മൈസൂരു രാജാവായിരുന്ന ശ്രീകൃഷ്ണരാജ വൊഡയാറിന്റെ നഗരമധ്യത്തിലുള്ള പ്രതിമയിൽ കയറി പരിഭ്രാന്തി പരത്തി

ബെംഗളൂരു : മൈസൂരു രാജാവായിരുന്ന ശ്രീകൃഷ്ണരാജ വൊഡയാറിന്റെ നഗരമധ്യത്തിലുള്ള പ്രതിമയിൽ യുവാവ് കയറി അക്രമം കാട്ടിയത് പരിഭ്രാന്തി പരത്തി.

വെള്ളിയാഴ്ച‌ വൈകീട്ടാണ് അജ്ഞാതനായ ഒരാൾ നഗരത്തിന്റെ തിരക്കേറിയ ജങ്ഷനും ഹൃദയഭാഗത്തുമുള്ള കൃഷ്ണരാജ (കെആർ) സർക്കിളിലെ കൃഷ്ണ‌രാജ വൊഡയാറിന്റെ മാർബിൾ പ്രതിമയിൽ കയറിയത്. തുടർന്ന് പ്രതിമയുടെ തലയിൽ 20 മിനിറ്റിലേറെ ഇരുന്നു.

പ്രതിമയെ കുലുക്കാൻ ശ്രമിക്കുകയും കത്തുന്ന തീപ്പെട്ടിക്കൊള്ളി മുഖത്ത് ഉരയ്ക്കുകയും ചെയ്തു. പ്രതിമയോട് ധിക്കാരപരവും അനാദരവോടെയുമാണ് യുവാവ് പെരുമാറിയതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

  കെ ജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം: യൂട്യൂബര്‍ യാസര്‍ എടപ്പാളിനെ അറസ്റ്റ് ചെയ്തു

ഈ സമയത്ത് സംഭവത്തിന് നൂറുകണക്കിനാളുകൾ സാക്ഷികളായി. ഒടുവിൽ പോലീസ് എത്തിയപ്പോഴേക്കും അക്രമി സംഭവസ്ഥലത്ത്നിന്ന് ഓടി രക്ഷപ്പെട്ടു.

പ്രതിമയ്ക്കെതിരേ നടന്ന അനാദരം നിറഞ്ഞ പ്രവൃത്തിയെ ശക്തമായി അപലപിക്കുന്നതായി മൈസൂരു എംപിയും മൈസൂരു രാജവംശത്തിലെ ഇപ്പോഴുള്ള തലമുറയിലെ അംഗവുമായ യദുവീർ കൃഷ്ണ‌ദത്ത അറിയിച്ചു.

ചരിത്രപരവും സാംസ്‌കാരികവുമായ പ്രാധാന്യമുള്ള സ്മാരകങ്ങൾക്കും പ്രതിമകൾക്കും കൂടുതൽ ജാഗ്രതയും സംരക്ഷണവും നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലിഫ്റ്റ് ചോദിച്ച് കയറിയ ബൈക്ക് അപകടത്തിൽപ്പെട്ടു; 23കാരിക്ക് ​ദാരുണാന്ത്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സി.ബി.എസ്.ഇ പത്താം ക്ലാസ് ഫലം: 98.9% വിജയവുമായി ബെംഗളൂരു മേഖല രാജ്യത്ത് മൂന്നാമത്
[masterslider id="10"]

Related posts

Click Here to Follow Us