സ്‌കൂൾ ഗോവണി തകർന്ന് നാല് കുട്ടികൾക്ക് ഗുരുതരമായി പരിക്ക്

ബെംഗളൂരു: ഗംഗാവതി നിയമസഭാ മണ്ഡലത്തിലെ മുക്കുമ്പി സീനിയർ പ്രൈമറി സർക്കാർ സ്‌കൂളിന്റെ മുകളിലേക്കുള്ള ഗോവണി തകർന്ന് നാല് കുട്ടികൾക്ക് ഗുരുതരമായി പരിക്കേറ്റു.

ഭാഗ്യവശാൽ, സംഭവത്തിൽ കുട്ടികൾക്ക് ആർക്കും ജീവഹാനി സംഭവിച്ചിട്ടില്ല. സംഭവത്തിൽ പരിക്കേറ്റ നാല് കുട്ടികൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

മൂന്ന് ദിവസം മുമ്പ് പെയ്ത ചാറ്റൽ മഴയിൽ കെട്ടിടത്തിനുള്ളിൽ വെള്ളം കെട്ടിനിന്നതാണ് സംഭവത്തിന് കാരണമെന്ന് പറയപ്പെടുന്നു.

  ബെംഗളൂരുവിലെ തെരുവ് കച്ചവടക്കാർ ഇന്ന് സമ്പൂർണ്ണ പണിമുടക്കിലേക്ക്; ഫ്രീഡം പാർക്കിൽ വൻ റാലി

ഇതിനോട് പ്രതികരിച്ച സ്കൂൾ മാനേജ്മെന്റ് ബോർഡ് പ്രസിഡന്റ് മലയപ്പ യാദവ്, കുട്ടികളെ പഠിപ്പിക്കാൻ അനുയോജ്യമായ മുറികൾ സ്കൂളിലില്ലെന്ന് പറഞ്ഞു.

ആറ് മുറികളിൽ നാലെണ്ണം ചോർന്നൊലിക്കുന്നുതായും വിദ്യാഭ്യാസ വകുപ്പ് അടിയന്തരമായി ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ ഈ ഓട്ടോ ഡ്രൈവർക്ക്, ഓട്ടോയാണ് വീട്, മെട്രോ സ്റ്റേഷനാണ് അഭയം: ഇത് 'നിശബ്ദ പോരാളിയുടെ' കഥ; വീഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts