ബസ് സമരം തുടരുന്നു;ജീവനക്കാരുടെ ഇടയിൽ ഭിന്നത; നട്ടം തിരിഞ്ഞ് യാത്രക്കാർ.

ബെംഗളൂരു : കർണാടക ആർ.ടി.സി. ജീവനക്കാരുടെ സമരം നാലാം ദിവസം തുടരുമ്പോൾ സാധാരണ യാത്രക്കാരുടെ ദുരിതം തുടരുകയാണ്. ട്രെയിനികളെ ഉപയോഗിച്ച് കൂടുതൽ ബസ് സർവീസുകൾ നടത്തുന്നുണ്ട്. ബെളഗാവി ജില്ലാ കളക്ടറെ അനുമതിയില്ലാതെ സന്ദർശിക്കാൻ ശ്രിക്കുകയം പ്രതിഷേധ പ്രകടനങ്ങൾ നടത്തുകയും ചെയ്ത തൊഴിലാളി യൂണിയൻ നേതാവ് കോടിഹളളി ചന്ദ്രശേഖറിനേയും 25 പേരേയും പോലീസ് കസ്റ്റഡിയിലെടുത്തു. 30 ജില്ലകളിലായി 652 സർവീസുകൾ ഇന്നലെ നടത്തി. ജോലിക്ക് ഹാജരാകാതെ ഇരുന്ന 74 പേരെ ഇന്നലെ സ്ഥലം മാറ്റി. അതേ സമയം ജീവനക്കാർക്കിടയിൽ ഭിന്നത ഉടലെടുത്തിട്ടുണ്ട്, ആറാം ശമ്പള കമ്മീഷൻ പ്രകാരമുള്ള…

Read More

കോവിഡ് 19;പരിശോധനകളുടെ എണ്ണം ലക്ഷ്യത്തിലെത്തിക്കാൻ തിരിമറി നടത്തിയതായി ആരോപണം…!!

ബെംഗളൂരു: പരിശോധനകൾ നടത്താനുള്ള കുറഞ്ഞ എണ്ണം ലക്ഷ്യപ്രാപ്തിയിൽ എത്തിക്കുന്നതിന് വേണ്ടി സാമ്പിളുകൾ ഉൾപ്പെടുത്താതെ തന്നെ പരിശോധനയ്ക്കു വേണ്ടി അയച്ചുകൊടുക്കുന്ന വീഡിയോയാണ് കഴിഞ്ഞദിവസം പുറത്തുവന്നത്. തെളിവുകളുടെ അടിസ്ഥാനത്തിൽ ബൃഹത് ബെംഗളൂരു നഗരപാലിക യുടെ കൊടി ഗെഹള്ളി പ്രൈമറി ഹെൽത്ത് സെന്ററിലെ രണ്ടുപേരെ സസ്പെൻഡ് ചെയ്തു. പരിശോധന സാമ്പിളുകൾ എടുക്കാതെയും ഉൾപ്പെടുത്താതെ യും ടെസ്റ്റ് ട്യൂബുകൾ നിറയ്ക്കുന്നതിന്റെ വീഡിയോ രംഗങ്ങൾ വൻ വിവാദമാണ് സൃഷ്ടിച്ചിരിക്കുന്നത്. ബിബിഎംപിയുടെ ഉദ്യോഗസ്ഥർ അല്ലാത്ത, താൽക്കാലികമായി ഈ ചുമതല ചെയ്തുകൊണ്ടിരുന്ന രണ്ടു പേർക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ഓരോ ഹെൽത്ത് സെന്ററുകളും നടത്തേണ്ട പരിശോധനകളുടെ…

Read More

കണ്ണാടിയും ഇൻഡിക്കേറ്ററും ഇല്ലാത്ത ഇരുചക്രവാഹനങ്ങൾക്ക് പിഴ ഈടാക്കും.!!

ബെംഗളൂരു : കണ്ണാടിയും ഇൻഡിക്കേറ്ററുമില്ലാത്ത ഇരുചക്രവാഹന ഉപയോക്താക്കളിൽ നിന്നും പിഴ ഈടാക്കാൻ കർണാടക ട്രാഫിക് പോലീസ് തീരുമാനിച്ചു. 500 രൂപയാണ് പിഴ നിശ്ചയിച്ചിരിക്കുന്നത്. ഇരുചക്ര വാഹന അപകടങ്ങളുടെ പിൻകാല ചരിത്രം പരിശോധിച്ചതിൽ നിന്നും കണ്ണാടിയും ഇൻഡിക്കേറ്ററുമില്ലാത്ത വാഹനങ്ങളാണ് കൂടുതൽ അപകടത്തിൽപ്പെട്ടിട്ടുള്ളതെന്നു കണ്ടെത്തിയ സാഹചര്യത്തിലാണ് പോലീസിന്റെ പുതിയ തീരുമാനം. ട്രാഫിക് പോലീസ് വിഭാഗം വെള്ളിയാഴ്ച നടത്തിയ പത്രസമ്മേളനത്തിൽ ഹെൽമറ്റ് ഉപയോഗിക്കാത്തതാണ് പ്രധാന മരണകാരണമെങ്കിലും ഇൻഡിക്കേറ്ററും കണ്ണാടിയും ഇല്ലാത്തത് കൂടുതൽ അപകടങ്ങൾക്ക് വഴിതെളിച്ചു എന്ന് പഠനങ്ങൾ വ്യക്തമാക്കുന്നതായി പറഞ്ഞു. പിന്നിൽ നിന്ന് വരുന്ന വാഹനങ്ങളെ ശ്രദ്ധിക്കാതെ പെട്ടെന്ന്…

Read More

ബസ് പണിമുടക്ക്; ബി എം ടി സി ജീവനക്കാരെ പിരിച്ചുവിട്ടു.

ബെംഗളൂരു: സംസ്ഥാനത്തെ വിവിധ ട്രാൻസ്‌പോർട്ട് കോർപറേഷനുകൾ ഏപ്രിൽ 7 മുതൽ തുടങ്ങിയ അനിശ്ചിതകാല പണിമുടക്കിൽ പങ്കെടുക്കുകയും ഡ്യൂട്ടിക്ക് റിപ്പോർട്ട് ചെയ്യാതിരിക്കുകയും ചെയ്ത 120 ട്രെയിനികളെയും പ്രൊബേഷണറി ജീവനക്കാരെയും ബി എം ടി സി വെള്ളിയാഴ്ച പിരിച്ചുവിട്ടു. 96 ട്രെയിനികൾക്കെതിരെ വ്യാഴാഴ്ച സമാനമായ നടപടി ബി എം ടി സി സ്വീകരിച്ചിരുന്നു. “അറുപത് ട്രെയിനികളെയും 60 പ്രൊബേഷണറി ജീവനക്കാരെയും വെള്ളിയാഴ്ച സർവീസിൽ നിന്ന് പിരിച്ചുവിട്ടു,” എന്ന് ബി എം ടി സി പ്രസ്താവനയിൽ പറഞ്ഞു. അതെ സമയം 244 ഡ്രൈവർമാരെയും കണ്ടക്ടർമാരെയും അഞ്ച് ട്രാഫിക് സൂപ്പർവൈസറി സ്റ്റാഫ് അംഗങ്ങളെയും 34 മെക്കാനിക്കൽ…

Read More

കർണാടകയിൽ ആക്ടീവ് കോവിഡ് കേസുകൾ 60000 ന് മുകളിൽ; കൂടുതൽ വിവരങ്ങൾ….

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 6955 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.3350 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 7.04%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 3350 ആകെ ഡിസ്ചാര്‍ജ് : 980519 ഇന്നത്തെ കേസുകള്‍ : 6955 ആകെ ആക്റ്റീവ് കേസുകള്‍ : 61653 ഇന്ന് കോവിഡ് മരണം : 36 ആകെ കോവിഡ് മരണം : 12849 ആകെ പോസിറ്റീവ് കേസുകള്‍ : 1055040 ഇന്നത്തെ പരിശോധനകൾ :…

Read More

കർണാടക-കേരള അതിർത്തി ചെക്ക് പോസ്റ്റുകളിൽ നെഗറ്റീവ് ആർ.ടി.പി.സി.ആർ.പരിശോധന കർശനമാക്കി.

ബെംഗളൂരു : കേരളവുമായി നേരിട്ട് അതിർത്തി പങ്കിടുന്ന ചെക്ക് പോസ്റ്റുകളിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റിനായി കർശ്ശനമായ പരിശോധന തുടരുകയാണ് കർണാടക. ഉത്തര കേരളത്തിലെ മാക്കൂട്ടം -കൂട്ടുപുഴ അതിർത്തി ചെക്ക് പോസ്റ്റിൽ വണ്ടികൾ തടഞ്ഞ് നിർത്തി കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. വയനാട് അതിർത്തിയായ കുട്ട, മുത്തങ്ങ ചെക്ക് പോസ്റ്റുകളിലും കർശ്ശനമായ പരിശോധന നടക്കുന്നുണ്ട്. അതേ സമയം ഹൊസൂരിൽ നിന്ന്  കർണാടകയിലേക്ക് കയറുമ്പോൾ അത്തിബെല്ലേയിൽ കേരള,മഹാരാഷ്ട്ര റെജിസ്ട്രെഷനുള്ള കാറുകൾ കൈ കാണിച്ചു നിർത്തി വിവരങ്ങൾ ആരായുന്നുണ്ട്. തമിഴ്നാട് ദിശയിൽ അതിർത്തിയിൽ പരിശോധന ഊർജിതമാക്കുവാനുള്ള…

Read More

ഏപ്രിൽ അവസാനത്തോടെ സംസ്ഥാനത്ത് 13.5 ലക്ഷം കോവിഡ് 19 കേസുകൾ ഉണ്ടായേക്കാം: യുഎസ് സർവകലാശാല

ബെംഗളൂരു: ഏപ്രിൽ 30 നകം കർണാടകയിൽ 13.5 ലക്ഷം കോവിഡ് 19 കേസുകൾ ഉണ്ടാകുമെന്ന് അമേരിക്കയിലെ മിഷിഗൺ സർവകലാശാലയിലെ ഗണിതശാസ്ത്ര ഗവേഷകരുടെ പഠനങ്ങൾ  സൂചിപ്പിക്കുന്നു. ഗണിതശാസ്ത്ര മോഡലുകളിൽ പ്രവർത്തിക്കുന്ന ഗവേഷകർ ഇത് ഒരു ഏകദേശ കണക്കാണ് എന്ന് പറഞ്ഞു. ഇതുവരെ 10.5 ലക്ഷം കേസുകൾ കർണാടകയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വൈറസ് പകരുന്നത് നിയന്ത്രിക്കാനുള്ള സംസ്ഥാനത്തിന്റെ തയ്യാറെടുപ്പുകൾക്കിടയിൽ ഈ സംഖ്യകൾ ഒരു ചോദ്യമായി നിൽക്കുന്നുണ്ട്. വൈറസ് അതിവേഗം പടരുന്നുവെന്ന് സർക്കാർ സമ്മതിക്കുന്നുണ്ടെങ്കിലും സ്ഥിതി അത്ര ഭയാനകമാകില്ല എന്ന് സംസ്ഥാന സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുന്ന വിദഗ്ധർ വാദിക്കുന്നു. രാജ്യത്തെ പ്രമുഖ ശാസ്ത്ര സ്ഥാപനങ്ങളിലെ…

Read More

കേരളത്തിൽ ഇന്ന് 6194 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു;കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10%.

കേരളത്തിൽ ഇന്ന് 6194 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 977, കോഴിക്കോട് 791, തിരുവനന്തപുരം 550, മലപ്പുറം 549, തൃശൂര്‍ 530, കണ്ണൂര്‍ 451, ആലപ്പുഴ 392, കോട്ടയം 376, കൊല്ലം 311, പാലക്കാട് 304, കാസര്‍ഗോഡ് 286, പത്തനംതിട്ട 256, ഇടുക്കി 230, വയനാട് 191 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (103), സൗത്ത് ആഫ്രിക്ക…

Read More

80 വിദ്യാർത്ഥികൾക്ക് കോവിഡ്; പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ മതിൽ ചാടിയോടി വിദ്യാർത്ഥിനികൾ.

Covid Karnataka

ബെംഗളൂരു: യൂണിവേഴ്സിറ്റിയിലെ 80  വിദ്യാർത്ഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കോവിഡ് പരിശോധനയിൽനിന്ന് രക്ഷപ്പെടാൻ ഹോസ്റ്റലിന്റെ മതിൽ ചാടി വിദ്യാർഥിനികൾ. ബെംഗളൂരു കാർഷിക സർവകലാശാലയിലെ കൃഷിവിജ്ഞാൻ കേന്ദ്രത്തിന്റെ ഹോസ്റ്റലിലെ കുട്ടികളാണ് ആരോഗ്യപ്രവർത്തകർക്ക് പിടികൊടുക്കാതെ മതിൽചാടി റോഡിലിറങ്ങി രക്ഷപ്പെട്ടത്. ഹോസ്റ്റലിൽ മാത്രമായി 20 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടർന്നാണ് മുഴുവൻ കുട്ടികൾക്കും കോവിഡ് പരിശോധന നടത്താൻ ആരോഗ്യപ്രവർത്തകർ എത്തിയത്. ഇതോടെ വിദ്യാർഥിനികൾ പുസ്തകവും വസ്ത്രങ്ങളും മറ്റും എടുത്തു മതിൽചാടുകയായിരുന്നു. മതിൽ ചാടുന്നതിന്റെ വീഡിയോദൃശ്യം സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. https://newsable.asianetnews.com/video/india/watch-agriculture-university-students-jump-premises-wall-flee-hostel-as-covid-cases-surge-in-bengaluru-ycb-qrb1lk?jwsource=cl

Read More

ഉപമുഖ്യമന്ത്രി ഗോവിന്ദ് കർജോളിന് രണ്ടാമതും കോവിഡ്.

സംസ്ഥാന ഉപമുഖ്യമന്ത്രി ഗോവിന്ദ് എം കർജോളിന് വെള്ളിയാഴ്ച കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചതായി പ്രസ്താവനയിൽ അറിയിച്ചു. “പലരേയും ബാധിച്ച കോവിഡ് 19 പാൻഡെമിക് എന്നെയും ബാധിച്ചു. കഴിഞ്ഞ ആഴ്ച ബിജെപി സ്ഥാനാർത്ഥിക്ക്വേണ്ടി (വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്ന) ഞാൻ മാസ്കിയിൽ പ്രചാരണംനടത്തിയിരുന്നു, ഏപ്രിൽ 10, 11 തീയതികളിൽ മുഖ്യമന്ത്രി യെദ്യൂരപ്പയുമായി ഞാൻ പ്രചാരണത്തിൽ പങ്കെടുക്കാൻ ഇരുന്നതായിരുന്നു, പക്ഷേ ഇനി പങ്കെടുക്കാൻ കഴിയില്ല, ” എന്ന് അദ്ദേഹം തന്റെ അനുയായികൾക്ക് നൽകിയ കുറിപ്പിൽ പറഞ്ഞു. താൻ ഇപ്പോൾ പരിചയസമ്പന്നരായ ഡോക്ടർമാരുടെ മേൽനോട്ടത്തിലാണെന്നും അണുബാധയിൽ നിന്ന് കരകയറുകയാണെന്നും 71 കാരനായ ബിജെപി നേതാവ് കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം…

Read More