പ്രേമത്തിന്‍റെ ഒരു റെക്കോഡുകൂടി ഒപ്പം തകര്‍ത്തു

കൊച്ചി: മോഹൻലാൽ–പ്രിയദർശൻ ചിത്രം ഒപ്പം വീണ്ടും റെക്കോഡ് തകര്‍ക്കുന്നു. സെപ്റ്റംബർ എട്ടിന് റിലീസ് ചെയ്ത ചിത്രം ബോക്സ്ഓഫീസിൽ മികച്ച പ്രതികരണം സൃഷ്ടിച്ച് മുന്നേറുകയാണ്. പ്രേമം സിനിമയെ തകർത്ത്  മലയാളത്തില്‍ ഏറ്റവും വേഗത്തില്‍ 10 കോടി കലക്ഷന്‍ നേടുന്ന ചിത്രമായും മാറി. ഇപ്പോളിതാ പ്രേമത്തിന്റെ മറ്റൊരു റെക്കോർഡ് കൂടി ചിത്രം തകർത്തിരിക്കുന്നു. ഏറ്റവും വേഗത്തിൽ മുപ്പതുകോടി കടക്കുന്ന ചിത്രമെന്ന റെക്കോർഡും ഒപ്പത്തിന് സ്വന്തം. സിനിമയുടെ ആദ്യ ഏഴ് ദിവസത്തെ കേരള ഗ്രോസ് 12.6 കോടിയായിരുന്നു. 6 കോടി ഡിസ്ട്രിബ്യൂട്ടേർസ് ഷെയർ ആണ്. 104 കേന്ദ്രങ്ങളിലായിരുന്നു ഒപ്പം…

Read More

സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് വി.എസ്; പ്രതിപക്ഷ സമരത്തോടുള്ള സര്‍ക്കാര്‍ സമീപനം തെറ്റ്.

സ്വാശ്രയ മെഡിക്കല്‍ കോളേജ് വിഷയത്തില്‍ സമരം ചെയ്യുന്ന പ്രതിപക്ഷത്തോട് സര്‍ക്കാര്‍ സ്വീകരിച്ച സമീപനം തെറ്റാണെന്ന് വി.എസ് അച്യുതാനന്ദന്‍. സെക്രട്ടേറിയറ്റിന് മുന്നില്‍ എസ്.ബി.ടി-എസ്.ബി.ഐ ലയനത്തിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് സര്‍ക്കാറിനെ വിമര്‍ശിച്ച് വി.എസ് അച്യുതാനന്ദന്‍ തന്നെ രംഗത്തെത്തിയത്. എം.എല്‍.എമാരുടെ സമരം സര്‍ക്കാര്‍ ഒത്തുതീര്‍പ്പാക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു. കഴിഞ്ഞ അഞ്ചുദിവസമായി നിയമസഭയിക്ക് മുന്നില്‍ തുടരുന്ന പ്രതിപക്ഷ എം.എല്‍.എമാരുടെ സമരത്തെ പൂര്‍ണ്ണമായും അവഗണിക്കുന്ന സമീപനമാണ് മുഖ്യമന്ത്രിയും സംസ്ഥാന സര്‍ക്കാറും സ്വീകരിച്ചത്. ഇതിനിടെ വി.എസ് അച്യുതാനന്ദന്‍ വെള്ളിയാഴ്ച സമരം ചെയ്യുന്ന എം.എല്‍.എമാരെ സന്ദര്‍ശിച്ചത് പ്രതിപക്ഷത്തിന് ലഭിച്ച വലിയ…

Read More