ബന്ദിപ്പൂരിലും നാഗർഹോളയിലും സഫാരി പോകുന്നവർ സൂക്ഷിക്കുക; വനംവകുപ്പ് പിടിമുറുക്കുന്നു, സക്രെബൈലുവിലും വൻ മാറ്റം

ബെംഗളൂരു: സംസ്ഥാനത്തെ പ്രമുഖ വന്യജീവി കേന്ദ്രങ്ങളിലെ സുരക്ഷയും പ്രവർത്തനങ്ങളും ശക്തമാക്കുന്നതിന്റെ ഭാഗമായി നിർണായക തീരുമാനങ്ങളുമായി കർണാടക വനംവകുപ്പ്. പ്രശസ്തമായ ബന്ദിപ്പൂർ, നാഗർഹോള കടുവ സംരക്ഷണ കേന്ദ്രങ്ങളിലെ മുഴുവൻ സഫാരി വാഹനങ്ങളിലും ജിപിഎസ് അധിഷ്ഠിത ഉപകരണങ്ങളും ട്രാക്കറുകളും ഘടിപ്പിച്ചു. സഫാരി സമയത്ത് ജീവനക്കാർ നിശ്ചിത റൂട്ടുകൾ മാറ്റി യാത്ര ചെയ്യുന്നതായും അനുവദിച്ച സമയത്തിൽ കൂടുതൽ വൈകുന്നതായും വിനോദസഞ്ചാരികളിൽ നിന്നും ഉന്നത വനം ഉദ്യോഗസ്ഥരിൽ നിന്നും നിരന്തരം പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് പുതിയ നടപടി. ജിപിഎസ് ട്രാക്കിംഗ് നിലവിൽ വന്നതോടെ സഫാരി വാഹനങ്ങളുടെ സഞ്ചാരപാതയും സമയവും കൃത്യമായി…

Read More

ബി.എം.ടി.സി ബസ്സുകൾ ഇനി ഹൈടെക്: ഡ്രൈവിംഗിനിടെ ഉറക്കം തൂങ്ങിയാൽ ബസ്സിൽ നിന്ന് കിട്ടും ‘സർപ്രൈസ്’; എന്താണ് എന്താണ് ഈ ‘അദാസ്’ വിദ്യ?

ബെംഗളൂരു: റോഡപകടങ്ങൾ കുറയ്ക്കാനും യാത്രക്കാരുടെയും കാൽനടയാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കാനുമായി ബി.എം.ടി.സി (BMTC) ബസ്സുകളിൽ അത്യാധുനിക ‘അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം’ (ADAS) നടപ്പിലാക്കുന്നു. ആദ്യഘട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ 50 ബസ്സുകളിലാണ് ഈ എ.ഐ (AI) ക്യാമറയും സെൻസർ അധിഷ്ഠിതവുമായ സാങ്കേതികവിദ്യ സ്ഥാപിക്കുന്നത്. പദ്ധതി നടപ്പിലാക്കുന്നതിനായി കരാർ ഏജൻസിയെ തിരഞ്ഞെടുക്കാൻ ബി.എം.ടി.സി ടെൻഡർ ക്ഷണിച്ചു. തിരഞ്ഞടുക്കുന്ന ഏജൻസി രണ്ട് വർഷത്തേക്ക് ഇതിന്റെ പൂർണ്ണ പ്രവർത്തനവും പരിപാലനവും നിർവഹിക്കേണ്ടതുണ്ട്. ബി.എം.ടി.സി ബസ്സുകളിൽ ‘അദാസ്’ എങ്ങനെ പ്രവർത്തിക്കും? റോഡിലേക്ക് അഭിമുഖമായി നിൽക്കുന്ന ക്യാമറ, ഡ്രൈവറെ നിരീക്ഷിക്കുന്ന പ്രത്യേക ഡി.എം.എസ് (DMS)…

Read More

ബെംഗളൂരുവിൽ കനത്ത മഴ മുന്നറിയിപ്പ്; ജാഗ്രതാ നിർദേശവുമായി ട്രാഫിക് പോലീസ്

ബെംഗളൂരു: നഗരത്തിൽ ബുധനാഴ്ച കനത്ത മഴ പെയ്യാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് വാഹനയാത്രികർക്കും പൊതുജനങ്ങൾക്കുമായി ബെംഗളൂരു ട്രാഫിക് പോലീസ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ശക്തമായ മഴയുള്ള സമയങ്ങളിൽ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും റോഡുകളിൽ വെള്ളക്കെട്ടുള്ള ഭാഗങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ അതീവ ശ്രദ്ധ പുലർത്തണമെന്നും പോലീസ് അഭ്യർത്ഥിച്ചു. മഴ സമയത്ത് അണ്ടർപാസുകളിൽ അഭയം പ്രാപിക്കുന്നത് ഗതാഗത തടസ്സത്തിന് കാരണമാകുന്നുണ്ടെന്ന് വ്യക്തമാക്കിയ പോലീസ്, മറ്റ് വാഹനങ്ങളുടെയും യാത്രക്കാരുടെയും സുഗമമായ സഞ്ചാരത്തെ ബാധിക്കുന്ന രീതിയിൽ അണ്ടർപാസുകളിൽ നിൽക്കരുതെന്ന് മുന്നറിയിപ്പ് നൽകി. ഇത്തരം സ്ഥലങ്ങൾ ഉപയോഗിക്കുന്ന യാത്രക്കാർ ഗതാഗത തടസ്സം ഉണ്ടാക്കുന്നില്ലെന്ന്…

Read More

ബെംഗളൂരുവിൽ ക്ലാസ് മുറിയിൽ നിന്ന് വിളിച്ചിറക്കി കോളേജ് വിദ്യാർഥിയെ കുത്തിക്കൊന്നു

ബെംഗളൂരു: ക്ലാസിൽ പഠിച്ചുകൊണ്ടിരുന്ന 19-കാരനായ ബി.കോം ഒന്നാം വർഷ വിദ്യാർഥിയെ പുറത്തേക്ക് വിളിച്ചിറക്കി ക്രൂരമായി കുത്തിക്കൊന്നു. നാഗരഭാവിയിലെ മഹേഷ് പി.യു കോളജ് വിദ്യാർഥിയും നാഗദേവനഹള്ളി സ്വദേശിയുമായ യോഗേഷാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ കോളജിന് സമീപമുള്ള ജിമ്മിന് അടുത്തുവച്ചായിരുന്നു നടുക്കുന്ന സംഭവം നടന്നത്. ക്ലാസിലിരിക്കുമ്പോൾ ലഭിച്ച ഫോൺ കോളിനെ തുടർന്ന് യോഗേഷ് ഒരു സഹപാഠിക്കൊപ്പം പുറത്തേക്ക് ഇറങ്ങുകയായിരുന്നു. തുടർന്ന് മറ്റൊരു കോളേജ് വിദ്യാർഥിയും അടങ്ങുന്ന 5-6 പേരടങ്ങുന്ന സംഘവുമായി യോഗേഷ് സംസാരിക്കുകയും ഇതിനിടയിൽ തർക്കമുണ്ടാവുകയും ചെയ്തു. തർക്കം രൂക്ഷമായതോടെ അക്രമിസംഘം യോഗേഷിനെ മർദിക്കുകയും, കൂട്ടത്തിലൊരാൾ…

Read More

ഗാന്ധി ജയന്തി വാരാന്ത്യം: ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് രണ്ട് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു

ബെംഗളൂരു: ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ചുള്ള തുടർച്ചയായ അവധികളും വാരാന്ത്യ തിരക്കും പ്രമാണിച്ച് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് രണ്ട് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. തിരുവനന്തപുരത്തേക്കും കണ്ണൂരിലേക്കുമാണ് ഓരോ ട്രിപ്പ് വീതം സ്പെഷ്യൽ സർവീസുകൾ നടത്തുന്നത്. ട്രെയിൻ നമ്പർ 06585/06586 എസ്എംവിടി ബെംഗളൂരു – തിരുവനന്തപുരം നോർത്ത് – ബെംഗളൂരു കന്റോൺമെന്റ് എക്സ്പ്രസ് സ്പെഷ്യൽ  യാത്രാ സമയം: ട്രെയിൻ നമ്പർ 06585 എസ്എംവിടി ബെംഗളൂരു – തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ ഒക്ടോബർ 01-ന് (വ്യാഴാഴ്ച) വൈകുന്നേരം 16.50-ന് എസ്എംവിടി ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…

Read More

ബെംഗളൂരുവില്‍ അനധികൃത ഗ്യാസ് റീഫില്ലിംഗിനിടെ വൻ സ്ഫോടനം: നാല് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു

ബെംഗളൂരു: ബൈയപ്പനഹള്ളി പോലീസ് സ്റ്റേഷൻ പരിധിയിലെ കഗ്ഗദാസപുരയിൽ അനധികൃതമായി എൽപിജി സിലിണ്ടറുകൾ റീഫിൽ ചെയ്യുന്നതിനിടെ വൻ സ്ഫോടനം. അടൽ ബിഹാരി വാജ്പേയി പാർക്കിന് സമീപം നടന്ന സംഭവത്തിൽ തുടർച്ചയായി നാല് ഗ്യാസ് സിലിണ്ടറുകളാണ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിന്റെ തീവ്രതയിൽ ഒരു സിലിണ്ടർ വായുവിൽ പറന്നുയർന്ന് സമീപത്തെ സ്കൂൾ കെട്ടിടത്തിന്റെ ജനാലയിൽ ഇടിച്ചുവീണു. അപകടസമയത്ത് ആളപായമോ ഗുരുതര പരിക്കുകളോ റിപ്പോർട്ട് ചെയ്യാത്തതിനാൽ വൻ ദുരന്തം ഒഴിവായി. സ്ഫോടന ശബ്ദവും പുകയും ഉയർന്നതോടെ പ്രദേശവാസികൾ പരിഭ്രാന്തരായി ഓടി രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമന സേനയും പോലീസും ചേർന്നാണ് തീ…

Read More

വ്യോമമേഖലയിലെ അടുത്ത വിപ്ലവം; 42.8 കോടിയുടെ പദ്ധതിയിൽ ഡ്രോൺ പരിശോധനാ കേന്ദ്രത്തിന് സർക്കാരിന്റെ അംഗീകാരം

ബെംഗളൂരു: ഡ്രോണുകളുടെയും മറ്റ് പൈലറ്റില്ലാ വിമാന സംവിധാനങ്ങളുടെയും (Unmanned Aerial Systems) വികസനത്തിനും പരിശോധനയ്ക്കുമായി കർണാടകയിലെ ചിന്താമണിയിൽ പുതിയ ഡ്രോൺ ടെസ്റ്റിംഗ് സെന്റർ നിർമിക്കുന്നു. 42.8 കോടി രൂപ ചെലവിൽ ജീഡരഹള്ളിയിൽ പദ്ധതി നടപ്പിലാക്കുന്നതിന് സംസ്ഥാന സർക്കാർ അംഗീകാരം നൽകി. ഡ്രോൺ നിർമാതാക്കൾ, സ്റ്റാർട്ടപ്പുകൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾ പരിശോധിച്ച് സാക്ഷ്യപ്പെടുത്താനുള്ള സൗകര്യം ഈ കേന്ദ്രത്തിൽ ഉണ്ടായിരിക്കും. ഡ്രോൺ ഫെഡറേഷൻ ഓഫ് ഇന്ത്യയ്ക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. 19.3 ഏക്കർ സർക്കാർ ഭൂമിയിലാണ് ഈ ആധുനിക കേന്ദ്രം ഉയർന്നുവരുന്നത്. ഡ്രോണുകളുടെ സുഗമമായ…

Read More

ബെംഗളൂരുവിൽ മാംസവിൽപ്പനയ്ക്ക് സമ്പൂർണ്ണ നിരോധനം

ബെംഗളൂരു: ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ 2 വെള്ളിയാഴ്ച ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ (ജി.ബി.എ) അധികാരപരിധിയിൽ മാംസവിൽപ്പനയ്ക്ക് പൂർണ്ണ നിരോധനം ഏർപ്പെടുത്തി. അന്നേ ദിവസം നഗരത്തിൽ മൃഗങ്ങളെ കൊല്ലുന്നതിനും കശാപ്പുശാലകളുടെ പ്രവർത്തനത്തിനും കർശന വിലക്കുണ്ടായിരിക്കും. കൂടാതെ കടകൾ വഴിയുള്ള മാംസ വിൽപ്പനയും പൂർണ്ണമായും നിരോധിച്ചതായി അധികൃതർ അറിയിച്ചു. നിയമം ലംഘിച്ച് പ്രവർത്തിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

Read More

ഒരടി തെറ്റിയാല്‍ ജീവന്‍ പോകും, അല്ലെങ്കില്‍ കാല്‍! നാടിനെ ഭീതിയിലാഴ്ത്തുന്ന ആ ‘മരണപ്പാത’ വൈറ്റ്‌‌ഫീല്‍ഡില്‍

ബെംഗളൂരു: വൈറ്റ്‌‌ഫീല്‍ഡിലെ തുബരഹള്ളി എക്സ്റ്റന്‍ഷന്‍ റോഡ് യാത്രക്കാര്‍ക്ക് കടുത്ത ഭീഷണിയാകുന്നു. റോഡില്‍ രൂപപ്പെട്ട വലിയ കുഴികളും കെട്ടിക്കിടക്കുന്ന വെള്ളവും പുറത്തേക്ക് തള്ളിനില്‍ക്കുന്ന ഇരുമ്പുകമ്പികളും അപകടസാധ്യത വര്‍ധിപ്പിക്കുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു. തുടര്‍ച്ചയായ മഴയും കൃത്യമായ ഓടയോ ഡ്രെയിനേജ് സംവിധാനമോ ഇല്ലാത്തതുമാണ് റോഡിന്റെ തകര്‍ച്ചയ്ക്ക് കാരണം. വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ കുഴികളുടെ ആഴം മനസ്സിലാക്കാന്‍‍ കാല്‍നടയാത്രക്കാര്‍ക്കും വാഹനമോടിക്കുന്നവര്‍ക്കും സാധിക്കുന്നില്ല. ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും കുഴിയില്‍ വീഴുന്നത് പതിവാണ്. കുട്ടികളും മുതിര്‍ന്നവരും റോഡിലെ കുഴികളില്‍ വീണ് അപകടത്തില്‍പ്പെടുന്നുണ്ട്. അടുത്തിടെയുണ്ടായ അപകടത്തില്‍ ഒരാളുടെ കാല്‍ നഷ്ടപ്പെട്ടതായും നാട്ടുകാര്‍ പറയുന്നു. ആയിരത്തിലധികം കുടുംബങ്ങളാണ് തുബരഹള്ളിയില്‍നിന്ന്…

Read More

ബെംഗളൂരുവിലെ പുതിയ മാജിക്; ഹെബ്ബാളിലും സില്‍ക്ക് ബോര്‍ഡിലും വഴി തടസ്സപ്പെട്ടാല്‍ നിമിഷങ്ങള്‍ക്കകം പൊലീസ് എത്തും! കാരണം അറിയാൻ വായിക്കാം

ബെംഗളൂരു: നഗരത്തിലെ വിട്ടുമാറാത്ത ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ ആധുനിക സാങ്കേതികവിദ്യയുടെ സഹായം തേടി ബെംഗളൂരു ട്രാഫിക് പൊലീസ്. ഇതിന്റെ ഭാഗമായി തിരക്കേറിയ പ്രധാന ജംഗ്ഷനുകളിലും റോഡുകളിലും ഡ്രോണുകള്‍ ഉപയോഗിച്ച് ഗതാഗത നിരീക്ഷണം ആരംഭിച്ചു. വാഹനമോടിക്കുന്നവരെ കടുത്ത മാനസികസമ്മര്‍ദ്ദത്തിലാക്കുന്ന ഗതാഗത തടസ്സങ്ങള്‍ക്ക് അതിവേഗം പരിഹാരം കാണുകയാണ് ഈ പുതിയ പദ്ധതിയതിലൂടെ ലക്ഷ്യമിടുന്നത്. നഗരത്തിലെ പത്ത് ട്രാഫിക് സബ്ഡിവിഷനുകള്‍ക്കും ഓരോ ഡ്രോണ്‍ വീതം ഇതിനായി അനുവദിച്ചിട്ടുണ്ട്. രാവിലെയും വൈകുന്നേരവുമുള്ള തിരക്കേറിയ സമയങ്ങളിലാണ് പ്രധാന റോഡുകളിലും ജംഗ്ഷനുകളിലും ഡ്രോണുകള്‍ ഉപയോഗിച്ച് നിരീക്ഷണം നട നടത്തുന്നത്. ഹെബ്ബാള്‍, ടൗണ്‍ ഹാള്‍,…

Read More