏറ്റവും പ്രധാനപ്പെട്ട ഐടി ഹബ്ബുകളിൽ ഒന്നായ ബെംഗളൂരുവിനെ ഇത് വലിയരീതിയിൽ ബാധിക്കും. ഐടി അടക്കം വിവിധമേഖലകളിലെ വിദഗ്ധർ, കമ്പനികളിലെ മാനവവിഭവശേഷി വിഭാഗം മേധാവികൾ, അക്കാദമികരംഗത്തെ വിദഗ്ധർ, എഐ വിദഗ്ധർ തുടങ്ങിയവരിൽ നിന്നുള്ള വിവരങ്ങൾ ശേഖരിക്കുകയാണ് ലക്ഷ്യം. പുതിയ ഐടി നയം തയ്യാറാക്കുന്നതിന് മുന്നോടിയായിട്ടാണ് സർവേ. എഐ വ്യവസായരംഗത്തെ…

Read More

നഗരത്തിലെ പാർപ്പിടസമുച്ചയത്തിന്റെ മഴവെള്ള സംഭരണിയിൽ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും കണ്ടെത്തി

ബെംഗളൂരു : ബെംഗളൂരുവിൽ പാർപ്പിടസമുച്ചയത്തിലെ മഴവെള്ള സംഭരണിയിൽ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും കണ്ടെത്തി. കൊലപാതകമെന്ന് പോലീസ് സംശയിക്കുന്നു. ബേഗൂർ ന്യൂ മൈകോ ലേ ഔട്ടിലെ എംഎൻ ക്രെഡൻസ് ഫ്‌ളോറ അപ്പാർട്ട്‌മെന്റിലാണ് സംഭവം. പാർക്കിങ് സ്ഥലത്തിനോടു ചേർന്നുള്ള കുഴിയിലാണ് തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്. കുഴി ശുചീകരിക്കുന്നതിനിടെയാണ് ഇവ കണ്ടെത്തിയത്. ബേഗൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. അസ്വാഭാവിക മരണത്തിന് കേസെടുത്തു. തലയോട്ടിയും മറ്റും ഫോറൻസിക് പരിശോധനക്കയച്ചു. മരിച്ചതാരാണെന്ന് വ്യക്തമായിട്ടില്ല.

Read More

മദ്യപിച്ച് സ്‌കൂൾ ബസുകൾ ഓടിച്ച 58 ഡ്രൈവർമാർക്ക് എതിരെ കേസെടുത്ത് പോലീസ്

ബെംഗളൂരു: മദ്യപിച്ച് വാഹനമോടിച്ചതിന് ബെംഗളൂരു ട്രാഫിക് പോലീസ് (ബിടിപി) തിങ്കളാഴ്ച 58 സ്കൂൾ ബസ് ഡ്രൈവർമാർക്കെതിരെ കേസെടുത്തു. വിദ്യാർഥികളുടെ യാത്രാസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് നഗരത്തിൽ പോലീസ് പ്രത്യേകപരിശോധന നടത്തിയത്. തിങ്കളാഴ്ച രാവിലെ മൂന്നുമണിക്കൂർ നടത്തിയ പലയിടങ്ങളിലായി 4500-ൽപ്പരം സ്കൂൾബസുകൾ പരിശോധിച്ചു. ഇതിൽ 58 ബസുകളുടെ ഡ്രൈവർമാർ മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ഇവരുടെ ലൈസൻസ് പിടിച്ചെടുത്ത പോലീസ് ഇവ ബന്ധപ്പെട്ട ആർടി ഓഫീസിന് കൈമാറും. ആർടിഒ ലൈസൻസ് താത്കാലികമായി റദ്ദാക്കും.

Read More

നാളെ ബെംഗളൂരുവിലെ ഈ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും

ബെംഗളൂരു: മഹാലക്ഷ്മി ലേഔട്ട് സബ്‌സ്റ്റേഷനിൽ കെപിടിസിഎൽ നടത്തുന്ന അടിയന്തര അറ്റകുറ്റപ്പണികൾ കാരണം, ജൂൺ 20 ന് ബെംഗളൂരു നഗരത്തിലെ പീനിയ ഡിവിഷനിലെ എൻ-7 സബ് ഡിവിഷനിലെ പല സ്ഥലങ്ങളിലും രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങുമെന്ന് ബെസ്കോം അറിയിച്ചു. നഗർ മഞ്ജുനാഥ് നഗർ, തിമ്മയ്യ റോഡ്, ഭോവി കോളനി, മഹാഗണപതി നഗർ, പുഷ്പാഞ്ജലി അപ്പാർട്ട്മെൻ്റ്, ശിവനഹള്ളി പാർക്ക്, ആദർശ് നഗർ, ആദർശ് ലേഔട്ട്, യുണിക്സ് കോളനി, ഇന്ദിരാ നഗർ, മഞ്ജുനാഥ് നഗർ, മൂന്നാം ഘട്ടം ഒന്നാം ബ്ലോക്ക്0, ബി-നഗർ, ലക്ഷ്മി…

Read More

ആൺസുഹൃത്തിനോട് സംസാരിച്ചതിന് ആൾക്കൂട്ട വിചാരണ; മനംനൊന്ത് ജീവനൊടുക്കി യുവതി

കണ്ണൂർ : പിണറായി കായലോട് പറമ്പായിയിൽ യുവതി ജീവനൊടുക്കിയത് ആൾക്കൂട്ട വിചാരണയിൽ മനംനൊന്തെന്ന് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്ന് പേരെ റിമാൻഡ് ചെയ്തു. റസീന മൻസിലിൽ റസീനയെയാണ് (40) ചൊവ്വാഴ്ച വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പറമ്പായി സ്വദേശികളായ എം.സി. മൻസിലിൽ വി.സി. മുബഷീർ (28), കണിയാന്റെ വളപ്പിൽ കെ.എ. ഫൈസൽ (34), കൂടത്താൻകണ്ടി ഹൗസിൽ വി.കെ. റഫ്നാസ് (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആത്മഹത്യക്കുറിപ്പിൽനിന്ന് കിട്ടിയ സൂചനയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇവർ എസ്ഡിപിഐ പ്രവർത്തകരാണെന്ന് പൊലീസ് അറിയിച്ചു. ഞായറാഴ്ച വൈകീട്ട് മൂന്നോടെ…

Read More

ആൺസുഹൃത്തിനോട് സംസാരിച്ചതിന് ആൾക്കൂട്ട വിചാരണ; മനംനൊന്ത് ജീവനൊടുക്കി യുവതി

കണ്ണൂർ ∙ പിണറായി കായലോട് പറമ്പായിയിൽ യുവതി ജീവനൊടുക്കിയത് ആൾക്കൂട്ട വിചാരണയിൽ മനംനൊന്തെന്ന് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്ന് പേരെ റിമാൻഡ് ചെയ്തു. റസീന മൻസിലിൽ റസീനയെയാണ് (40) ചൊവ്വാഴ്ച വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പറമ്പായി സ്വദേശികളായ എം.സി. മൻസിലിൽ വി.സി. മുബഷീർ (28), കണിയാന്റെ വളപ്പിൽ കെ.എ. ഫൈസൽ (34), കൂടത്താൻകണ്ടി ഹൗസിൽ വി.കെ. റഫ്നാസ് (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആത്മഹത്യക്കുറിപ്പിൽനിന്ന് കിട്ടിയ സൂചനയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇവർ എസ്ഡിപിഐ പ്രവർത്തകരാണെന്ന് പൊലീസ് അറിയിച്ചു. ഞായറാഴ്ച വൈകീട്ട് മൂന്നോടെ…

Read More
Click Here to Follow Us