ദീപാ കര്‍മാകര്‍ക്കും ജിത്തു റായക്കും ഖേല്‍രത്ന. രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേല്‍രത്ന പുരസ്കാരം പ്രഖ്യാപിച്ചു . ദിപയ്ക്കു പുറമേ ഷൂട്ടിംഗ് താരം ജിത്തു റായ്ക്കും ഖേല്‍രത്ന പുരസ്കാരം ലഭിച്ചു. റിയോ ഒളിമ്പിക്സില്‍ വോള്‍ട്ട് എന്നാ വിഭാഗത്തില്‍ മികവാര്‍ന്ന പ്രകടനം കാഴ്ചവച്ച ദിപ കര്മാര്‍ക്കാര്‍ എന്നാ ത്രിപുരക്കാരി മെഡല്‍ ഒന്നും ലഭിച്ചില്ലെങ്കിലും നാലാം സ്ഥാനത്ത് എത്തിയിരുന്നു
Read MoreMonth: August 2016
തിരുവനന്തപുരം- ചെന്നൈ റൂട്ടില്‍ ഡബിള്‍ ഡക്കര്‍ ട്രെയിന്‍
തിരുവനന്തപുരം- ചെന്നൈ റൂട്ടില്‍ ആദ്യമായി അതിവേഗ ഡബിള്‍ ഡക്കര്‍ ട്രെയിന്‍,ചെന്നൈ- ബാംഗ്ലൂര്‍ റൂട്ടില്‍ മാത്രമാണ് ഇതുവരെ ദക്ഷിണ റെയില്‍വേയ്ക്ക് ഡബിള്‍ ഡക്കര്‍ ട്രെയിനുണ്ടായിരുന്നത്,മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ട്രെയിന്‍ കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കും എന്നാണ് റെയില്‍വേ പ്രതീക്ഷിക്കുന്നത്.ആഴ്ച്ചയില്‍ രണ്ടു ദിവസമായിരിക്കും ട്രെയിന്‍ സര്‍വീസ് നടത്തുക.
Read Moreഅമേരിക്കയില്‍ മുസ്ലിം സ്ത്രീകള്‍ക്ക് നേരെ വംശീയ വിദ്വേഷം ആവര്‍ത്തിക്കുന്നു
അമേരിക്കയില്‍ മുസ്ലിം സ്ത്രീകള്‍ക്ക് നേരെ വംശീയ വിദ്വേഷം ആവര്‍ത്തിക്കുന്നു. ഐ.എസുകാര്‍ എന്നാരോപിച്ചായിരുന്നു മര്‍ദനമെന്നും ചിക്കാഗോ പൊലിസില്‍ പരാതിപ്പെട്ടെങ്കിലും പൊലിസ് നടപടി സ്വീകരിച്ചില്ലെന്നും യുവതികള്‍ പറഞ്ഞു. ഇസ്ലാമിക വേഷത്തിലെത്തിയ മാതാവും മകളുമാണ് അവഹേളനത്തിനും കൈയേറ്റത്തിനും ഇരയായത്. യു.എസില്‍ ഈയിടെ വംശീയ ആക്രമണങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഹിജാബ് ധരിച്ച സ്ത്രീകളെ പാര്‍ക്കില്‍ വച്ച് അധിക്ഷേപിക്കുകയും മര്‍ദിക്കുകയും ചെയ്തിരുന്നു.
Read Moreഒളിംപിക്സ് വനിതകളുടെ 800 മീറ്റര്‍ ഓട്ടത്തില്‍ മലയാളി താരം ടിന്റു ലൂക്ക ഇന്ന് മത്സരിക്കാനിറങ്ങും
ഒളിംപിക്സ് വനിതകളുടെ 800 മീറ്റര്‍ ഓട്ടത്തില്‍ മലയാളി താരം ടിന്റു ലൂക്ക ഇന്ന് മത്സരിക്കാനിറങ്ങും.എട്ടു ഹീറ്റ്സുകളുള്ള ആദ്യ റൗണ്ടില്‍ മൂന്നാം ഹീറ്റ്സിലാണ് ടിന്റുവിന്റെ മത്സരം. ദേശീയ റെക്കോര്‍ഡിനുടമയായ ടിന്റുവിന് ഇത് രണ്ടാം ഒളിംപിക്സാണ്,വൈകിട്ട് 7.30നാണ് മത്സരം നടക്കുക.
Read Moreകബാലി നായികയുടെ ചൂടന്‍ രംഗങ്ങള്‍ വീണ്ടും തരംഗമാകുന്നു.
രാധിക ആപ്തെ എന്ന നടിയുടെ നഗ്ന വീഡിയോ വീണ്ടും വാര്‍ത്തകളില്‍ സ്ഥാനം പിടിക്കുന്നു,മുന്‍പ് അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ഒരു ഹൃസ്വ ചിത്രത്തിന് വേണ്ടി തുണിയുരിഞ്ഞ നടി,പൂര്‍ണ നഗ്നയായി പ്രത്യക്ഷപ്പെട്ടിരുന്നു.ഇത് വാര്‍ത്തകളില്‍ ഇടം നേടി.ചര്‍ച്ചകള്‍ക്ക് വഴിവച്ചു. 12 സെക്കന്റ് നീളമുള്ള വീഡിയോ പ്രചരിക്കുന്നതായി ആണ് പുതിയ റിപ്പോര്‍ട്ട്,പുതിയ ചിത്രമായ പര്ചാടിലെ രംഗമാണ് ഇത് എന്നും കേള്‍ക്കുന്നു.സഹതാരമായ ആദില്‍ ഹുസൈനുമായി ഉള്ള ഒരു കിടപ്പറ രംഗത്തില്‍ ആണ് നടി പൂര്‍ണനഗ്നയായി ഇഴുകി ചേര്‍ന്ന് അഭിനയിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. സൂപ്പര്‍ താരം അജയ് ദേവ്ഗന്‍ നിര്‍മിക്കുന്ന ഈ…
Read Moreഇന്ന് ചിങ്ങം ഒന്ന്: ഓണക്കാലത്തെ വരവേല്‍ക്കാന്‍ മലയാളികളുടെ മനസ് ഒരുങ്ങി
സമ്പത്തിന്റെയും സമൃദ്ധിയുടെ ഓണക്കാലത്തെ വരവേല്‍ക്കാന്‍ മലയാളികളുടെ മനസ് ഒരുങ്ങി,മലയാളിയുടെ പുതുവര്‍ഷ പിറവിയാണ് ചിങ്ങം ഒന്ന്. മലയാള വര്‍ഷമായ കൊല്ലവര്‍ഷം ആരംഭിയ്ക്കുന്നത് ചിങ്ങം ഒന്നിനാണ് .വര്‍ഷം മുഴുവന്‍ സുഖവും സമ്ബര്‍ സമൃദ്ധിയും കിട്ടാന്‍ വിശ്വാസികളൊക്കെ ആരാധനാലയങ്ങള്‍ സന്ദര്‍ശിയ്ക്കുന്ന ദിവസമാണ് ചിങ്ങം ഒന്ന്.. എല്ലാ ഹിന്ദു ദേവാലയങ്ങളിലും പ്രത്യേക പൂജകളും ഈ ദിവസം ഉണ്ടാവും. എല്ലാ ദിവസവും തുറക്കാത്ത ശബരിമല ക്ഷേത്രവും ഈ ദിവസം തുറക്കും.
Read Moreപൊളിച്ചടുക്കൽ തുടരുന്നു; വില്ലേജ് മാപ്പിൽ വ്യക്തത ഇല്ല ; മൊത്തം ആശയക്കുഴപ്പം;നടപടി നാലു മാസത്തോളം തുടരും.
ബെഗളൂരു: കുറച്ച് ദിവസമായി തുടരുന്ന ” പൊളിച്ചടുക്കൽ” പരിപാടികൾ തുടർച്ചയായി വന്ന അവധികൾ മൂലം നിർത്തിവച്ചിരുന്നു എങ്കിലും പരിപാടിയുമായി മുന്നോട്ട് പോകാൻ തന്നെ ആണ് സർക്കാറിന് തീരുമാനം. ഈ വിഷയത്തെ ക്കുറിച്ച് നാട്ടുകാർക്ക് വ്യക്തത നൽകുന്നതിലേക്കായി സോണുകൾ തിരിച്ചുള്ള വില്ലേജ് മാപ്പുകൾ ബി.ബി.എം.പി തങ്ങളുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു.എന്നാൽ അവ കൂടുതൽ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ് എന്നാണ് ആരോപണം. ബെംഗളൂരു ഈസ്റ്റ്, വെസ്റ്റ്, സൗത്ത്, ആർ ആർ നഗർ, യെലഹങ്ക, ദാസറഹള്ളി എന്നിങ്ങനെ സോണുകൾ തിരിച്ചുള്ള മാപ്പുകൾ ആണ് വെബ് സൈറ്റിൽ ഉള്ളത്. ഓരോ മേഖലയിലേയും വാർഡ്…
Read Moreസ്വാതന്ത്ര്യ ദിനം “ന്യൂ ഹോമി”ലെ അന്തെവാസികള്‍ക്കൊപ്പം ആഘോഷിച്ചു ബി.എം .എഫ് മാതൃകയായി.
ബെംഗളൂരു : ജീവകാരുണ്യ പ്രവർത്തനങ്ങൾ മുഖമുദ്രയാക്കിയ ബെംഗളൂരു മലയാളികളുടെ പ്രമുഖ കൂട്ടായ്മയായ ബെംഗളൂരു മലയാളി ഫ്രണ്ട്സ് ചാരിറ്റബിൾ ട്രസ്റ്റ്, ഭാരതത്തിൻ്റെ എഴുപതാം സ്വാതന്ത്ര്യദിനം ബെംഗളൂരു കൊത്തന്നൂരിലെ നിരാലംബരായ പെൺകുട്ടികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ” ന്യൂ ഹോമിലെ” അന്തേവാസികൾക്കൊപ്പം ചിലവഴിച്ചു കൊണ്ട് ആഘോഷിച്ചു. ആഘോഷത്തോടനുബന്ധിച്ച് ട്രസ്റ്റിലെ അംഗങ്ങൾ മധുര പലഹാരങ്ങൾ വിതരണം ചെയ്തു. തുടർന്ന് അന്തേവാസികളായ പെൺകുട്ടികളുടെ കലാപരിപാടികളും സംഘടിപ്പിച്ചു. ട്രസ്റ്റ് പ്രസിഡൻ്റ് സുമോജ് മാത്യു, സെക്രട്ടറി ഉണ്ണികൃഷ്ണൻ, ജോ. സെക്രട്ടറി പ്രജിത്ത്, ജോ. ട്രഷറർ സൂരജ്, വനിതാ വിഭാഗം പ്രസിഡൻ്റ് നളിനി തുടങ്ങിയവർ ആഘോഷങ്ങൾക്ക്…
Read Moreബാഡ്മിന്റണ്‍:സിന്ധു സെമിഫൈനലില്‍
റിയോ ഒളിമ്ബിക്സ് ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ അട്ടിമറി വിജയത്തോടെ ഇന്ത്യന്‍ താരം പി.വി സിന്ധു സെമിഫൈനലില്‍ കടന്നു. ചൈനയുടെ ലോക റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തുള്ള വാങ് യിഹാനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തിയാണ് പത്താം റാങ്കുകാരിയായ സിന്ധു അവസാന നാലില്‍ ഇടം പിടിച്ചത്.
Read Moreസൈനികര്‍ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിന് നേരെ തീവ്രവാദി ആക്രമണം: രണ്ട് സൈനികരും ഒരു പോലീസുകാരനും കൊല്ലപ്പെട്ടു
സൈനികര്‍ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിന് നേരെ തീവ്രവാദി ആക്രമണം. കാശ്മീരിലെ ബാരമുള്ളായിലാണ് സൈനിക വാഹനത്തിന് നേരെ ആക്രമണം നടന്നത്. ആക്രമണത്തില്‍ രണ്ട് സൈനികരും ഒരു പോലീസുകാരനും കൊല്ലപ്പെട്ടു.പുലര്‍ച്ചേ 2.30 ഓടെയായിരുന്നു ആക്രമണം. സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ വരുന്ന വഴിയില്‍ പതുങ്ങിയിരുന്ന സൈനികര്‍ ആക്രമണം നടത്തുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.. ആക്രമണം നടത്തിയ ശേഷം തീവ്രവാദികള്‍ രക്ഷപെട്ടുവെന്നും ഇവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്നും സൈനിക വക്താവ് അറിയിച്ചു
Read More