വർക്ക്ഔട്ടിനിടെ തമിഴ് നാട് സ്വദേശി കുഴഞ്ഞു വീണു മരിച്ചു 

ചെന്നൈ: തമിഴ്നാട്ടില്‍ 27കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. മധുരയിലെ പഴംഗനാഥത്ത്  വര്‍ക്‌ഔട് സെഷന്‍ പൂര്‍ത്തിയാക്കിയ ശേഷം ശ്രീവിഷ്ണു ജിമ്മിൽ കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ജിമ്മിൽ കൂടെ ഉണ്ടായിരുന്നവർ ശ്രീവിഷ്ണുവിനെ എല്‍പി ആശുപത്രിയിലും പിന്നീട് മീനാക്ഷി മിഷന്‍ ആശുപത്രിയിലും എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

ശ്രീ വിഷ്ണു രാത്രി 8.30 മണി വരെ ജോലി ചെയ്ത് രാത്രി ഒമ്പത് മണിക്ക് വീട്ടിലേക്ക് മടങ്ങും. അമ്മയോടൊപ്പം കുറച്ച്‌ സമയം ചെലവഴിച്ച്‌ ജിമ്മിലേക്ക് പോകും. എന്റെ മകന് മദ്യപാനമോ പുകവലിയോ ഇല്ലായിരുന്നു, ആരോഗ്യപ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് പിതാവ് കമലേശ്വരന്‍ പറഞ്ഞു.

  ബോബി ചെമ്മണ്ണൂറിനെതിരെ നടി ഹണി റോസ് നൽകിയ പരാതിയിൽ തീർപ്പ്; അറിയാൻ വായിക്കാം

മാതാപിതാക്കള്‍ക്കും ഇരട്ട സഹോദരിമാര്‍ക്കുമൊപ്പം തിരുവള്ളുവര്‍ നഗറില്‍ താമസിച്ചിരുന്ന ശ്രീ വിഷ്ണു കമ്പ്യൂട്ടർ സര്‍വീസ് സെന്ററിലാണ് ജോലി ചെയ്തിരുന്നത്. 24 വയസുള്ളപ്പോള്‍ മുതൽ ജിമ്മിൽ പോകാന്‍ തുടങ്ങിയ അദ്ദേഹം കഴിഞ്ഞ വര്‍ഷം മധുരയിലെ മാടക്കുളം റോഡിലുള്ള യുവ സ്പോര്‍ട്സ് ക്ലബില്‍ ഫിറ്റ്നസ് സെഷനുകള്‍ നടത്തിവരികയായിരുന്നു എന്ന് പോലീസ് പറഞ്ഞു.

ശരീരഭാരം കൂട്ടാനുള്ള പൊതുവായ വ്യായാമങ്ങള്‍ ചെയ്യാന്‍ വിഷ്ണു എപ്പോഴും ശ്രദ്ധിച്ചിരുന്നുവെന്ന് അദ്ദേഹത്തിന്റെ പരിശീലകന്‍ മാണിക്കം പറയുന്നു. ‘ഏകദേശം രാത്രി 10.15 മണിയോടെ അദ്ദേഹം തന്റെ വ്യായാമം പൂര്‍ത്തിയാക്കി. പക്ഷേ കുറച്ച്‌ മിനിറ്റുകള്‍ക്കുള്ളില്‍ എല്ലാം മാറി, സംസാരിച്ചു കൊണ്ടിരിക്കെ ശ്രീ വിഷ്ണു കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ എല്‍പി, മീനാക്ഷി മിഷന്‍ എന്നീ ആശുപത്രികളില്‍ കൊണ്ടുപോയി. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തടാകത്തിൽ പൊന്തിക്കിടന്ന ചുവന്ന സ്യൂട്ട്കേസിന് ഉളളിലെ മൃതദേഹം; സുഹൃത്തിന്റെ അമ്മയെ കൊന്ന് തള്ളിയ പ്രതി പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓഗസ്റ്റ് 1 മുതൽ ബെംഗളൂരു മാറും! വീട്ടുപടിക്കൽ ഇനി വൻ മാറ്റങ്ങൾ; പദ്ധതി ഇങ്ങനെ...
[masterslider id="10"]

Related posts