ബെംഗളൂരു : മലയാളം മിഷൻ കർണാടക ഘടകം സ്വർഗ റാണി ചർച്ച പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനവും മാതൃ ഭാഷാ പ്രതിജ്ഞയും നടത്തി. വൈ സി എ പ്രസിഡന്റ് അജയ് കുര്യൻ അധ്യക്ഷത വഹിച്ച യോഗം,സ്വർഗ റാണി കത്തോലിക്ക ഫൊറോന ദേവാലയം വികാരി ഫാ: ബിപിന്‍ അഞ്ചബിൽ ഉദ്ഘാടനം ചെയ്തു. മലയാളം മിഷൻ പ്രസിഡന്റ് ശ്രീ കെ ദാമോദരൻ ഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു, സ്വർഗ റാണി പി.യു.യു കോളേജ് മാനേജർ സിസ്റ്റർ ഇമ്മാക്കുലേറ്റ്, മലയാളം മിഷൻ സെക്രട്ടറി ശ്രീ ടോമി ജെ ആലുങ്കൽ,മലയാളം…
Read MoreMonth: November 2020
കരിമ്പിൻപാടത്തു കണ്ടെത്തിയ പുള്ളിപ്പുലിയുടെ കുഞ്ഞുങ്ങളെ സുരക്ഷിതമായി അമ്മയുടെ അടുത്തെത്തിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥര്‍.
മൈസൂരു: മണ്ഡ്യയിലെ ഒരു കരിമ്പിൻപാടത്തു കണ്ടെത്തിയ പുള്ളിപ്പുലിയുടെ കുഞ്ഞുങ്ങൾ വനം ഉദ്യോഗസ്ഥരുടെ ഇടപെടലിലൂടെ അമ്മപ്പുലിക്കൊപ്പം ചേർന്നു. ബി. ഹൊസൂർ വില്ലേജിൽ ശനിയാഴ്ച രാവിലെയാണ് മൂന്നു പുലിക്കുഞ്ഞുങ്ങളെ കണ്ടത്. അമ്മപ്പുലി സമീപപ്രദേശത്തുതന്നെയുണ്ടാകുമെന്ന ഭീതിയിലായിരുന്നു നാട്ടുകാർ. വനാതിർത്തിയിലുള്ള ഗ്രാമമാണിത്. വിനയ് എന്ന കർഷകന്റെ പാടത്തിലാണ് പുലിക്കുഞ്ഞുങ്ങളെ കണ്ടത്. ഇക്കാര്യം വിനയ് നാട്ടുകാരുടെ ശ്രദ്ധിൽപ്പെടുത്തി. വിവരമറിഞ്ഞ വനം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. കുഞ്ഞുങ്ങളെ നാട്ടുകാരിൽനിന്ന് അവർ ഏറ്റുവാങ്ങി സംരക്ഷണമേർപ്പെടുത്തി. ജനിച്ചിട്ട് അധികദിവസമാകാത്ത കുഞ്ഞുങ്ങളെ അമ്മപ്പുലിയോടൊപ്പം ചേർക്കാനുള്ള ശ്രമത്തിലായി പിന്നീട് വനം ഉദ്യോഗസ്ഥർ. കാടിനടുത്ത് ജനങ്ങൾ അധികമെത്താത്ത സ്ഥലത്ത് അമ്മപ്പുലി തിരികെയെത്തുമെന്ന…
Read Moreഅഞ്ചാം ദിവസവും ചോദ്യം ചെയ്യല്‍ തുടര്‍ന്ന് ഇ.ഡി.;ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ ബിനീഷ് കോടിയേരി;കേസ് എന്‍.സി.ബി ഏറ്റെടുത്തേക്കും.
ബെംഗളൂരു : തുടര്‍ച്ചയായ അഞ്ചാം ദിവസവും എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് (ഇഡി) ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യുന്നു.ശാരീരികമായി വയ്യെന്നും സമ്മര്‍ദം നേരിടുന്നതായും ബിനീഷ് ഓഫിസിനു മുന്നില്‍ വച്ചു മാധ്യമങ്ങളോടു പറഞ്ഞു. അതേസമയം, കസ്റ്റഡി അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ഇ.ഡി.യുടെയും നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി)യുടെയും തുടര്‍നീക്കങ്ങള്‍ എന്താകുമെന്നാണ് ഇനിയറിയാനുള്ളത്. ഇന്നലെ ചോദ്യം ചെയ്യുന്നതിനിടെ, ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ബിനീഷ് കോടിയേരിയെ ആശുപത്രി പരിശോധനയ്ക്കുശേഷം രാത്രിയോടെ വിൽസൻ ഗാർഡൻ പൊലീസ് സ്റ്റേഷനിലേക്കു മാറ്റിയിരുന്നു. ചെയ്യാത്ത കാര്യം ചെയ്തെന്നു പറയിപ്പിക്കാന്‍ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് (ഇഡി) ശ്രമിക്കുന്നുവെന്ന് ബിനീഷ്…
Read Moreവഴിയരികില്‍ മാലിന്യം വലിച്ചെറിഞ്ഞുപോയ വിനോദ സഞ്ചാരികളെ തിരികെയെത്തിച്ച് മാലിന്യം നീക്കിച്ചു
ബെംഗളൂരു: വഴിയരികില്‍ മാലിന്യം നിക്ഷേപിച്ച് പോയ വിനോദ സഞ്ചാരികളെ തിരികെയെത്തിച്ച് മാലിന്യം നീക്കിച്ചു. മടിക്കേരിയിലെ പിസ ഷോപ്പില്‍ നിന്ന് ഭക്ഷണം വാങ്ങിയ സഞ്ചാരികള്‍ പിസ കഴിച്ച ശേഷം കവറുകളും ബോക്സുകളുമാണ് റോഡില്‍ ഉപേക്ഷിച്ച് പോയത്. ഉപേക്ഷിച്ച് പോയ ബോക്സിനുള്ളില്‍ നിന്ന് കിട്ടിയ ബില്ലാണ് സഞ്ചാരികളെ കണ്ടെത്താന്‍ സഹായിച്ചത്. കൊടകില്‍ നിന്ന് മൈസൂരിലേക്ക് പോയ സഞ്ചാരികളെയാണ് പൊലീസ് സഹായത്തോടെ മാലിന്യം നിക്ഷേപിച്ച ഇടത്ത് തിരികെയെത്തിച്ചത്. ബില്ലിലെ ഫോണ്‍ നമ്പറില്‍ നിന്നും പിസ ഷോപ്പിലെ നമ്പര്‍ എടുത്താണ് കൊടക് ആക്ടിവിസ്റ്റായ മാടേത്തിര തിമ്മയ്യ സഞ്ചാരികളെ വിളിച്ചത്. ഉപേക്ഷിച്ച മാലിന്യം തിരികെയെത്തി…
Read Moreരക്ത ദാന ക്യാമ്പ് സംഘടിപ്പിച്ച് ബി.ഡി.കെ.
ബെംഗളൂരു : കർണാടക രാജ്യോത്സവത്തോടും, കേരള പിറവി ദിനത്തോടും അനുബന്ധിച്ചു ബ്ലഡ് ഡോണേഴ്സ് കേരള, ബെംഗളൂരു ചാപ്റ്ററും, നന്മ മലയാളി കൾച്ചറൽ അസോസിയേഷൻ, ബെംഗളൂരുവും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. വി.ബി.എച്ച്.സി.വൈഭവ അപ്പാർട്ട്മെന്റ് യോഗ സെന്ററിൽ നാരായണ ഹൃദയാലയ ആശുപത്രിയുമായി സഹകരിച്ചു നടത്തിയ രക്ത ദിന ക്യാമ്പിൽ അൻപത്തി ഏഴോളം പേർ രക്തദാനം ചെയ്ത് ബ്ലഡ് ഡോണേഴ്സ് കേരള ബെംഗളൂരുവിന്റെ ജീവൻരക്ഷായജ്ഞത്തിൽ പങ്കുചേർന്നു. എടുത്തു പറയേണ്ട മറ്റൊരു ഒരു കാര്യം, 57 ദാതാക്കളിൽ 16 ദാതാക്കൾ സ്ത്രീകൾ ആയിരുന്നു എന്നതാണ്. 57ൽ 10 പേർ…
Read Moreന്യൂസിലാന്‍ഡ് മന്ത്രിസഭയില്‍ ഇനി മലയാളി സാന്നിധ്യം!
വെല്ലിങ്ടണ്‍: ന്യൂസിലാന്‍ഡില്‍ ജസീന്‍ഡ ആര്‍ഡെന്റെ നേതൃത്വത്തിലുള്ള രണ്ടാം മന്ത്രിസഭയില്‍ മലയാളി സാന്നിധ്യം. എറണാകുളം പറവൂര്‍ സ്വദേശിനി പ്രിയങ്ക രാധാകൃഷ്ണനാണ് മന്ത്രിസഭയില്‍ ഇടം പിടിച്ചത്. ആദ്യമായിട്ടാണ് ന്യൂസിലന്‍ഡില്‍ ഒരു ഇന്ത്യക്കാരി മന്ത്രിയാവുന്നത്. സാമൂഹികം, യുവജനക്ഷേമം, സന്നദ്ധ മേഖലകളുടെ ചുമതല തുടങ്ങിയ വകുപ്പുകളാണ് പ്രിയങ്ക വഹിക്കുക.തൊഴില്‍ സഹമന്ത്രി ചുമതല കൂടി ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്. ഒന്നാം ജസിന്‍ഡ മന്ത്രിസഭയില്‍ ജെന്നി സെയില്‍സയുടെ പേഴ്സണല്‍ സെക്രട്ടറിയായിരുന്നു പ്രിയങ്ക രാധാകൃഷ്ണന്‍. ലേബര്‍ പാര്‍ട്ടി സര്‍ക്കാരിന്റെ രണ്ടാമൂഴത്തില്‍ അസിസ്റ്റന്റ് സ്പീക്കര്‍ പദവിയും വഹിച്ചിരുന്നു. 2006ലാണ് ഇവര്‍ ലേബര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നു പ്രവര്‍ത്തനം ആരംഭിച്ചത്.…
Read Moreകോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് നടൻ ദർശനെതിരേ കേസ്
ബെംഗളൂരു: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് നടൻ ദർശനെതിരേ കേസ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനാണ് നടൻ ദർശനെതിരേ ബൃഹത് ബെംഗളൂരു മഹാനഗര പാലികെ(ബി.ബി.എം.പി.) കേസെടുത്തത്. ദുരന്തനിവാരണ നിയമപ്രകാരമാണ് കേസെടുത്തതെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ബി.ബി.എം.പി. കമ്മിഷണറുമായ എൻ. മഞ്ജുനാഥ പ്രസാദ് പറഞ്ഞു. കഴിഞ്ഞ ദിവസം ആർ.ആർ. നഗർ ബി.ജെ.പി. സ്ഥാനാർഥി മുനിരത്നയ്ക്കു വേണ്ടിയായിരുന്നു ദർശൻ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. പ്രചാരണത്തിന്റെ വീഡിയോയും ചിത്രങ്ങളും തെളിവായി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വീഡിയോ അടക്കമുള്ള തെളിവുകൾ കോടതിയിൽ ഹാജരാക്കിയ ശേഷം കുറ്റക്കാരനെന്നു കണ്ടെത്തിയാൽ ഒരുവർഷം വരെ ജയിൽശിക്ഷ…
Read More7 സ്വകാര്യ ആശുപത്രികൾക്ക് ബി.ബി.എം.പി.നോട്ടീസ്.
ബെംഗളൂരു: കോവിഡ് രോഗികളുടെ ചികിത്സയ്ക്കു കിടക്കകൾ നീക്കിവയ്ക്കാത്ത 7 സ്വകാര്യ ആശുപ്രതികൾക്കു ബി.ബി.എം.പി നോട്ടിസ്. പകുതി കിടക്കകൾ കോവിഡ് രോഗികൾക്കു നീക്കിവയ്ക്കണമെന്ന ചട്ടം ലംഘിച്ചതിനു 24 മണിക്കൂറിനകം മറുപടി നൽകണമെന്നും ഇല്ലെങ്കിൽ ലൈസൻസ് റദ്ദാക്കുമെന്നും ബി.ബി.എം.പി കമ്മിഷണർ മഞ്ജുനാഥ പ്രസാദ് അയച്ച് കത്തിൽ പറയുന്നു. ആർടിയം ഹോസ്പിറ്റൽ,രംഗദുരൈ മെമ്മോറിയൽ ഹോസ്പിറ്റൽ, സഞ്ജീവനി ഹോസ്പിറ്റൽ, ഡോ: ജി.വി.ജി. ഹെൽത്ത് കെയർ പ്രൈവറ്റ് ലിമിറ്റഡ്, ശ്രീനിവാസ് ഹോസ്പിറ്റൽ, മെഡ് സ്റ്റാർ ഹോസ്പിറ്റൽ, നന്ദന ഹെൽത്ത് കെയർ സർവ്വീസസ് ഇന്ത്യ ലിമിറ്റഡ് എന്നിവക്കാണ് നോട്ടീസ് നൽകിയത്.
Read Moreഒരു വിഭാഗം ബസ് ജീവനക്കാർ പണിമുടക്കുന്നു.
ബെംഗളൂരു : ജീവനക്കാരുടെ ആനുകൂല്യങ്ങൾ നിഷേധിക്കുന്നു എന്നാരോപിച്ച് കർണാടക ആർ.ടി.സി. ജീവനക്കാരുടെ യൂണിയൻ പണിമുടക്കുന്നു. സി.ഐ.ടി.യു നിയന്ത്രണത്തിലുള്ള കെ.എസ്.ആർ.ടി.സി.വർക്കേഴ്സ് ഫെഡറേഷനാണ് ഈ മാസം 5 ന് സമരം നടത്താൻ നോട്ടീസ് നൽകിയിരിക്കുന്നത്. മുൻകൂട്ടി നോട്ടീസ് നൽകാതെ വേതനം വെട്ടിക്കുറക്കുന്ന നടപടി അവസാനിപ്പിക്കുക, അവധി ആനുകൂല്യങ്ങൾ പുന:സ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക് നടത്തുന്നത്.
Read More80 ലക്ഷം സാമ്പിളുകള്‍ പരിശോധിച്ച് കര്‍ണാടക;പുതിയ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ കുറവ്.
ബെംഗളൂരു: കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ഇന്ന് 3652 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 8053 പേരെ ഡിസ്ചാര്‍ജ് ചെയ്തു. കൂടുതൽ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് :8053 (7468) ആകെ ഡിസ്ചാര്‍ജ് :765261 (757208) ഇന്നത്തെ കേസുകള്‍ : 3652 (3014) ആകെ ആക്റ്റീവ് കേസുകള്‍ : 50592 (55017) ഇന്ന് കോവിഡ് മരണം :24 (28) ആകെ കോവിഡ് മരണം :11192 (11168) ആകെ പോസിറ്റീവ് കേസുകള്‍ :827064 (823412) തീവ്ര പരിചരണ…
Read More