സമ്മ‌ർദ്ദങ്ങൾ കുറച്ച് ജോലിയിൽ ശ്രദ്ധ കൂട്ടാൻ പുതിയ പദ്ധതി; ജീവനക്കാർക്ക് സ്വയംഭോഗം ചെയ്യാനായി 30 മിനിട്ട് ഇടവേള

IT

അസാധാരണമായ ഒരു നയം കൊണ്ടുവന്ന കമ്പനിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയം. എറിക്ക ലസ്റ്റ് ഫിലിംസ് എന്ന സ്വീഡിഷ് കമ്പനിയാണ് പുതിയ നയം കൊണ്ടുവന്നത്. ജീവനക്കാർക്ക് സ്വയംഭോഗം ചെയ്യാൻ 30 മിനിട്ട് ഇടവേളയാണ് കമ്പനി നൽകുന്നത്. മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ജോലിസ്ഥലത്തെ പിരിമുറുക്കം കുറയ്ക്കുന്നതിനുമാണ് ഇത് നടപ്പിലാക്കിയതെന്ന് കമ്പനി അധികൃതർ പറയുന്നു. അഡൽറ്റ് സിനിമകൾ ഉണ്ടാക്കുന്ന കമ്പനിയാണ് എറിക്ക ലസ്റ്റ്. ഇവിടെ 40ലധികം ജീവനക്കാരുണ്ട്. കൊവിഡ് 19 തുടങ്ങിയ 2020 മുതലാണ് ഈ നയം കൊണ്ടുവന്നതെന്നും ആദ്യം ഒരു പരീക്ഷണമായി തുടങ്ങിയ 30…

Read More

മകന്റെ വിവാഹം ലളിതമാക്കി അതേ ചെലവിൽ 11 നിർധനരായ പെൺകുട്ടികളുടെ വിവാഹം നടത്തി നൽകി മാതൃകയായി ഒരു അച്ഛൻ

ബെംഗളൂരു : വായ്പയെടുത്തും, സ്വത്തുക്കൾ വിറ്റും, ആഡംബര വിവാഹങ്ങൾ നടത്തുന്നവർക്ക് മുന്നിൽ മാതൃകയായി ഒരു കുടുംബം, ലക്ഷക്കണക്കിന് വരുമാനമുണ്ടായിട്ടും, മകന്റെ വിവാഹം ലളിതമായി നടത്തിയാണ് ഇവർ ശ്രദ്ധയാകർഷിക്കുന്നത്. ദരിദ്ര കുടുംബങ്ങളിലെ 11 ദമ്പതികളെ വിവാഹം കഴിപ്പിച്ചും രാമു ഒരു മാതൃകയായി. ബെംഗളൂരു റൂറൽ ജില്ലയിലെ ഹൊസക്കോട്ടെ താലൂക്കിലെ കമ്പാലിപുരയിലുള്ള കതേരമ്മ ക്ഷേത്രത്തിൽ, മകന്റെ വിവാഹത്തോടൊപ്പം 11 ദമ്പതികളുടെ വിവാഹവും രാമു ഒരേ വേദിയിൽ നടത്തി. മകന്റെ വിവാഹച്ചടങ്ങിനുള്ള ചെലവിൽ 11 പെൺകുട്ടികൾക്ക് സാരി, വസ്ത്രങ്ങൾ, സ്വർണ്ണ താലി, 10,000 രൂപ എന്നിവ അദ്ദേഹം നൽകി.…

Read More

കെജിഎഫ് സിനിമകണ്ട്‌ പണക്കാരനാകാൻ നാടുവിട്ട അമ്മ മരിച്ച 17 കാരൻ ഒന്നരവർഷത്തിനുശേഷം തിരിച്ചെത്തി

ബെംഗളൂരു : അമ്മ മരിച്ച കലബുറഗി സ്വദേശിയായ കൗമാരക്കാരൻ കെജിഎഫ് സിനിമയിൽ നിന്നുള്ള പ്രചോദനത്താൽ പണക്കാരനാകാൻ നാടുവിട്ട 17-കാരൻ ഒന്നര വർഷത്തിനുശേഷം വീട്ടിൽതിരിച്ചെത്തി. സ്കൂൾ വിദ്യാഭ്യാസ പോലും പൂർത്തിയാക്കാത്ത കുട്ടി ഒരു ദിവസം രാത്രിയിൽ വീട്ടിൽനിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. വീട്ടുകാർ ഏറെ അന്വേഷിച്ചിട്ടും കണ്ടെത്താൻ സാധിച്ചില്ല. 2023 ഡിസംബറിൽ മുംബൈയിലേക്ക് വണ്ടികയറിയത്. കെജിഎഫിലെ നായകനെപ്പോലെ ധനികനാകുകയായിരുന്നു ലക്ഷ്യം. എന്നാൽ ജീവിതത്തിൽ കാര്യമായ പുരോഗതിയുണ്ടായില്ല. മുംബൈയിൽ എത്തിയ കുട്ടി അവിടെയുണ്ടായിരുന്ന കർണാടക സ്വദേശിയുടെ സഹായത്താൽ ഹോട്ടലിൽ ജോലിയ്ക്ക് കയറി. അവിടെ ജോലിചെയ്യുന്നതിനിടെയിലാണ് അതിനിടെ ബാങ്ക് അക്കൗണ്ട് തുടങ്ങാൻ…

Read More

വാടക വീട് ഒഴിയുന്നതിനിടെ വീട്ടുടമസ്ഥനില്‍ നിന്ന് വാടകക്കാരന് സ്നേഹസമ്മാനം; ഡിപ്പോസിറ്റ് പോലും തിരികെനൽകാത്ത വീട്ടുടമസ്ഥരിൽ വ്യത്യസ്ഥനെന്ന നെറ്റിസെൻസ്

ബെംഗളൂരു: ജോലിക്കും വിദ്യാഭ്യാസത്തിനുമായി ബെംഗളൂരുവിലേക്ക് വരുന്ന പലർക്കും വാടകയ്ക്ക് വീട് കണ്ടെത്തുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്.   വീട് ലഭിച്ചാലും വാടക കൂടുതലാണ്, അല്ലാത്തപക്ഷം വീട് ജോലിസ്ഥലത്ത് നിന്ന് വളരെ അകലെയാണെന്ന് അവർ അതൃപ്തരാണ്. അങ്ങനെ, ഈ വാടക വീടിനും വീട്ടുടമസ്ഥനും വളരെ കയ്പേറിയ അനുഭവമാണ് ഉണ്ടാകുന്നത്. എന്നാൽ ഇവിടെ ബെംഗളൂരുവിൽ നിന്നുള്ള ഒരാൾ വീട്ടുടമസ്ഥൻ തന്നോട് പെരുമാറിയ രീതിയെക്കുറിച്ച് പറഞ്ഞു വികാരാധീനനായി. വീട് ഒഴിയുമ്പോൾ, അയാൾ അദ്ദേഹത്തിന് വളരെ സ്നേഹത്തോടെ ഒരു വെള്ളി ബ്രേസ്ലെറ്റ് സമ്മാനമായി നൽകി, അദ്ദേഹം ഒരു നല്ല മനസ്സുള്ള…

Read More

18 ലിറ്റര്‍ പാലു ഉറപ്പ് പറഞ്ഞു കിട്ടിയത് ലഭിച്ചത് രണ്ട് ലിറ്റര്‍; കേസ് നടത്തി വിജയിച്ച കർഷകൻ

കാസര്‍കോട്: ദിവസേന 18 ലിറ്റര്‍ പാലു കിട്ടുമെന്ന അതേ ജില്ലക്കാരനായ ഗണേഷ് റാവുവിന്റെ ഉറപ്പിലാണ് അയാളില്‍ നിന്ന് ആ ഗര്‍ഭണിയായ പശുവിനെ മത്തായി 36,500 രൂപ നല്‍കി വാങ്ങുന്നത്. പക്ഷെ കുറച്ച് നാള്‍ കഴിഞ്ഞപ്പോഴാണ് താന്‍ പറ്റിക്കപ്പെട്ടുവെന്ന് മത്തായിക്ക് മനസിലാവുകയായിരുന്നു.പശുവിന്റെ പ്രസവശേഷം കിട്ടിയത് വെറും രണ്ട് ലിറ്റര്‍ പാലുമാത്രം. അതും പോരാഞ്ഞ്, പശു ആണെങ്കില്‍ ഒരു രീതിയിലും മനുഷ്യന്മാരുമായി സഹകരിക്കാത്ത സ്വഭാവവും കാണിച്ചു തുടങ്ങി. കിടാവിന് പോലും പശു പാലു കൊടുക്കാത്ത അവസ്ഥ. എല്ലാവരെയും തൊഴിക്കും. ഒടുവിൽ സഹികെട്ട മത്തായി ഗണേഷ് റാവുവിന്റെ വീട്ടില്‍…

Read More

പ്രസവത്തിൽ ചരിഞ്ഞ കുട്ടിയാനയ്ക്ക് മൂന്നാം ദിവസവും കാവൽ നിന്ന് അമ്മ ആന

ബെംഗളൂരു: ജീവനുണ്ടെന്ന് കരുതി പ്രസവത്തിൽ ചരിഞ്ഞ കുഞ്ഞിനെ മാറോടണച്ച് പിടിയാന. ശനിയാഴ്ച വൈകീട്ടാണ് പിടിയാനയുടെ പെൺകുഞ്ഞ് പ്രസവത്തിലേ ചരിഞ്ഞത്. എന്നാൽ, ആനയ്ക്ക് ജീവനുണ്ടെന്ന് കരുതി പിടിയാന ഇതിന് മൂന്നുദിവസമായി കാവൽ നിൽക്കുകയാണ്. ഹാസൻ ജില്ലയിലെ ബേലൂർ താലൂക്കിലെ ശിരഗുര ഗ്രാമത്തിലെ ജക്‌നള്ളി എസ്റ്റേറ്റിലാണ് സംഭവം. ആരെയും അടുത്തേക്ക് പോകാൻ ആന അനുവദിക്കുന്നില്ല. ചത്ത കുട്ടിയാനയുമായി അമ്മ ആനയെ കാണുമ്പോൾ  വളരെ വേദനാജനകമാണെന്ന് റെയ്‌ഞ്ച് ഫോറസ്റ്റ് ഓഫീസർ യതീഷ് പറഞ്ഞു.മൂന്ന് ദിവസമായി ആന ജഡവുമായി നീങ്ങുകയാണ്.

Read More

നൈറ്റ് പാർട്ടികളിൽ മോണിങ് സിപ്പ് വൈറലാകുന്നു; നഗരത്തിൽ ട്രെൻഡ് ആയി കോഫി കുടിച്ച്‌ ഉള്ള കോഫി റേവ്

ഇപ്പോള്‍ രാവിലെകളില്‍ പാർട്ടി നടത്തി ആഘോഷിക്കുകയാണ് ആളുകള്‍. എന്നാല്‍ ഈ പാർട്ടിക്ക് വേറെയും ചില പ്രത്യേകതകളുണ്ട്. സാധാരണ പാർട്ടികളില്‍ അധികം കണ്ട് ശീലമില്ലാത്ത കാപ്പിയുമുണ്ട് പാട്ടിനൊപ്പം കൂട്ടായി. ഈ കാപ്പിയെ കോഫി റേവ് എന്നാണ് അറിയപ്പെടുന്നത്. ഇന്ത്യയിലെ യുവാക്കളുടെ മനംകവർന്നുകൊണ്ടാണ് ഈ മോണിങ് സിപ്പ് വൈറലായിരിക്കുന്നത്.ലണ്ടനിലെ ബേക്കറികളും, ആംസ്റ്റർഡാമിലെ അടുക്കളകളും കടന്ന് ഇപ്പോള്‍ ഇന്ത്യൻ തെരുവുകളില്‍ എത്തിനില്‍ക്കുകയാണ് കോഫി റേവ്. മദ്യമില്ലാതെ കോഫി ഉപയോഗിച്ചും പാർട്ടി നടത്താമെന്നാണ് ഈ ട്രെൻഡ് ആളുകളോട് പറയുന്നത്. ലഹരി എന്തിനാ കോപ്പിയുണ്ടല്ലോ. കോഫി ഷോപ്പുകളെ പാർട്ടി ഹോട്‌സ്‌പോട്ടുകളാക്കി മാറ്റുന്നതാണ്…

Read More

ബെംഗളൂരുവിൽ ഓടുന്ന കാറിൽ പ്രണയം; യുവാവ് സൺറൂഫ് തുറന്ന് യുവതിയെ ചുംബിച്ചു!; വൈറലായി വീഡിയോ

ബെംഗളൂരു: നഗരത്തിൽ ഒരു യുവാവ് ഓടുന്ന കാറിന്റെ സൺറൂഫ് തുറന്ന് യുവതിയോടൊത്ത് നിന്ന് റോഡിന്റെ മധ്യത്തിൽ യുവതിയെ ചുംബിച്ച സംഭവം വൈറൽ ആയി. ഈ രംഗം അതുവഴി കടന്നുപോയ ഒരു വാഹനയാത്രികൻ മൊബൈൽ ഫോണിൽ പകർത്തി വീഡിയോ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതോടെ കമിതാക്കളുടെ പ്രണയം സോഷ്യൽ മീഡിയയിൽ വൈറലായി. ബെംഗളൂരുവിലെ തിരക്കേറിയ ട്രിനിറ്റി റോഡിലാണ് സംഭവം. ഓടുന്ന കാറിന്റെ സൺറൂഫിലൂടെ ഒരു യുവ കമിതാക്കൾ അനുചിതമായി പെരുമാറുന്നത് ക്യാമറയിൽ പതിഞ്ഞു. ഹലസുരു ട്രാഫിക് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. പൊതുസ്ഥലത്ത് അപമര്യാദയായി പെരുമാറിയ ഇരുവർക്കുമെതിരെ…

Read More

ഇനി മുതൽ അവധി ദിവസങ്ങളിലും സബ് രജിസ്ട്രാർ ഓഫീസുകൾ തുറന്ന് പ്രവർത്തിക്കും!;

ബെംഗളൂരു: സ്വത്ത് രജിസ്ട്രേഷനും മറ്റ് രേഖകളും പൊതുജനങ്ങൾക്ക് എളുപ്പത്തിൽ ലഭിക്കുന്നതിന് സംസ്ഥാന സർക്കാർ സുപ്രധാന നടപടികൾ സ്വീകരിച്ചു. രജിസ്ട്രേഷൻ ആൻഡ് സ്റ്റാമ്പ്സ് വകുപ്പ് ഇതുസംബന്ധിച്ച് ഒരു സർക്കുലർ പുറപ്പെടുവിച്ചു, ഇനി മുതൽ സബ് രജിസ്ട്രാർ ഓഫീസുകൾ രണ്ടാമത്തെയും നാലാമത്തെയും ശനി ദിവസങ്ങളിലും ഞായറാഴ്ചയും അവധി ദിവസങ്ങളിൽ പ്രവർത്തിക്കും. സർക്കാർ വിജ്ഞാപന പ്രകാരം, സംസ്ഥാനത്തെ ഓരോ ജില്ലാ രജിസ്ട്രേഷൻ ഓഫീസിലെയും ഒരു സബ്-രജിസ്ട്രേഷൻ ഓഫീസിന് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു, തുടർന്ന് രണ്ടാമത്തെ ശനി, നാലാമത്തെ ശനി, ഞായറാഴ്ച അവധി ദിവസങ്ങളിൽ പ്രവർത്തിക്കും. ജൂൺ 1 മുതൽ…

Read More

കഴിക്കാൻ ഐസ് മിഠായിയും തണ്ണിമത്തനും കൂടുകളിൽ സ്പ്രിംഗ്ലറുകൾ; ബന്നാർഘട്ട മൃഗശാലയിൽ മൃഗങ്ങൾക്ക് സുഖജീവിതം

ബെംഗളൂരു: വേനൽക്കാലം അവസാനിച്ചിട്ടും, ബന്നാർഘട്ട ബയോളജിക്കൽ പാർക്ക് മൃഗശാലയിലെ മിണ്ടാപ്രാണികൾക്ക്, കത്തുന്ന ഉച്ചവെയിലിൽ തണുപ്പ് നിലനിർത്താൻ വിവിധ തണുത്ത ഭക്ഷണങ്ങളാണ് വിളമ്പുന്നത്. ബെംഗളൂരുവിലെ ബന്നാർഘട്ട ബയോളജിക്കൽ പാർക്കിൽ ഒരു വശത്ത് ഐസ് മിഠായി കഴിക്കുന്ന ലങ്കൂർ കുരങ്ങും മറുവശത്ത് തണുത്ത തണ്ണിമത്തൻ ആസ്വദിക്കുന്ന കരടിയെയും കാണാം. മഴയ്ക്ക് മുൻപ് വേനൽച്ചൂട് വർദ്ധിച്ച സമയത്, മൃഗശാലയിലെ മൃഗങ്ങൾ കൊടും ചൂടിൽ വലഞ്ഞു. അതുകൊണ്ട്, മൃഗശാല ഉദ്യോഗസ്ഥർ ഉച്ചകഴിഞ്ഞ് മൃഗങ്ങൾക്ക് തണുത്ത അന്തരീക്ഷം ഒരുക്കുകയും ഐസ് പോലുള്ള ഭക്ഷണം നൽകുകയും ചെയ്യുകയായിരുന്നു. കരടികൾ, ഹിപ്പോപ്പൊട്ടാമസുകൾ, ആനകൾ, ജിറാഫുകൾ,…

Read More