ബേസ് സർവകലാശാലയുടെ പുതിയ കാമ്പസ് ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും

ബെംഗളൂരു : ഡോ.ബി.ആർ.അംബേദ്കർ സ്കൂൾ ഓഫ് ഇക്കണോമിക്സ് (ബേസ്) സർവകലാശാലയുടെ പുതുതായി നിർമിച്ച കാമ്പസ് ഡിസംബർ ആറിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. ബെംഗളൂരു യൂണിവേഴ്സിറ്റിയുടെ ജ്ഞാനഭാരതിയിൽ 43 ഏക്കർ സ്ഥലത്ത് 150 കോടി രൂപ ചെലവിലാണ് കാമ്പസ് നിർമ്മിച്ചിരിക്കുന്നത്. ബേസ് യൂണിവേഴ്സിറ്റി ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിന്റെ മാതൃകയിൽ ബാച്ചിലേഴ്സ്, മാസ്റ്റേഴ്സ്, ഡോക്ടറൽ പ്രോഗ്രാമുകൾ വാഗ്ദാനം ചെയ്യുന്നു. 2017-ൽ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് അംബേദ്കർ ഭവനിൽ അക്കാദമിക് സെഷനുകൾ ഉദ്ഘാടനം ചെയ്തത്. 250 വിദ്യാർത്ഥികളുടെ മൂന്നാമത്തെ ബാച്ച് ആണ് ഇപ്പോൾ…

Read More
Click Here to Follow Us