ആഗോള ഭീമന്‍ അമസോണിനെ പറ്റിച്ച് 1.3 കോടി തട്ടിയത് പ്രാഥമിക വിദ്യാഭ്യാസം പോലുമില്ലാത്ത യുവാവ്‌!

ബെംഗളൂരു: എസ്എസ്എൽസി വിദ്യാഭ്യാസംപോലുമില്ലാത്ത യുവാവ് പ്രമുഖ ഓൺലൈൻ വാണിജ്യ കമ്പനിയായ ആമസോണിനെ കബളിപ്പിച്ചു കൈക്കലാക്കിയത് 1.3 കോടി രൂപയുടെ ഉൽപന്നങ്ങൾ. ചിക്കമഗളൂരു സ്വദേശിയും ഇവിടെ ആമസോൺ ഉൽപന്നങ്ങൾ വിതരണം ചെയ്യാൻ കരാറുള്ള കൊറിയർ കമ്പനിയിലെ ജീവനക്കാരനുമായ ദർശൻ (25) ആണ് സുഹൃത്തുക്കളുടെ സഹായത്തോടെ ഇടപാടിൽ കൃത്രിമത്വം കാണിച്ചു തട്ടിപ്പു നടത്തിയത്. സൃഹൃത്തുക്കൾ വിലകൂടിയ ഉൽപന്നങ്ങൾ ഓർഡർ ചെയ്യുകയും ദർശൻ ഇവ പണം വാങ്ങാതെ എത്തിച്ചുനൽകുകയുമാണു ചെയ്തിരുന്നത്. പണമിടപാടു നടത്തുന്നതിനായി കൊറിയർ കമ്പനി നൽകിയ ടാബ് ദുരുപയോഗം ചെയ്തായിരുന്നു തട്ടിപ്പ്. കഴിഞ്ഞ സെപ്റ്റംബർ–ഫെബ്രുവരി കാലയളവിൽ നടന്ന…

Read More

ഷൂ​ട്ടിം​ഗ് ലോ​​ക​​ക​​പ്പി​​ൽ ഇ​ന്ത്യ​ക്കു ചരിത്ര നേട്ടം.

മെ​​ക്സി​​ക്കോ: ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ ഷൂ​​ട്ടിം​​ഗ് സ്പോ​​ർ​​ട്സ് ഫെ​​ഡ​​റേ​​ഷ​​ൻ (ഐ​​എ​​സ്എ​​സ്എ​​ഫ്) ലോ​​ക​​ക​​പ്പി​​ൽ ഇ​​ന്ത്യ​​ക്കു ച​​രി​​ത്ര നേ​​ട്ടം. നാ​​ലു സ്വ​​ർ​​ണ​​വും ഒ​​രു വെ​​ള്ളി​​യും നാ​​ലു വെ​​ങ്ക​​ല​​വു​​മാ​​യി ഇ​​ന്ത്യ ലോ​​ക​​ക​​പ്പ് ചാ​​മ്പ്യന്മാരാ​​യി. പു​​രു​​ഷ​ന്മാ​​രു​​ടെ സ്കീ​​റ്റ് ഫൈ​​ന​​ൽ ശേ​ഷി​ക്കേ​യാ​ണ് ഇ​​ന്ത്യ ലോ​​ക​​ക​​പ്പി​​ൽ ഒ​​ന്നാം സ്ഥാ​​നം ഉ​​റ​​പ്പി​​ച്ച​ത്. ഐ​​എ​​സ്എ​​സ്എ​​ഫ് ലോ​​ക​​ക​​പ്പി​​ൽ ആ​​ദ്യ​​മാ​​യാ​​ണ് ഇ​​ന്ത്യ ഒ​​ന്നാം സ്ഥാ​​ന​​ത്തെ​​ത്തു​​ന്ന​​ത്. പു​​രു​​ഷ​ന്മാ​​രു​​ടെ 50 മീ​​റ്റ​​ർ റൈ​​ഫി​​ളി​​ൽ ഇ​​ന്ത്യ​​യു​​ടെ അ​​ഖി​​ൽ ഷെ​​റോ​​ണി​​ന്‍റെ സ്വ​​ർ​​ണ​​ത്തോ​​ടെ​​യാ​​ണ് ഇ​​ന്ത്യ ലോ​​ക​​ക​​പ്പി​​ൽ നാ​​ലാം സ്വ​​ർ​​ണം നേ​​ടി​​യ​​ത്. ര​​ണ്ടു സ്വ​​ർ​​ണ​​വും ര​​ണ്ടു വെ​​ള്ളി​​യും ഒ​​രു വെ​​ങ്ക​​ല​​വു​​മു​​ള്ള ചൈ​​ന​​യാ​​ണ് ര​​ണ്ടാം സ്ഥാ​​ന​​ത്ത്. ഇ​​ന്ത്യ നേ​​ടി​​യ നാ​​ലു സ്വ​​ർ​​ണ​​ത്തി​​ൽ…

Read More

കേരളത്തിലെ വനമേഖലയില്‍ ട്രക്കിങ് നിരോധിച്ചു.

തിരുവനന്തപുരം: കേരളത്തിലെ വനമേഖലയില്‍ ട്രക്കിങ് നിരോധിച്ചതായി വനം വകുപ്പ് അറിയിച്ചു. തേനിയിലുണ്ടായ കാട്ടുതീയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ട്രക്കിങ്ങിനായി ആരും വനത്തില്‍ പ്രവേശിക്കരുതെന്നാണ് വനം വകുപ്പിന്‍റെ നിര്‍ദ്ദേശം. ഇതുസംബധിച്ച മന്ത്രിതല ഉത്തരവ് ഇന്നുതന്നെ പുറത്തിറക്കുമെന്നും വനം വകുപ്പ് അധികൃതര്‍ അറിയിച്ചു. കാട്ടുതീക്കുള്ള സാധ്യത ഉയര്‍ന്നതും വനത്തിലെ രക്ഷാപ്രവര്‍ത്തനത്തിനുള്ള സംവിധാനങ്ങളുടെ അഭാവവുമാണ് ട്രക്കിങ് നിരോധിക്കാന്‍ കാരണം. വേനലിന്‍റെ കാഠിന്യം ഏറിയതിനെ തുടര്‍ന്ന് മരങ്ങളും പുല്ലുകളും ഉണങ്ങിയതാണ് കാട്ടുതീയുടെ സാധ്യത ഉയര്‍ത്തിയത്. തേനിയിലെ അപകടത്തിന് പുറമെ കേരളത്തിന്‍റെ അതിര്‍ത്തി ഗ്രാമങ്ങളായ രാമക്കല്‍മേട്, പൂക്കുളം…

Read More

ഷുഹൈബ് വധം: സി ബി ഐ അന്വേഷണം വേണ്ടന്ന് സര്‍ക്കാര്‍!

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വധക്കേസില്‍ സി ബി ഐ അന്വേഷണം വേണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കി. കേസ് സിബിഐയ്ക്ക് വിട്ട സിംഗിള്‍ ബെഞ്ച് നടപടി സുപ്രീംകോടതി ഉത്തരവുകളുടെ ലംഘനമാണെന്നാണ് വാദം. വസ്തുതകള്‍ പരിശോധിക്കാതെ മാധ്യമവാര്‍ത്തകളുടെ മാത്രം അടിസ്ഥാനത്തില്‍ കോടതി നിഗമനങ്ങളില്‍ എത്തിച്ചേര്‍ന്നു എന്നാണ് ഷുഹൈബ് വധക്കേസിലെ സര്‍ക്കാര്‍ നിലപാട്. കേസ് ഡയറി അടക്കമുള്ള അന്വേഷണരേഖകള്‍ പരിശോധിക്കാതെയാണ് ഉത്തരവെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുമെന്നാണ് റിപ്പോര്‍ട്ട്. കേസിലെ പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്താന്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത് നിയമപരമല്ലെന്നും സര്‍ക്കാര്‍…

Read More

ഇന്ത്യ തിരിച്ചടിച്ചു… ലങ്ക നിലംപതിച്ചു! ശര്‍ദ്ദുല്‍ താക്കൂറിനു 4 വിക്കറ്റ്.

കൊളംബോ: നിദാഹാസ് ട്രോഫിയില്‍ തങ്ങളുടെ മൂന്നാം പൂള്‍ മല്‍സത്തില്‍ ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യക്ക് ആറു വിക്കറ്റ് ജയം. മഴ മൂലം ഒരു മണിക്കൂറിലധികം വൈകിയാരംഭിച്ച മല്‍സരം 19 ഓവര്‍ വീതമാക്കി കുറച്ചിരുന്നു. ലങ്ക നിശ്ചിത ഓവറില്‍ ഒമ്പതു വിക്കറ്റിന് 152 റണ്‍സാണ് നേടിയത്. കുശാല്‍ മെന്‍ഡിസിന്റെ (55) അര്‍ധസെഞ്ച്വറിയാണ് ലങ്കന്‍ ഇന്നിങ്‌സിന് കരുത്തായത്.ശര്‍ദുല്‍ താക്കൂറിന്റെ നാലുവിക്കറ്റ് നേട്ടമാണ് ഇന്ത്യയെ സമഗ്രമായ വിജയത്തിലേക്ക് നയിച്ചത്. കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും അര്‍ധസെഞ്ച്വറിയുമായി മിന്നിയ കുശാല്‍ പെരേരയെ (3) തുടക്കത്തില്‍ തന്നെ പുറത്താക്കിയെങ്കിലും മറ്റൊരു കുശാല്‍ ഈ റോള്‍ ഏറ്റെടുക്കുകയായിരുന്നു.…

Read More

അപഹാസ്യം! എൻ ഡി എ കേരള ഘടകം വൈസ് ചെയർമാനും ഏഷ്യാനെറ്റ് ന്യൂസ് ഉടമയുമായ രാജീവ് ചന്ദ്രശേഖർ കർണാടക ബിജെപിയിൽ ചേർന്നു!

ബെംഗളൂരു : കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ തൊട്ടു മുൻപാണ് ഒറ്റക്ക് മൽസരിക്കുക എന്ന നയം വിട്ട് എൻ ഡി എ കേരള എന്ന ആശയത്തിലേക്ക് ബി ജെ പി കടക്കുന്നത്, ബിഡി ജെ എസ് അടക്കമുള്ള ചെറു പാർട്ടികളെ ചേർത്ത് കേരളത്തിൽ എൻ ഡി എ  രുപീകരിക്കുന്നത് കുമ്മനം രാജശേഖരൻ ചെയർമാനായ കൂട്ടായ്മയുടെ വൈസ് ചെയർമാൻ രാജീവ് ചന്ദ്രശേഖർ ആണ്, വൈസ് ചെയർമാൻ ഏതെങ്കിലും ഒരു പാർട്ടിയെ പ്രതിനിധീകരിക്കുന്ന ആൾ ആയിരിക്കുമല്ലോ. എല്ലാവരും കരുതിയത് അദ്ദേഹം കേരള ബി ജെ പിയിൽ അംഗമായിരുന്നു എന്നാണ്…

Read More

പ്രമാദമായ മംഗളൂരു പബ്ബ് അക്രമണ കേസിൽ “നിരപരാധിത്വം” തെളിയിച്ച് പ്രമോദ് മുത്തലിക്ക്; ഭരണകക്ഷിയായിരുന്ന ബിജെപി തന്നെ കുടുക്കിയതായിരുന്നു എന്നും ശ്രീരാമസേന നേതാവ്.

മംഗളൂരു : കുപ്രസിദ്ധമായ മംഗളൂരു പബ് ആക്രമണക്കേസിൽ ശ്രീരാമസേന അധ്യക്ഷൻ പ്രമോദ് മുത്തലിക് അടക്കം മുഴുവൻ പ്രതികളെയും കോടതി വിട്ടയച്ചു. 2009 ജനുവരി 24നു ബൽമട്ട റോഡിലെ പബ്ബിൽ പെൺകുട്ടികൾ അടക്കമുള്ളവരെ ആക്രമിച്ച സംഭവത്തിലെ പ്രതികളെയാണു മതിയായ തെളിവില്ലെന്നു കണ്ടു വിട്ടയച്ചത്. മംഗളൂരു ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി–മൂന്ന് ആണ് വിധി പുറപ്പെടുവിച്ചത്. പെൺകുട്ടികൾ അടക്കമുള്ളവരെ പബ്ബിലും പിന്തുടർന്നും മർദിച്ചെന്നായിരുന്നു കേസ്. കേസിൽ മുത്തലിക് അടക്കം 30 പ്രതികളാണുണ്ടായിരുന്നത്. ദേശീയതലത്തിൽ തന്നെ ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു പബ് ആക്രമണം. അന്ന് അധികാരത്തിലിരുന്ന ബിജെപി…

Read More

വിഷുവിന് നാട്ടിൽ പോകാൻ ടിക്കറ്റ് കിട്ടിയില്ലേ? കർണാടക ആർ.ടി.സി യുടെ വിഷു ടിക്കറ്റ് റിസർവേഷൻ നാളെ ആരംഭിക്കും.

ബെംഗളൂരു :കർണാടക ആർ‌ടിസി ബസുകളിൽ വിഷു അവധിക്കുള്ള ടിക്കറ്റ് വിൽപന നാളെ ആരംഭിക്കും. നാട്ടിലേക്കു വലിയ തിരക്കുള്ള ഏപ്രിൽ 13നു ബെംഗളൂരുവിൽനിന്നു പുറപ്പെടുന്ന ബസുകളിലെ റിസർവേഷൻ നാളെ തുടങ്ങും. എറണാകുളം, കോട്ടയം ഉൾപ്പെടെ തിരക്കേറിയ റൂട്ടുകളിൽ സ്പെഷൽ ബസുകളിലെ റിസർവേഷനും ഇതിനൊപ്പം തുടങ്ങിയേക്കും. കേരള ആർടിസിയുടെ വിഷു റിസർവേഷൻ രണ്ടാഴ്ച മുൻപ് ആരംഭിച്ചിരുന്നു. സ്വകാര്യ ബസുകളിൽ 1500 മുതൽ മുവായിരം രൂപ വരെയാണ് ടിക്കറ്റ് ചാർജ്.

Read More

അപകടം പറ്റിയ നാലാള്‍ക്ക് ആറു മണിക്കൂര്‍ പ്രഥമ ചികിത്സ നല്‍കിയപ്പോള്‍ ബില്ല് മൂന്നര ലക്ഷം രൂപ;ആതുരലയമോ അറവുശാലയോ പരമ്പര ഭാഗം 2

ഈ പരമ്പരയുടെ ആദ്യ ഭാഗം ഇവിടെ വായിക്കാം ഇന്‍ഷുറന്‍സ് ഉണ്ടോ ?ആതുരാലയമോ അറവുശാലയോ?നഗരത്തിലെ ആശുപത്രി ചൂഷണങ്ങളുടെ നേര്‍കാഴ്ച പരമ്പരയുടെ ആദ്യഭാഗം. ഇതും ലേഖകന്റെ അനുഭവത്തില്‍ നിന്ന് തന്നെ തുടങ്ങാം,ഒരു ദൂര യാത്ര കഴിഞ്ഞു വന്ന ഈ ലേഖകന്റെ ശരീരത്തില്‍ പലയിടങ്ങളിലായി ചെറിയ അടയാളങ്ങള്‍ രൂപപ്പെട്ട തായി കണ്ടു,ചെറിയ രീതിയില്‍ ചൊറിച്ചിലും അനുഭവപ്പെടുന്നുണ്ട്.എന്നാല്‍ ആശുപത്രിയില്‍ പോയി ഒരു ത്വക് രോഗ വിദഗ്ദ്ധനെ കാണിക്കാം എന്ന് തീരുമാനിച്ചു,വിളിച്ചു ചോദിച്ചപ്പോള്‍ ആളുണ്ട് വരാന്‍ പറഞ്ഞു.അങ്ങനെ ആശുപത്രിയില്‍ എത്തി ആ ഭാഗത്ത്‌ പുതിയതായി തുറന്ന ആശുപത്രി ആണ്,ഞായറാഴ്ചകളില്‍ ഉച്ചക്ക് ശേഷം…

Read More

ത്രിപുര പോയെങ്കിലെന്താ, മഹാരാഷ്ട്ര പിടിക്കാനുറച്ച് സിപിഎം;വൻവിജയമായി കർഷകസമരം.

മുംബൈ: സിപിഎം കർഷക സംഘടനയായ അഖിലേന്ത്യാ കിസാന്‍സഭയുടെ നേതൃത്വത്തില്‍ മുംബൈയില്‍ നടക്കുന്ന കര്‍ഷക സമരം പിന്‍വലിച്ചു. കര്‍ഷകരുടെ ഭൂരിഭാഗം ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചതായി സൂചന. മഹാരാഷ്ട മുഖ്യമന്ത്രിയും സമരക്കാരുമായുള്ള ചര്‍ച്ച പൂര്‍ത്തിയായി. രാത്രിയോടെ നഗരത്തിലേക്ക് കടന്ന പ്രവർത്തകർ ആസാദ് മൈതാനത്തിലാണ് ഇപ്പോൾ പ്രതിഷേധിക്കുന്നത്. പൊതു പരീക്ഷകൾ തുടങ്ങിയ സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് സമരം മൂലം ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനാണ് പ്രകടനം രാത്രി തന്നെ നഗരത്തിൽ പ്രവേശിച്ചത്. നാസികിൽ നിന്നും 180 കിലോമീറ്ററോളം കാൽനടയായി എത്തിയാണ് പതിനായിരക്കണക്കിന് കർഷകർ ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനത്തേക്ക് പ്രതിഷേധം അറിയിക്കാൻ എത്തിയത്.

Read More