കെ.എസ്.ആർ.ടി.സി ബസിൽ യുവതിക്ക് നേരെ അപമര്യാദയായി പെരുമാറി; ടെലിവിഷൻ ഹാസ്യതാരം ബിനു ബി കമല്‍ അറസ്റ്റിൽ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായി പരാതി.

സംഭവത്തിൽ ടെലിവിഷൻ താരം ബിനു ബി കമല്‍ അറസ്റ്റില്‍.

ബിനു ബി കമലിനെതിരെ 21-കാരിയും കൊല്ലം സ്വദേശിയുമായ യുവതി നൽകിയ പരാതിയിലാണ് അറസ്റ്റ്.

ബസ് യാത്രയ്ക്ക് ഇടെ ബിനുവിന്റെ ശല്യം സഹിക്കവയ്യാതെ യുവതി ബഹളം വെച്ചതിനെ തുടർന്ന് വട്ടപ്പാറ ജങ്‌ഷനിൽ ബസ് നിർത്തുകയായിരുന്നു.

  പർപ്പിൾ ലൈനിൽ സർവീസ് തടസ്സപ്പെട്ടത് സാങ്കേതിക തകരാർ കൊണ്ടല്ല; കാരണം അറിയാൻ വായിക്കാം

ഇതോടെ ബിനു ബസിൽനിന്ന്‌ ഇറങ്ങി ഓടിയതായി ദൃതസാക്ഷികൾ പറയുന്നു.

തുടർന്ന് സ്ഥലത്തെത്തിയ വട്ടപ്പാറ പോലീസും യാത്രക്കാരും നാട്ടുകാരും ചേർന്ന് പ്രതിയെ പിടികൂടുകയായിരുന്നു.

ഇന്നലെ വൈകീട്ട് തിരുവനന്തപുരം വട്ടപ്പാറയിലാണ് സംഭവം.

പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എം.ഡി.എം.എയുമായി അറസ്റ്റില്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts