ബെംഗളൂരു: ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രകൾ പ്രമാണിച്ച് സെപ്റ്റംബർ 18-ന് ബെംഗളൂരുവിലെ വിവിധ ഭാഗങ്ങളിൽ പോലീസ് ശക്തമായ ഗതാഗത നിയന്ത്രണങ്ങളും റോഡ് വഴിതിരിച്ചുവിടലുകളും ഏർപ്പെടുത്തി. നഗരത്തിലെ പ്രധാന പാതകളിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ട്രാഫിക് പോലീസിന്റെ ഈ നടപടി. ബാനസവാടി ട്രാഫിക് പോലീസ് സ്റ്റേഷൻ അതിർത്തിയിൽ രാവിലെ 11 മണി മുതൽ രാത്രി 10 മണി വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ലിംഗരാജപുരം, ബാനസവാടി മെയിൻ റോഡ് വഴി ഹലാസൂരു തടാകത്തിലേക്ക് പോകുന്ന റോഡുകളിൽ ഗതാഗതം തടയും. കൂടാതെ ഹെന്നൂർ ബ്രഡ്ജ്, നെഹ്‌റു റോഡ്, ഉല്ലാസപ്പ…
Read MoreCategory: BENGALURU NEWS
ബെംഗളൂരുവിൽ പുതിയ ട്രെൻഡ്; പങ്കാളിയേക്കാൾ പ്രിയം ചാറ്റ്‌ബോട്ടിനോട്? ലൈംഗിക സംശയങ്ങൾക്ക് ഉത്തരം തേടി എ.ഐക്ക് മുന്നിൽ
ബെംഗളൂരു : പങ്കാളിയോടോ സുഹൃത്തുക്കളോടോ ഡോക്ടർമാരോടോ തുറന്നുപറയാൻ മടിക്കുന്ന ലൈംഗികവും വ്യക്തിപരവുമായ സംശയങ്ങൾക്ക് ഉത്തരം തേടി ബംഗളൂരുവിൽ പ്രായപൂർത്തിയായ ഭൂരിഭാഗം പേരും നിർമ്മിതബുദ്ധിയെ (AI) ആശ്രയിക്കുന്നതായി റിപ്പോർട്ട്. ലൈംഗികാരോഗ്യം, ബന്ധങ്ങളിലെ അടുപ്പം, ലൈംഗിക വിദ്യാഭ്യാസം എന്നിവയ്ക്കായി ആളുകൾ എ.ഐ ചാറ്റ്‌ബോട്ടുകളിലേക്ക് തിരിയുന്നത് ബംഗളൂരുവിൽ പുതിയ രീതിയായി മാറുകയാണെന്ന് ഡോക്ടർമാരും മനശാസ്ത്രജ്ഞരും ചൂണ്ടിക്കാണിക്കുന്നു. ഗ്ലീഡൻ-ഐപ്സോസ് (Gleeden-IPSOS) നടത്തിയ സർവേ പ്രകാരം, ബംഗളൂരുവിൽ നിന്നുള്ള സർവേ പങ്കാളികളിൽ 77 ശതമാനം പേരും ലൈംഗികാരോഗ്യ സംശയങ്ങൾക്ക് എ.ഐയെ ആശ്രയിക്കാൻ താല്പര്യപ്പെടുന്നവരാണ്. ലൈംഗിക അടുപ്പം മെച്ചപ്പെടുത്താൻ എ.ഐ ഉപയോഗിക്കുമെന്ന് 75…
Read More250 മീറ്റർ ഉയരത്തിൽ 600 കോടിയുടെ കിടുക്കൻ ‘സ്‌കൈഡെക്’ യഥാർഥ്യത്തിലേക്ക്; സ്‌കൈഡെക്കിൽ എന്തെല്ലാം ഉൾപ്പെടുമെന്ന് അറിയാൻ വായിക്കാം
ബെംഗളൂരു: കർണാടക സർക്കാരിന്റെ സ്വപ്ന പദ്ധതിയായ 250 മീറ്റർ ഉയരമുള്ള കൂറ്റൻ സ്‌കൈഡെക് വെറുമൊരു കാഴ്ചബംഗ്ലാവിലൊതുങ്ങില്ല. വിനോദസഞ്ചാരം, വിനോദകേന്ദ്രങ്ങൾ, വാണിജ്യ സമുച്ചയങ്ങൾ എന്നിവ ഉൾപ്പെടുത്തി വിപുലമായ രീതിയിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. 360 ഡിഗ്രി ദൃശ്യഭംഗി നൽകുന്ന നിരീക്ഷണ കേന്ദ്രങ്ങൾ, എലവേറ്റഡ് വാക്ക്വേകൾ, ഗ്ലാസ് ബോട്ടം വ്യൂയിങ് സോണുകൾ, റെസ്റ്റോറന്റുകൾ, ഷോപ്പിങ് ഔട്ട്ലെറ്റുകൾ, ഡിജിറ്റൽ ഇമ്മേഴ്‌സീവ് സോണുകൾ എന്നിവയെല്ലാം ഉൾപ്പെടുന്ന വലിയൊരു ടൂറിസം കേന്ദ്രമാക്കി ഇതിനെ മാറ്റാനാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ അന്തിമരൂപവും സാമ്പത്തിക ചട്ടക്കൂടും സംബന്ധിച്ച നിർണായക തീരുമാനങ്ങൾ ഉടനുണ്ടാകും. പിപിപി മാതൃകയിൽ നിർമാണം;…
Read More2 വർഷം കൊണ്ട് റോഡ് എങ്ങനെ തകരും?’ മറ്റ് സംസ്ഥാനങ്ങളിൽ മഴയും വണ്ടികളുമില്ലേ? യോഗത്തിൽ ഉദ്യോഗസ്ഥരെ വിയർപ്പിച്ച് മന്ത്രി മന്ത്രി കൃഷ്ണ ബൈറെ ഗൗഡ
ബെംഗളൂരു: ബെംഗളൂരു അർബൻ ജില്ലാ കർണാടക വികസന പരിപാടി (കെ.ഡി.പി) യോഗത്തിൽ റോഡുകളുടെ മോശം ഗുണനിലവാരം, ശാസ്ത്രീയമല്ലാത്ത മാലിന്യ സംസ്കരണം, വികസന പദ്ധതികളിലെ ക്രമക്കേടുകൾ എന്നിവയെച്ചൊല്ലി ഉദ്യോഗസ്ഥർക്ക് ഗ്രേറ്റർ ബെംഗളൂരു ഡെവലപ്‌മെന്റ് മന്ത്രി കൃഷ്ണ ബൈറെ ഗൗഡയുടെ കടുത്ത വിമർശനം. റോഡുകളുടെ നിർമ്മാണ നിലവാരത്തെയും ഈടിനെയും ചോദ്യം ചെയ്ത മന്ത്രി, മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കർണാടക സർക്കാർ റോഡ് നിർമ്മാണത്തിന് കുറഞ്ഞ തുകയാണോ അനുവദിക്കുന്നതെന്ന് തുറന്നടിച്ചു. വികസനത്തിന് ശേഷിയോ വിഭവങ്ങളോ ഇല്ലാത്തതാണോ അതോ എല്ലാം ഉണ്ടായിട്ടും വെറുതെ ബില്ലുകൾ മാറിയെടുക്കാൻ വേണ്ടി മാത്രമാണോ ഉദ്യോഗസ്ഥർ…
Read Moreബെംഗളൂരു – മൈസൂരു ദേശീയപാതയിൽ കാറപകടം: വയനാട് സ്വദേശിനിയായ നവവധു മരിച്ചു
ബെംഗളൂരു : ബെംഗളൂരു – മൈസൂരു ദേശീയപാതയിലുണ്ടായ ദാരുണമായ കാറപകടത്തിൽ വയനാട് സ്വദേശിനിയായ നവവധു മരിച്ചു. വയനാട് തൊണ്ടർനാട് കുഞ്ഞോം സ്വദേശിനി അഫ്രീന (23) ആണ് തത്സമയം മരണപ്പെട്ടത്. മാനന്തവാടി സ്വദേശിയായ ബഷീറിന്റെ (ദമാം) മകൻ മുഹമ്മദ് ഉവൈസിന്റെ ഭാര്യയാണ്. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് മൂന്ന് മാസമേ ആയിട്ടുണ്ടായിരുന്നുള്ളൂ. ബുധനാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ ബിടതിക്ക് സമീപമാണ് അപകടമുണ്ടായത്. ബെംഗളൂരുകെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉവൈസിന്റെ സഹോദരനെയും ഭാര്യയെയും യാത്രയാക്കിയ ശേഷം നാട്ടിലേക്ക് മടങ്ങുകയായിരുന്നു സംഘം. ഇവർ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെടുകയായിരുന്നു. മാനന്തവാടി സെഞ്ച്വറി ടെക്സ്റ്റൈൽസ്…
Read Moreനഗരത്തിൽ നിങ്ങൾ വാങ്ങുന്ന ഈ പ്രമുഖ ബ്രാൻഡ് ഭക്ഷണങ്ങൾ സുരക്ഷിതമാണോ? ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്!
ബെംഗളൂരു: ബെംഗളൂരു ഉൾപ്പെടെ കർണാടകയിലുടനീളം ഭക്ഷ്യവസ്തുക്കളിലെ മായം ചേർക്കലുമായി ബന്ധപ്പെട്ട് ഗുരുതരമായ ആശങ്കകൾ ഉയരുന്ന സാഹചര്യത്തിൽ പരിശോധന കർശനമാക്കാൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചു. അടുത്തിടെ കൊൽക്കത്തയിൽ നിന്ന് ബെംഗളൂരുവിലേക്ക് കൊണ്ടുവരികയായിരുന്ന 10 ടൺ രാസവസ്തുക്കൾ കലർത്തിയ കക്ക കോലാറിലെ മുൾബാഗിലുവെച്ച് ടി.എച്ച്.ഒ ഡോ. സുഗുണയുടെ നേതൃത്വത്തിലുള്ള ആരോഗ്യ സുരക്ഷാ സംഘം പിടിച്ചെടുത്തിരുന്നു. ഇതിൽ കൃത്രിമ നിറങ്ങൾ അടങ്ങിയിട്ടുണ്ടെന്ന സംശയത്തെ തുടർന്ന് സാമ്പിളുകൾ ലാബ് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. കക്കയ്ക്ക് പുറമേ കുട്ടികൾ വ്യാപകമായി ഉപയോഗിക്കുന്ന പ്രമുഖ ബ്രാൻഡുകളുടെ ടെട്രാപാക്ക് ജ്യൂസുകൾ, ബിസ്‌ക്കറ്റുകൾ, ചിപ്‌സുകൾ, ചോക്ലേറ്റുകൾ, കേക്കുകൾ…
Read Moreബെംഗളൂരുവിൽ നാളെ മുതൽ 5 ദിവസത്തേക്ക് മദ്യവിൽപ്പനയ്ക്ക് നിരോധനം; എവിടെയൊക്കെ എന്നറിയാൻ വായിക്കാം?
ബെംഗളൂരു: കൂട്ട ഗണേശ നിമജ്ജന ചടങ്ങുകൾ നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ ക്രമസമാധാന പാലനം ഉറപ്പാക്കാൻ ബെംഗളൂരുവിലെ വിവിധ ഭാഗങ്ങളിൽ മദ്യവിൽപ്പന നിരോധിച്ചു. നഗരത്തിലെ സുപ്രധാനവും സെൻസിറ്റീവുമായ പോലീസ് സ്റ്റേഷൻ പരിധികളിലാണ് മുൻകരുതൽ നടപടിയായി ബെംഗളൂരു പോലീസ് കമ്മീഷണർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഉത്തരവിറക്കിയത്. സെപ്റ്റംബർ 16, 17 തീയതികളിലെ നിയന്ത്രണങ്ങൾ സെപ്റ്റംബർ 16 മുതൽ ആർ.ടി. നഗർ, ജെ.സി. നഗർ, ഹെബ്ബാൾ, സഞ്ജയ്നഗർ, ഡി.ജെ. ഹള്ളി എന്നീ പോലീസ് സ്റ്റേഷൻ പരിധികളിലാണ് ആദ്യഘട്ടത്തിൽ മദ്യവിൽപ്പന തടഞ്ഞിരിക്കുന്നത്. സെപ്റ്റംബർ 16 രാവിലെ 10 മണിക്ക് പ്രാബല്യത്തിൽ വരുന്ന നിരോധനം…
Read Moreഡൊണാൾഡ് ട്രംപ് പോലും കോൺഗ്രസിന്റെ ഗ്യാരന്റി പദ്ധതികൾ അനുകരിക്കുന്നു: ഡി.കെ. ശിവകുമാർ
ബെംഗളൂരു: കർണാടകയിലെ കോൺഗ്രസ് സർക്കാരിന്റെ ജനപ്രിയ ക്ഷേമ പദ്ധതികൾ (ഗ്യാരന്റി സ്കീമുകൾ) അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പോലും പകർത്തി തുടങ്ങിയിരിക്കുകയാണെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രസ്താവിച്ചു. ബെംഗളൂരുവിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് കോൺഗ്രസിന്റെ ക്ഷേമ പദ്ധതികളുടെ ആഗോള സ്വീകാര്യത ഉയർത്തിക്കാട്ടി അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വരാനിരിക്കുന്ന യു.എസ്. ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി വിജയിച്ച് സഭകളിൽ ഭൂരിപക്ഷം നിലനിർത്തിയാൽ, ഓരോ മുതിർന്ന അമേരിക്കൻ പൗരനും 5,000 ഡോളർ വീതം നൽകുമെന്ന ട്രംപിന്റെ സമീപകാല പ്രഖ്യാപനം ചൂണ്ടിക്കാണിച്ചായിരുന്നു ശിവകുമാറിന്റെ പരാമർശം. കർണാടകയിലെ കോൺഗ്രസ് സർക്കാരിന്റെ…
Read Moreതമിഴർക്ക് മാത്രം ജോലി’ ബെംഗളൂരുവിലെ തൊഴിൽ പരസ്യം പിൻവലിച്ച് സ്വകാര്യ കമ്പനി; കന്നഡിഗർക്ക് ഇടയിൽ പ്രതിഷേധം ശക്തമാകുന്നു
ബെംഗളൂരു: ബെംഗളൂരുവിൽ പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയിലെ ഡാറ്റാ അനലിസ്റ്റ് തസ്തികയിലേക്ക് തമിഴ്നാട്ടിൽ നിന്നുള്ളവർക്ക് മാത്രം അപേക്ഷിക്കാം എന്ന വ്യവസ്ഥ ഏർപ്പെടുത്തിയത് കന്നഡിഗരുടെ ഇടയിൽ വ്യാപക പ്രതിഷേധത്തിന് വഴിവെച്ചു. സോഷ്യൽ മീഡിയയിൽ വിമർശനവും പ്രതിഷേധവും ശക്തമായതിനെത്തുടർന്ന് വിവേചനപരമായ നിബന്ധന കമ്പനി പിൻവലിച്ചു. ജനറൽ മാനേജരും എച്ച്ആർ ടീം ഹെഡുമായ ബാല എം. രണ്ട് ദിവസം മുൻപ് ലിങ്ക്ഡ്ഇനിൽ പങ്കുവെച്ച പോസ്റ്റാണ് വിവാദത്തിന് കാരണമായത്. ബെംഗളൂരു, കോയമ്പത്തൂർ, നാമക്കൽ എന്നിവിടങ്ങളിലെ ഡാറ്റാ അനലിസ്റ്റ് തസ്തികയിലേക്ക് തമിഴ്നാട്ടിൽ നിന്നുള്ള അപേക്ഷകർക്ക് മാത്രമേ യോഗ്യതയുള്ളൂ എന്നും മറ്റ് സംസ്ഥാനക്കാർ അപേക്ഷിക്കേണ്ടതില്ല…
Read Moreഗണേശോത്സവത്തിന് സുരക്ഷയ്ക്ക് 3,000 പോലീസ്; ആകാശനിരീക്ഷണത്തിന് ഡ്രോണുകൾ, ശബ്ദപരിധി അളക്കാൻ മൊബൈൽ ആപ്പ്
ബെംഗളൂരു: 12 ദിവസം നീണ്ടുനിൽക്കുന്ന ഗണേശോത്സവം ക്രമസമാധാന പ്രശ്നങ്ങളില്ലാതെ സമാധാനപരമായും സുരക്ഷിതമായും നടത്തുന്നതിനായി ഹുബ്ബള്ളി-ധാർവാഡ് ഇരട്ടനഗരങ്ങളിൽ കടുത്ത സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. നഗരത്തിലുടനീളം അനാവശ്യ സംഭവങ്ങൾ ഒഴിവാക്കുന്നതിനും ശോഭായാത്രകൾ തടസ്സമില്ലാതെ നടത്തുന്നതിനുമായി വിവിധ തലങ്ങളിലുള്ള പൊലീസ് ഉദ്യോഗസ്ഥരെയും സേനാംഗങ്ങളെയും ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അധിക പൊലീസിനെയും ഇതിനായി ഇവിടേക്ക് എത്തിച്ചിട്ടുണ്ട്. ഹോം ഗാർഡുകൾ, സി.എ.ആർ, കെ.എസ്.ആർ.പി പ്ലാറ്റൂണുകൾ, റാപ്പിഡ് ആക്ഷൻ ഫോഴ്സ് (ആർ.എ.എഫ്) എന്നിവരുൾപ്പെടെ 3,000-ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ഇത്തവണ നഗരത്തിൽ വിന്യസിക്കുന്നത്. പ്രധാനപ്പെട്ടതും അനിഷ്ട സംഭവങ്ങൾക്ക് സാധ്യതയുള്ളതുമായ മേഖലകൾ…
Read More