വൈറലായി നടുറോഡിലെ കുളി ; ഒപ്പം കൂടി നാട്ടുകാരും

മഞ്ചേരി: റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് യുവാവ് നടുറോഡിൽ കുളിക്കാനിറങ്ങിയത് വൈറലായി. മഞ്ചേരി-കരുവാരക്കുണ്ട് റോഡിൽ കിഴക്ക് പാണ്ടിക്കാടിനും, കുറ്റിപ്പുളിക്കും സമീപം റോഡ് തകർന്നതിൽ നാട്ടുകാർ പ്രതിഷേധിച്ചപ്പോഴാണ് പ്രദേശത്തെ താമസക്കാരനായ ഹംസക്കുട്ടി റോഡിലെ കുഴിയിൽ തോർത്ത് ധരിച്ച് ഇറങ്ങി പ്രതിഷേധിച്ചത്. 300 മീറ്ററോളം നീളത്തിൽ ചെളിക്കുളമായ റോഡിന്‍റെ താഴ്ച്ചയുളള ഭാഗത്ത് കാലുകൾ പിണച്ചു വച്ച് ഇരുന്ന് ബക്കറ്റിൽ വെള്ളം എടുത്ത് തലയിൽ ഒഴിക്കാൻ നേരം കാറിൽ യു.എ.ലത്തീഫ് എംഎൽഎ എത്തി.

  ഇഡി വാഹനം ആക്രമിച്ച സംഭവം: മുഖ്യമന്ത്രി വി ഡി സതീശന് അതൃപ്തി; മ്യൂസിയം എസ്.എച്ച്.ഒയ്‌ക്കെതിരെ നടപടിക്ക് സാധ്യത

അതോടെ ആവേശം വർദ്ധിച്ചു. നാട്ടുകാരും ഒപ്പം ചേർന്നു. പ്രശ്നത്തിൽ ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. അതോടെ ഹംസക്കുട്ടി സമരത്തിന്‍റെ രൂപം മാറ്റി. എം.എൽ.എ.യുടെ മുന്നിൽ ഒറ്റ കാലിൽ നിന്നാണ് പ്രതിഷേധം തുടർന്നത്. മരണ വീട്ടിൽ നിന്ന് മടങ്ങുകയായിരുന്നു എം.എൽ.എ. സമരത്തോട് അനുഭാവം പ്രകടിപ്പിച്ച അദ്ദേഹം കുഴിയിൽ വാഴ വയ്ക്കാൻ നിർദ്ദേശിച്ചു. താനും ദുരിതമനുഭവിക്കുകയാണെന്നും ഇക്കാര്യം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും എം.എൽ.എ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എം.ഡി.എം.എയുമായി അറസ്റ്റില്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കടുവയ്ക്കായി വെച്ച കൂട്ടിൽ കുടുങ്ങിയത് പുലി
[masterslider id="10"]

Related posts