കൊച്ചി: കാലടി ശ്രീശങ്കര സര്‍വ്വകലാശാലയില്‍ ശങ്കരന്റെ പ്രതിമ സ്ഥാപിക്കുന്നതിനെതിരെ ഇടത് സംഘടനകള്‍ പ്രതിഷേധത്തിലേക്ക്.എ ഐ എസ് എഫിന്റെ നേതൃത്വത്തിലാണ് പ്രധിഷേധം തുടങ്ങിയത് .ഇടതു അദ്ധ്യാപക സംഘടനകളും പ്രശ്‍നം ഏറ്റടുത്തുവെങ്കിലും ക്യാമ്പസ്സിലെ ഭൂരിഭാഗം വിദ്യാർത്ഥികളും ഇ നിലപാടിനെ എതിർത്ത് രംഗത്തു വന്നു. ക്യാമ്പ്‌സിൽ ഹിന്ദുത്വ വിരുദ്ധ ദിനം ആചരിക്കുന്നു എന്ന പേരിൽ ബാനറുകളും പ്രത്യക്ഷപെട്ടു . ക്യാമ്പസ്സിന്റെ കവാടം പണിയുന്നത് ക്ഷേത്ര മാതൃകയിലാണെന്ന വാദവും ഇടതു സംഘടനകൾ ആരോപിക്കുന്നു .ഇവിടെ കേന്ദ്ര സർക്കാരിന്റെ ഹിന്ദുത്വവൽക്കരണം അടിച്ചു ഏൽപ്പിക്കാൻ ശ്രമം നടക്കുന്നു എന്നാണ് ഇതിനെ ഇടതു സംഘടനകൾ…
Read MoreMonth: August 2016
കൊച്ചിയിൽ നിശാപാർട്ടികളുടെ മറവിൽ മയക്കുമരുന്ന് ഉപയോഗം വ്യാപകം .കേരളത്തിലെ യുവതി യുവാക്കൾ മയക്കുമരുന്നിന്റെ മായാലോകത്തിൽ
കൊച്ചി മുളവുകാടുള്ള ദ്വീപിൽ നിശാ പാർട്ടിയുടെ മറവിൽ വ്യാപകമായ രീതിയിൽ ലഹരി ഉപയോഗം നടക്കുന്നതായി പൊലീസ് കണ്ടെത്തി. നിശാ പാർട്ടിയുടെ മറവിൽ അനുമതിയില്ലാതെ ബിക്കിനി ഫാഷൻ ഷോയും നടത്തിയതായി പൊലീസ് കണ്ടെത്തി. പാർട്ടിക്കെത്തിച്ച ലഹരി മരുന്നും ഷാഡോ പൊലീസ് പിടിച്ചെടുത്തു.പാർട്ടികളുടെയും ഫാഷൻ ഷോകളുടെയും മറവിൽ മയക്കുമരുന്നും പെൺവാണിഭവും നടത്തുന്ന സംഘങ്ങൾ കൊച്ചി കേന്ദ്രികരിച്ചു പ്രവർത്തിച്ചു വരുന്ന കാര്യം പോലീസും അധികാരികളും ഗൗരവമായി എടുക്കേണ്ടതാണ്
Read Moreഇനി പെണ്ണുങ്ങളെ നോക്കാനും പാടില്ല .14 സെക്കന്റ് നോക്കിയാൽ കേസെടുക്കാമെന്ന് ഋഷിരാജ് സിംഗ്
പതിന്നാല് സെക്കന്‍ഡ് ഒരാള്‍ ഒരു പെണ്‍കുട്ടിയെ തുറിച്ച് നോക്കിയാല്‍ പൊലീസ് കേസെടുക്കുമെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്. എന്നാല്‍, അതിക്രമം നേരിട്ടാല്‍ പെണ്‍കുട്ടികള്‍ തന്നെ മുന്നിട്ടിറങ്ങി പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസം നേടുന്ന പെണ്‍കുട്ടികളുടെ എണ്ണം കുറഞ്ഞുവെന്ന് എക്‌സൈസ് കമ്മീഷണര്‍ പറഞ്ഞു. ഇതും ചൂഷണത്തിന്റെ ഒരു വശമാണ്. പെണ്‍കുട്ടികള്‍ യഥാസമയത്ത് പ്രതികരിക്കാത്തത് ചൂഷണം കൂടിവരാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. പെണ്‍കുട്ടികള്‍ക്ക് അനുകൂലമാണ് രാജ്യത്തെ നിയമങ്ങള്‍. കൊച്ചിയില്‍ സി എ വിദ്യാര്‍ത്ഥികളുടെ സംഘടനയായ സികാസ സംഘടിപ്പിച്ച സാംസ്‌കാരികോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഋഷിരാജ്…
Read Moreചെങ്കോട്ടയിൽ പതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുന്നു.ബലൂചിസ്ഥാനിലെയും പാക്ക് അധിനിവേശ കാശ്മീരിലെയും ജനങ്ങളോട് നന്ദി !
ന്യൂഡൽഹി: ചക്രധാരിയായ മോഹനനിൽ തുടങ്ങി ചർക്ക ധാരിയായ മോഹനനിലേക്കും മഹാഭാരതത്തിലെ ഭീമനി ൽ തുടങ്ങി ഭീമ റാവുവിലൂടെ തുടരുന്നതാണ് നമ്മുടെ ചരിത്രം എന്ന് പറഞ്ഞു തുടങ്ങിയ പ്രധാനമന്ത്രി. തന്റെ സർക്കാറിന്റെ നേട്ടം എണ്ണിയെണ്ണി പറഞ്ഞു.
Read Moreബോൾട്ട് തന്റെ വേഗരാജാവ്
റിയോ: നൂറു മീറ്ററിൽ ബോൾട്ടിന് വിജയം ,തുടർച്ചയായ മൂന്നാം ഒളിംബിക്സിലും ഈ ജമൈക്കൻ താരം തന്നെയാണ് ഈ ഇനത്തിൽ വിജയി. ഇത് ബോൾട്ടിന്റെ ഏഴാം ഒളിമ്പിക് സ്വർണമാണ്, 9.81 സെക്കന്റി ൽ ആണ് ബോൾട്ട് ഓടിയെത്തിയത് ,അമേരിക്കയുടെ ജസ്റ്റിൽ ഗാഡ്ലിൻ 9.89 സെക്കന്റിൽ രണ്ടാമതെത്തി. തന്റെ നേട്ടം ജമൈക്കൻ ജനതക്ക് സമർപ്പിക്കുന്നു എന്ന് ബോൾട്ടിന്റെ ട്വീറ്റ്.
Read Moreനിരഞ്ജന് ശൗര്യ ചക്ര
ബെംഗളൂരു : പഠാൻ കോട്ട് ഭീകരാക്രമണത്തിൽ വീരചരമം ഏറ്റു വാങ്ങിയ മലയാളിയായ ലഫ്റ്റ: കേണൽ ഇ.കെ.നിരഞ്ജൻ കുമാറിന് ശൗര്യ ചക്ര. കാശ്മീർ ഭീകരരുമായി ഏറ്റുമുട്ടലിൽ മരിച്ച ഹവിൽദാർ ഹാങ്ങ്പൻ ദാദക്ക് ധീരതക്ക നൽകുന്ന പരമോന്നത ബഹുമതിയായ അശോക ചക്രപ്രഖ്യാപിച്ചു.
Read Moreഒരു പ്രതീക്ഷ കൂടി മങ്ങി 120 കോടി ജനങ്ങളുടെ പ്രതീക്ഷ ചുമലില്‍ ഏറ്റിയ ദിപ കര്മാര്‍ക്കര്‍ക്ക് നാലാം സ്ഥാനം മാത്രം.
റിയോ : നേരിയ വ്യത്യാസത്തില്‍ 120 കോടി ജനങ്ങളുടെ പ്രതീക്ഷ ചുമലില്‍ ഏറ്റിയ ത്രിപുരക്കാരി ദിപ കര്മാര്‍ക്കാര്‍ നാലാം സ്ഥാനത്ത്,വോള്‍ട്ട് വിഭാഗത്തില്‍ നിന്ന് നടന്ന ഫൈനലില്‍ അവസാന നിമിഷം വരെ മെഡല്‍ പ്രതീക്ഷ നിലനിര്‍ത്തിയ ദിപക്ക് നാലാം സ്ഥാനം കൊണ്ട് തൃപ്തി പ്പെടെണ്ടി വന്നു.
Read Moreനേര്‍കാഴ്ച-2
എന്ത് തീരുമാനം എടുക്കുമ്പോഴും അത് ആലോചിച്ചാവുന്നത് നല്ലത് തന്നെ ആണ്. പക്ഷെ ആലോചിക്കുന്നതെങ്കിലും കൃത്യ സമയത്ത് ആയിരിക്കണം. ബസ് പോയിക്കഴിഞ്ഞ ശേഷം, കൈനീട്ടിയിരുന്നെങ്കില്‍ ചിലപ്പോള്‍ നിര്‍ത്തുമായിരുന്നു എന്ന് ചിന്തിച്ചിട്ട് കാര്യമില്ല. കേന്ദ്രത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നിര്‍ണ്ണായകമായ പല തീരുമാനങ്ങളും കൈക്കൊണ്ടിട്ടുണ്ട്. ശക്തമായ നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ട്. അതിന്റെ ഒക്കെ റിസള്‍ട്ട് ഉണ്ടാവുകയോ ഉണ്ടായിക്കൊണ്ടിരിക്കുകയോ ചെയ്യുന്നുമുണ്ട്. എന്നാല്‍ പലപ്പോഴും പല നിര്‍ണ്ണായക ഘട്ടങ്ങളിലും പാര്‍ടിയോ സര്‍ക്കാരോ തീരുനത്തില്‍ എത്താന്‍ അറച്ച് നില്‍ക്കുന്ന ധാരാളം സന്ദര്‍ഭങ്ങളും ഈ കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ക്കിടയില്‍ നമുക്ക് കാണാന്‍ കഴിയും.…
Read Moreപാക് സ്വാതന്ത്ര്യദിനത്തിൽ ബലൂചിസ്ഥാനിൽ പാക്ക് പ്രതികൂല മുദ്രാവാക്യവും പതാക ഉയർത്തലും
പാകിസ്ഥാന്റെ തലവേദനയായ ബലൂചിസ്ഥാനിൽ ഇന്ന് “ആസാദി” മുദ്രാവാക്യങ്ങൾ ഉയർന്നു, ഇന്ന് പാകിസ്ഥാന്റെ സ്വാതന്ത്ര്യദിനത്തിൽ ഒരു ഉയർന്ന കെട്ടിടത്തിൽ പാകിസ്ഥാന്റെ പതാക താഴ്ത്തി ബലൂചിസ്ഥാന്റെ പതാക ഉയർത്തിയതായും ദേശീയ ചാനൽ ആയ ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു. കാശ്മീരിനെ സ്വതന്ത്രമാക്കും എന്ന് ,ഇന്ത്യയിലെ പാക്ക് ഹൈകമ്മീഷണർ ആയ അബ്ദുൾ ബാസിത് ഇന്ന് രാവിലെ പ്രസ്താവനയിൽ പറഞ്ഞിരുന്നു.
Read Moreസ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്
ന്യൂഡൽഹി : സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ നേടി ജേക്കബ് തോമസ് നേടി. കഴിഞ്ഞ യു ഡി എഫ് മന്ത്രിസഭയുടെ സമയത്ത് അപ്രധാന വകുപ്പിൽ ജോലി ചെയേണ്ടി വന്നിരുന്ന അദ്ദേഹത്തെ ഇടതുപക്ഷ സർക്കാർ വന്നതിന് ശേഷമാണ് വിജിലൻസ് ഡയറക്ടറായി നിയമിച്ചത്.
Read More