ദീപാവലി തിരക്ക് നേരിടാൻ 1500 സ്പെഷൽ സർവീസുകളുമായി കർണാടക ആർടിസി;ആദ്യ സര്‍വീസ് ഇന്ന്;ഇരുട്ടില്‍ തപ്പി കേരള.

ബെംഗളൂരു : ദീപാവലി തിരക്ക് നേരിടാൻ 1500 സ്പെഷൽ സർവീസുകളുമായി കർണാടക ആർടിസി. ഇന്നു മുതൽ അഞ്ചു വരെ ബെംഗളൂരുവിൽ നിന്നു കേരളം ഉൾപ്പെടെ അന്യസംസ്ഥാനങ്ങളിലേക്കും സംസ്ഥാനത്തിന്റെ ഇതര മേഖലകളിലേക്കുമാണ് പ്രത്യേക സർവീസുകൾ.

ദീപാവലിക്കു ശേഷം മടങ്ങുന്നവർക്കായി ഈമാസം 11നും സ്പെഷൽ സർവീസുകളുണ്ടാകും.നാലോ അധികമോ ടിക്കറ്റുകൾ ഒരുമിച്ചെടുത്താൽ 5 ശതമാനവും ഇരുവശത്തേക്കുമുള്ള ടിക്കറ്റ് ഒരുമിച്ച് ബുക്ക് ചെയ്താൽ മടക്കടിക്കറ്റിൽ 10 ശതമാനവും ഇളവു ലഭിക്കും. കോട്ടയം (1), എറണാകുളം (1), മൂന്നാർ (1), തൃശൂർ (2), പാലക്കാട് (2), കോഴിക്കോട് (1) എന്നിവിടങ്ങളിലേക്കായി ഇന്ന് എട്ട് അധിക ബസുകളുണ്ട്.

  കേരളത്തിൽ പെയ്ത മഴ കണക്കുകൂട്ടലുകൾ തെറ്റിക്കുന്നു; പൊള്ളാൻ പോകുന്നത് ബെംഗളൂരു മലയാളിയുടെ പോക്കറ്റോ?

അതേസമയം, ഇന്നു ബെംഗളൂരുവിൽ നിന്നുള്ള കേരള ആർടിസി സ്പെഷലുകളുടെ കാര്യത്തിൽ തീരുമാനമായില്ല. നാട്ടിൽനിന്ന് അധിക ബസുകൾ എത്തുന്നതനുസരിച്ചും തിരക്ക് അനുസരിച്ചുമായിരിക്കും ഷെഡ്യൂളുകൾ ക്രമീകരിക്കുകയെന്ന് അധികൃതർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ കുടുംബത്തിന് നേരെ കാറ് തടഞ്ഞ് അക്രമം; മൂന്ന് പേർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നായ്ക്കളെ മാറ്റാൻ കോർപ്പറേഷൻ റെഡി, പക്ഷേ നോക്കാൻ ആളില്ല! ഡോഗ് ഷെൽട്ടർ പദ്ധതി നേരിടുന്ന വലിയ വെല്ലുവിളി പുറത്ത്
[masterslider id="10"]

Related posts