തെരുവ് നായയുടെ ആക്രമണം:യുവാവ് പേ വിഷബാധയേറ്റ് മരിച്ചു

  തെരുവ് നായയുടെ കടിയേറ്റ്  മരിച്ച സംഭവത്തിന് പിന്നാലെ  മറ്റൊരു സംഭവം കൂടി.   കൊട്ടാരക്കാര വേലംകോണം  പുത്തന്‍ വീട്ടില്‍ ഉണ്ണികൃഷ്ണ നാണ് തെരവ് നായയുടെ കടിയേറ്റ് മരിച്ചത്. പേ ബാധയുടെ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു.രണ്ടുദിവസം മുന്പാണ് ഉണ്ണികൃഷ്ണന് പേ വിഷബാധയുടെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്. ഒരു മാസം മുന്പ് നായ കടിച്ചെങ്കിലും ചികിത്സ തേടാന്‍ കൂട്ടാക്കാതിരുന്നില്ല. എന്നാല്‍ പേ വിഷബാധയുടെ ലക്ഷണങ്ങള്‍ കാണിക്കാന്‍ തുടങ്ങിയതോടെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു .

Read More

സുവർണ കർണാടക കേരള സമാജം ബാംഗ്ലൂർ നോർത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 25 ന്.കെ എൻ എൻ എസിന്റെ പൂക്കള മത്സരം അടുത്ത മാസം നാലിന്.

ബെംഗളുരു : സുവർണ കേരള സമാജം ബാംഗളൂർ നോർത്ത് സോണിന്റെ ഓണാഘോഷ പരിപാടികൾ അടുത്ത മാസം 25 ന് കെംപാപുര സിന്ധി കോളേജ് ഓഡിറ്റോറിയത്തിൽ, കായിക മൽസരങ്ങൾ ഒൻപതാം തീയതി കെംപാ പുര സൺറൈസ് സ്കൂൾ ഗ്രൗണ്ടിൽ. ബന്ധപ്പെടേണ്ട നമ്പറുകൾ : 9739322045,9986126155. ഓണാഘോഷത്തിന്റെ ഭാഗമായി കെ എൻ എൻ എസ് സംഘടിപ്പിക്കുന്ന പൂക്കള മൽസരം അടുത്ത മാസം നാലിന്.പീനിയ കരയോഗം വാർഷിക കുടുംബമേള വേദിയിൽ നടക്കുന്ന മത്സരത്തിൽ 10000 രൂപയും ട്രോഫിയുമാണ് ഒന്നാം സമ്മാനം.7500, 5000 എന്നിവ യഥാക്രമം രണ്ടും മൂന്നും സമ്മാനങ്ങൾ.…

Read More

നമ്മ മെട്രോയിലും ഇനി സീറ്റ് സംവരണം.ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരൻമാർക്കും ചേർന്ന് 20 സീറ്റുകൾ സംവരണം ചെയ്തു, അവരില്ലെങ്കിൽ സംവരണമില്ലാത്തവർക്ക് ഇരിക്കാം.

ബെംഗളൂരു : ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരൻമാർക്കും സ്ത്രീകൾക്കും നമ്മ മെട്രോയിൽ സീറ്റു സംവരണം ചെയ്തു.ഓരോ ട്രൈനിലും ഇരുപതു വീതം, ഇന്നലെ മുതൽ ഇത് നടപ്പായി. അർഹരായ യാത്രക്കാർ ഇല്ലാത്ത പക്ഷം എല്ലാവർക്കും ഈ സീറ്റ് ഉപയോഗിക്കാം എന്നാൽ മുതിർന്നവരോ ശാരീരിക ആസ്വാസ്ഥ്യമുള്ളവരോ സ്ത്രീകളോ കയറുകയാണെങ്കിൽ സംവരണം ചെയ്ത സീറ്റ് അവർക്ക് വിട്ടുനൽകണം.

Read More

ആംനെസ്റ്റി വിവാദം: പ്രതിഷേധം പരമേശ്വരക്കെതിരെ; വിഷയം “കുട്ടിക്കളി” യല്ല കേന്ദ്ര സംസ്ഥാന നേതാക്കൾ ഇടപെടുന്നു.

ബെംഗളുരു: ഒരാഴ്ചയോളമായി പുകഞ്ഞുകൊണ്ടിരിക്കുന്ന ആംനെസ്റ്റി വിവാദം പുതിയ ദിശയിലേക്ക്, ഇതുവരെ സംഘ പരിവാറിന്റെ വിദ്യാർത്ഥി സംഘടനയായ എ ബി വി പി നയിച്ചിരുന്ന പ്രക്ഷോഭം, ആഭ്യന്തര മന്ത്രി ജി.പരമേശ്വരയുടെ പ്രസ്താവനയോടെ ബി.ജെ.പിയുടെ കേന്ദ്ര സംസ്ഥാന നേതാക്കൾ ഏറ്റെടുക്കുന്ന നിലയിലെത്തി. അധാർമികവും ഹീനവുമായ ലക്ഷ്യങ്ങളിലൂടെ കോൺഗ്രസ് വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്ന് അരുൺ ജെയ്റ്റ് ലി.രാജ്യം ഇത്രയേറെ വില നൽകിയിട്ടും ചില രാഷ്ട്രീയക്കാരുടെ ചിന്താഗതി ഇനിയും മാറിയിട്ടില്ലെന്ന് ജെഎൻ യു വിവാദം കൂടി പരാമർശിച്ച് കേന്ദ്ര ധനകാര്യ മന്ത്രി പറഞ്ഞു. വിവാദ ജെൻ യു വിദ്യാർത്ഥികൾക്ക്…

Read More

റിയോ ഒളിമ്പിക്സ് നു കൊടിയിറക്കം: ഇനി 2020 ല്‍ ജപ്പാനിലെ ജപ്പാനിലെ ടോക്കിയയില്‍

31 ാമത് വിശ്വകായികമേളയ്ക്ക് കൊടിയിറക്കം. ഇനി 2020 ല്‍ ജപ്പാനിലെ ജപ്പാനിലെ ടോക്കിയയില്‍ . വര്‍ണാഭമായ ചടങ്ങുകളോടെ ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4.30നാണ് സമാപനച്ചടങ്ങുകള്‍ ആരംഭിച്ചത്. ഇന്ത്യക്കു റിയോ ഒളിമ്ബിക്സില്‍ ആദ്യ മെഡല്‍ സമ്മാനിച്ച സാക്ഷി മാലിക്കാണ് സമാപന ചടങ്ങില്‍ ഇന്ത്യന്‍ ദേശീയപതാകയേന്തിയത്. ഒളിമ്ബിക് പതാക ടോക്കിയോ ഗവര്‍ണര്‍ യുറീക്കോ കോയിക്കെയ്ക്കു കൈമാറിയതോടെ റിയോ ഒളിംപിക്സിന് തിരശീല വീണു.

Read More

“ഒത്തു പിടിച്ചാല്‍ സ്പെഷ്യല്‍ ട്രെയിനും പോരും” ഒന്ന് ശ്രമിച്ചു നോക്കിയാലോ? ഓണസദ്യ നാട്ടില്‍ കഴിക്കാലോ??

ബെന്ഗലൂരു : മലയാളികള്‍ ജാതി മത വര്‍ണ വര്‍ഗ ഭേദമന്യേ ആഘോഷിക്കുന്ന ഒരു ഉത്സവമാണ് ഓണം,തൂശനിലയില്‍ പതുകൂട്ടം കറികളും മായി പഴവും പായസവും പപ്പടവും ചേര്‍ത്തുള്ള ഉത്തര കേരളത്തിലാണെങ്കില്‍ ചിക്കനും ചേര്‍ത്തുള്ള ഒരു സദ്യ എല്ലാവരുടെയും ഗൃഹാതുരത്വത്തിന്റെ ഒരു ഭാഗമാണ് അത് സ്വന്തം അമ്മ സ്വന്തം കൈകൊണ്ടു വിളമ്പി തരുമ്പോള്‍ ..ഹോ ..തകര്‍ത്തു അല്ലെ ..സാധാരണ ഈ ഒരു സ്വപ്നവും മനസ്സില്‍ താലോലിച്ചു കൊണ്ടാണ് നമ്മളില്‍ നല്ലൊരു ശതാമാനവും ഇല്ലാത്ത ലീവ് ഉണ്ടാക്കി അവസാന നിമിഷങ്ങളില്‍ ഉറപ്പിച്ച ലീവ് ഉപയോഗപ്പെടുത്തി നാട്ടിലേക്കു പോകാന്‍ തയ്യാറെടുക്കുന്നത്.ഇതുവരെ…

Read More

ആംനെസ്റ്റിക്ക് പിന്തുണയുമായി ആഭ്യന്തര മന്ത്രി പരമേശ്വര; എ ബി വി പി 48 മണിക്കൂർ ധർണ തുടരുന്നു.

ബെംഗളൂരു:കാശ്മീരിലെ മനുഷ്യാവകാശവുമായി ബന്ധപ്പെട്ട വിഷയത്തിൽ നടത്തിയ ആംനെസ്റ്റി യുടെ വിവാദ ഇടപെടലിൽ ആംനെസ്റ്റിക്ക് പിന്തുണയുമായി, കർണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര. കാശ്മീർ ജനതക്ക് പിൻതുണ നൽകുക മാത്രമാണ്  ആംനെസ്റ്റി ഇന്റർനാഷണൽ ഇന്ത്യ ചെയ്തത്, രാജ്യദ്രോഹപരമായി സംഘടന എന്തെങ്കിലും ചെയ്തതായി വിശ്വസിക്കുന്നില്ല. എ ബി വി പി പ്രശ്നം വഷളാക്കാനാണ് ശ്രമിക്കുന്നത് എന്നും ആഭ്യന്തര മന്ത്രി. ബെംഗളൂരുവിൽ ആംനെസ്റ്റി വർഷങ്ങളായി പ്രവർത്തിക്കുന്നുണ്ട്. ഇതു വരെ ദേശവിരുദ്ധ പ്രവർത്തനം നടത്തിയ തായി തനിക്കറിവില്ല. കാശ്മീരിലെ സാഹചര്യങ്ങളെ കുറിച്ച് ഒരു ചർച്ച സംഘടിപ്പിക്കുകയാണ് അവർ ചെയ്തത്. ചില…

Read More

അസാധരണ ഉത്തരവിലൂടെ സ്വാശ്രയ കോളേജുകളിലെ മുഴുവൻ മെഡിക്കൽ സീറ്റുകളും സർക്കാർ ഏറ്റെടുത്തു .ന്യുനപക്ഷ സ്ഥാപനങ്ങൾക്കും ബാധകം.ന്യൂനപക്ഷ അവകാശങ്ങളുടെ ലംഘനം എന്ന് എം ഇ എസ്. മാനേജ്മെന്റുകൾ കോടതിയിലേക്ക്

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ മുഴുവൻ സീറ്റുകളും സർക്കാർ ഏറ്റെടുത്തു. മാനേജ്മെന്റ് ക്വാട്ടയിലും എൻആർഐ ക്വാട്ടയിലും സർക്കാർ പ്രവേശനം നടത്തും. അസാധാരണ ഉത്തരവിലൂടെയാണ് സർക്കാർ നടപടി. മാനേജ്മെന്റുകൾ ധാരണക്ക് തയ്യാറാകാത്ത സാഹചര്യത്തിലായിരുന്നു സര്‍ക്കാരിന്‍റെ നിര്‍ണ്ണായക തീരുമാനം. സ്വാശ്രയ മെഡിക്കൽ പ്രവേശന തർക്കം തുടരുന്നതിനിടെയാണ് അസാധാരണ ഉത്തരവിലൂടെ സർക്കാർ മുഴുവൻ സീറ്റുകളും ഏറ്റെടുത്തത്. സ്വാശ്രയ കോളേജിലെ മെറിറ്റ് സീറ്റിൽ സംസ്ഥാന പ്രവേശനപരീക്ഷാ പട്ടികയിൽ നിന്നും പ്രവേശനം നടത്തും. മാനേജ്മെന്റ്, എൻഐർഐ ക്വാട്ടകളിലേക്ക് നീറ്റിന്റെ അടിസ്ഥാനത്തിൽ പ്രവേശന പരീക്ഷാ കമ്മീഷണർ തന്നെ പ്രവേശനം നടത്തും. ന്യൂനപക്ഷ പദവിയുള്ള…

Read More

” പൊളിച്ചടുക്കൽ ” ഇരകൾ ആയവരുടെ കൂട്ടായ്മയുണ്ടാക്കാൻ രാജീവ് ചന്ദ്രശേഖർ എം.പി.

ബെംഗളൂരു : കർണാടകയിൽ നിന്നുള്ള രാജ്യസഭ എം പി യും വ്യവസായിയും മലയാളിയുമായ രാജീവ് ചന്ദ്രശേഖർ ബി.ബി.എം.പിയുടെ “പൊളിച്ചടുക്കൽ” നടപടിക്ക് ഇരയായവരുടെ കൂട്ടായ്മക്ക് ശ്രമം നടത്തുന്നു. വരുന്ന 27 ന് പരിപാടികൾ കൂടിച്ചേരാമെന്നാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ അറിയിക്കുന്നത്. കാര്യപരിപാടി പിന്നീട് അറിയിക്കും.

Read More

കൊച്ചി വാഴക്കാലയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ വെടിയേറ്റു മരിച്ചു

കൊച്ചി വാഴക്കാലയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ വെടിയേറ്റു മരിച്ചു. തൃപ്പൂണിത്തുറ എആര്‍ ക്യാംപിലെ ഡപ്യൂട്ടി കമാന്‍ഡന്റ് സാബു മാത്യുവാണ് മരിച്ചത്. കയ്യിലുണ്ടായിരുന്ന പിസ്റ്റലില്‍നിന്ന് അബദ്ധത്തില്‍ വെടിയേറ്റതെന്നാണ് കരുതുന്നത്

Read More