ഒളിംപിക്സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ക്ക് സല്‍മാന്‍ ഖാന്‍ ഒരു ലക്ഷം രൂപ നല്‍കും

ഒളിംപിക്സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ക്ക് ബോളിവുഡ് നടന്‍ സല്‍മാന്‍ ഒരു ലക്ഷം രൂപ നല്‍കും. കായികതാരങ്ങള്‍ക്കുള്ള പ്രോത്സാഹനമായി ഓരോരുത്തര്‍ക്കും ഒരു ലക്ഷം രൂപ വീതം നല്‍കുമെന്നാണ് സല്‍മാന്‍ ട്വിറ്റര്‍ വഴി അറിയിച്ചത്.റിയോ ഒളിംപിക്സിന്റെ ഇന്ത്യന്‍ ബ്രാന്‍ഡ് അംബാസിഡറാണ് സല്‍മാന്‍ ഖാന്‍

Read More

കോഴിക്കോട് – ബെംഗളൂരു റൂട്ടിലോടുന്ന സ്വകാര്യ ബസ് മറിഞ്ഞ് മുപ്പതോളം പേര്‍ക്കു പരുക്ക്

കല്‍പ്പറ്റയ്ക്കടുത്ത് മടക്കിമലയില്‍ കോഴിക്കോട് – ബെംഗളൂരു റൂട്ടിലോടുന്ന സ്വകാര്യ ബസ് മറിഞ്ഞ് മുപ്പതോളം പേര്‍ക്കു പരുക്ക്. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിലരുടെ നില ഗുരുതരമാണ്.

Read More

നന്ദി ഹിൽസിലേക്ക് എ.സി .ബസ് സർവ്വീസ് ഉടൻ തുടങ്ങിയേക്കും

ബെംഗളൂരു : നഗരത്തിൽ നിന്നും ഒരു ദിവസത്തെ ടൂറ് പ്ലാൻ ചെയ്യുമ്പോൾ നമ്മുടെ മുൻപിൽ വരുന്ന ആദ്യത്തെ സ്ഥലം നന്ദി ഹിൽസ് ആണ്, എന്നാൽ സ്വന്തം വണ്ടിയുമായി യോ മറ്റു ടാക്സിയിലോ നന്ദിഹിൽസിൽ പോയി വരിക എന്നത് എളുപ്പമുള്ള കാര്യമാണ്. പക്ഷേ പൊതുഗതാഗത സൗകര്യം ഉപയോഗപ്പെടുത്താം എന്ന് കരുതിയാൽ കുഴഞ്ഞത് തന്നെ. നിലവിൽ രാവിലെ 8.30 ന് മജസ്റ്റിക്കിൽ നിന്ന് പുറപ്പെടുന്ന ഓർഡിനറി ബസായ സാരി ഗെ മാത്രമാണ് നന്ദി ഹിൽസിലേക്ക്  നേരിട്ടുള്ളത്.മറ്റ് നാല് സർവീസുകളും ചിക്ക ബലാപുര ദൊഡ ബലാപുര എന്നിവിടങ്ങളിൽ നിന്നും.…

Read More

അടൂർ “പിന്നെയും ” വരുന്നു ; കൂടെ എക്കാലത്തേയും പ്രണയ ജോഡി ദിലീപും കാവ്യയും.

അഞ്ചു പെണ്ണുങ്ങൾ എന്ന സിനിമക്കും കുറച്ച് കാലത്തെ ഇടവേളക്കും ശേഷം  ലോക പ്രശസ്ത സിനിമാ സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ പുതിയ സിനിമ ഇന്ന് തീയേറ്ററുകളിലേക്ക്. മലയാള സിനിമയിലെ ഈ തലമുറയിലെ വിജയങ്ങൾ വാരിക്കൂട്ടിയ പ്രണയ ജോഡികൾ ആയ ദിലീപും കാവ്യാ മാധവനുമാണ് പ്രധാന വേഷങ്ങളിൽ. വെള്ളരിപ്രാവിന്റെ ചങ്ങാതിക്ക് കഴിഞ്ഞ് ഒരു ഇടവേളക്ക് ശേഷമാണ് ഈ ജോഡികൾ ഒന്നിച്ചഭിനയിക്കുന്നത്.

Read More

കാത്തു കാത്തിരുന്ന ആദ്യ മെഡൽ വന്നു; 120 കോടി യുടെ അഭിമാനം ;ഗുസ്തി താരം സാക്ഷി മാലിക്കിന് വെങ്കലം .

റിയോ : അങ്ങനെ കാത്തിരുന്ന മെഡൽ വന്നു ,58 കിലോ ഫ്രീസ്റ്റൈൽ ഗുസ്തി മൽസരത്തിൽ ഇന്ത്യക്കാരിയായ സാക്ഷി മാലിക്കിന് വെങ്കല മെഡൽ, കിർഗിസ്ഥാൻ താരത്തെയാണ് സാക്ഷി പരാജയപ്പെടുത്തിയത്. ആദ്യം O – 5 ന് പിന്നിട്ടു നിന്നിരുന്ന ഇന്ത്യൻ താരം അവസാനം 8-5 ന് വിജയം ഉറപ്പിക്കുകയായിരുന്നു ഒരു ഇന്ത്യൻ വനിതാ ഗുസ്തി താരം നേടുന്ന ആദ്യ ഉളിമ്പിക്സ് മെഡൽ ആണ് ഇത്.

Read More

മലയാളികൾക്ക് പ്രധാനമന്ത്രിയുടെ പുതുവൽസരാശംസകൾ

എല്ലാ മലയാളികൾക്കും പ്രധാനമന്ത്രിയുടെ നവവൽസരാശംസകൾ. “മലയാള വർഷത്തിന്റെ ആദ്യമാസമായ ചിങ്ങത്തിന്റെ  ആദ്യ ദിനത്തിൽ എല്ലാ മലായാളി സമൂഹത്തിനും പുതുവൽസരം നേരുന്നു. ഈ വർഷം എല്ലാവർക്കും സന്തോഷവും സമാധാനവും കൊണ്ടു വരട്ടെ ” ട്വിറ്റർ സന്ദേശത്തിൽ പറഞ്ഞു.

Read More

ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിനു പകരം ചട്ടമ്പി സ്വാമി ദിനാചരണം

ശ്രീകൃഷ്ണ ജയന്തി ആഘോഷം വേണ്ടെന്ന് സിപിഎം തീരുമാനം. പകരം ചട്ടമ്ബിസ്വാമി ദിനാചരണം നടത്തും. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍  വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.ഈ ഘോഷയാത്രയില്‍ ബഹുവര്‍ണ കൊടികളായിരിക്കും ഉപയോഗിക്കുക. ദൈവീക പരിവേഷങ്ങളുള്ള ഒന്നും തന്നെ ഘോഷയാത്രയിലുണ്ടാകില്ല.കഴിഞ്ഞ തവണ ഓണാഘോഷത്തിന്റെ സമാപനം എന്ന രീതിയിലാണ്ഘോഷയാത്ര നടത്തിയിരുന്നത്. ഇതില്‍ ശ്രീകൃഷ്ണന്റേതടക്കമുള്ള വേഷങ്ങള്‍ ഉണ്ടായിരുന്നു.

Read More

പുഷ്പമേള ഗംഭീരമായി അവസാനിച്ചു;ഇത്തവണയും തേനീച്ചയുടെ ആക്രമണം.

ബെന്ഗളൂരു : പുഷ്പമേളയുടെ അവസാന ദിവസമായിരുന്ന ഇന്നലെ തേനിച്ചയുടെ കുത്തേറ്റു രണ്ടുപേര്‍ക്ക് പരിക്ക്.ഹനുമന്ത ഗൌഡ ,ശിവരാജ് കെ മാട്ടൂര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.തിങ്കളാഴ്ച ഉച്ചക്ക് ലാല്‍ബാഗ് വെസ്റ്റ് ഗേറ്റ് നു സമീപത്താണ് സംഭവം നടന്നത്. മരത്തിനു മുകളില്‍നിന്നും കൂട്ടത്തോടെ ഇരച്ചെത്തി യ തേനീച്ചക്കൂട്ടം താഴെയുണ്ടായിരുന്നവരെ ആക്രമിക്കുകയായിരുന്നു.പരിഭ്രാന്തരായ ജനം ചിതറി ഓടിയെങ്കിലും തേനീച്ചയുടെ കൂട്ട ആക്രമണത്തില്‍ രണ്ടുപേര്‍ കുഴഞ്ഞു വീഴുകയായിരുന്നു.സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച രണ്ടുപേരും അപകട നില തരണം ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ സ്വാതന്ത്ര്യ ദിന പുഷ്പമേള യില്‍ തേനീച്ചയുടെ കുത്തേറ്റു എഴുവയസ്സുകാരി മരിച്ചിരുന്നു.

Read More

ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യ വീണ്ടും ഒന്നാം സ്ഥാനത്ത്

ഇന്ത്യ വീണ്ടും ടെസ്റ്റ് ക്രിക്കറ്റ് റാങ്കിംഗ് പട്ടികയില്‍ ഒന്നാമതെത്തി. ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്ബരയില്‍ മൂന്നാം ടെസ്റ്റിലും ഓസ്്ട്രേലിയ പരാജയപ്പെട്ടതോടെയാണ് കോഹ്ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം ഒന്നാമതെത്തിയത്. വിന്‍ഡീസിനെതിരായ ടെസ്റ്റ് മത്സരം കൂടി വിജയിച്ചാല്‍ ഇന്ത്യക്ക് റാങ്കിംഗിലെ ഒന്നാം സ്ഥാനം നിലനിര്‍ത്താം

Read More

കോടിയേരി ബാലകൃഷ്ണനെ കുമ്പളങ്ങ കള്ളനോടുപമിച്ച് ശ്രീനിവാസന്റെ തകര്‍പ്പന്‍ മറുപടി;ഇടതു അനുകൂലിയായ ശ്രീനിവാസന്റെ മാറ്റം കണ്ട് അണികളില്‍ അമ്പരപ്പ് !

തൃശൂര്‍ : പാര്‍ട്ടികള്‍ക്ക് വേണ്ടി രക്തസാക്ഷി ആകുന്നവരെ കുറിച്ച് പ്രമുഖ നടനും തിരക്കഥകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ പ്രതികരിച്ചത് രണ്ടു ദിവസം മുന്‍പായിരുന്നു,നഷ്ട്ടം ആ കുടുംബത്തി നു മാത്രമാണ് എന്നായിരുന്നു ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടത്.എന്നാല്‍ അതിനു മറുപടിയുമായി ശ്രീ കോടിയേരി ബാലകൃഷ്ണന്‍ മുന്നോട്ടു വരികയും അഴീക്കോടന്‍ രാഘവനും കുഞ്ഞാലിയും രക്തസാക്ഷിയായത്‌ നാടിനു വേണ്ടിയന്നെന്നു അഭിപ്രായപ്പെടുകയും ചെയ്തു. നേതാക്കളും കുടുംബവും രാഷ്ട്രീയ സംഘട്ടനത്തില്‍ രക്തസാക്ഷി ആകുന്നില്ല അവര്‍ ഗുണഭോക്താക്കള്‍ മാത്രമാണ് എന്നുമുള്ള തന്റെ അഭിപ്രായത്തിനു എതിരെ സി പി എം സംസ്ഥാന സെക്രട്ടേറി കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ പ്രതികരണം…

Read More