ബെംഗളൂരുവിൽ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി കൂടുന്നു

ബെംഗളൂരു: ഇന്ത്യയില്‍ കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സ്ഥിതിയിൽ ബെംഗളൂരു നഗരത്തിലും കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു.

കര്‍ണാടകയിലെ പുതിയ കോവിഡ് -19 കേസുകളില്‍ ഭൂരിഭാഗവും ടെക് ഹബ്ബിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജൂണ്‍ നാലിന് റിപ്പോര്‍ട്ട് ചെയ്ത 301 പുതിയ കേസുകളില്‍ ബെംഗളൂരു അര്‍ബണ്‍ മേഖലയില്‍ മാത്രം 291 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.  ഭേദമാകുന്നതിനെക്കാള്‍ ഇരട്ടി വേഗത്തിലാണ് പുതിയ കേസുകള്‍ വര്‍ദ്ധിക്കുന്നത്. ആക്ടീവ് കേസുകളെ എണ്ണം വര്‍ദ്ധിക്കുകയാണ്. കര്‍ണാടകത്തില്‍ ഇപ്പോള്‍ 2,414 കോവിഡ് പോസിറ്റീവ് കേസുകളുണ്ട്. ഇതില്‍ 2,294 എണ്ണം ബെംഗളൂരു അര്‍ബണ്‍ മേഖലയിലാണ്.

നീണ്ട ഇടവേളയ്ക്ക് ശേഷം ബെംഗളൂരുവില്‍ ഒരു കോവിഡ് മരണം കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.
പനിയും ചുമയും അനുഭവപ്പെടുകയും തുടര്‍ന്ന് ഇന്‍ഫ്‌ലുവന്‍സ പോലുള്ള അസുഖം (ഐഎല്‍ഐ) ഉണ്ടെന്ന് കണ്ടെത്തുകയും ചെയ്ത 72 കാരിയായ സ്ത്രീയാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. ഇവരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിരുന്നു . മേയ് 28 ന് ആശുപത്രയില്‍ പ്രവേശിപ്പിച്ച ഇവര്‍ അടുത്തദിവസം തന്നെ മരിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts