മീടൂ പോസ്റ്റ്‌ പിന്‍വലിച്ചതിന്റെ കാരണം വെളിപ്പെടുത്തി ശോഭന!

തിരുവനന്തപുരം:  മീ ടൂ ക്യാമ്പയിനില്‍ വെളിപ്പെടുത്തല്‍ നടത്തിയവരെ പിന്തുണക്കുന്നുവെന്ന് നടിയും നര്‍ത്തകിയുമായ ശോഭന. തൊഴിലിടങ്ങള്‍ കൂടുതല്‍ സൗഹാര്‍ദ്ദപരമാകാനുള്ള ഒരു ചുവട്വയ്പാണ് ഇതെന്നും നടി ഫേസ്ബുക്കില്‍ വിശദമാക്കി.

ഏതെങ്കിലും വിധത്തിലുള്ള ലൈംഗിക പീഡനത്തിന് വിധേയരാക്കപ്പെട്ടതിന് ശേഷം വെളിപ്പെടുത്തല്‍ നടത്തിയവര്‍ക്കൊപ്പമാണ് താന്‍ എന്നും നടി പോസ്റ്റില്‍ വ്യക്തമാക്കി.

നേരത്തെ മീടൂ സംബന്ധിയായ കുറിപ്പ് ഇട്ട് നിമിഷങ്ങള്‍ക്കകം ശോഭന പിന്‍വലിച്ചിരുന്നു. ഇതിന് ശേഷമാണ് വിശദമായ പുതിയ കുറിപ്പ് പുറത്തിറക്കിയത്. പിന്‍വലിച്ച കുറിപ്പിന് പ്രതികരണവുമായി നിരവധി പേരാണ് എത്തിയിരുന്നത്. ഇതിന് പിന്നാലെയാണ് കുറിപ്പ് നീക്കം ചെയ്ത് പുതിയ കുറിപ്പ് പ്രസിദ്ധീകരിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us