ഭാരവാഹനങ്ങൾക്ക് മേൽ പാലത്തിലേക്ക് പ്രവേശനാനുമതി നൽകാൻ ഒരുങ്ങി എൻഎച്ച്എ

ബെംഗളൂരു: ഗോരെഗുണ്ഡെപാളയ മേൽപാലത്തിലൂടെ കടന്നുപോകാൻ ഭാരമേറിയ വാഹനങ്ങൾക്കു ദേശീയ ഹൈവേ അതോറിറ്റി ഉടൻ അനുമതി നൽകും. 5 മാസത്തെ വിലക്കിനുശേഷമാണ് അനുമതി നൽകാനായി എൻഎച്ച്എ ഒരുങ്ങുന്നത്.

അനുവദനീയമായ ഭാരം കയറ്റുന്ന വാഹനങ്ങൾക്കു മേൽപാലത്തിൽ പ്രവേശിക്കാൻ അനുമതി നൽകുന്നതിൽ കുഴപ്പമില്ലെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐഐഎസ്‍സി) സിവിൽ എൻജിനീയറിങ് വിഭാഗം വിലയിരുത്തിയതിനെ തുടർന്നാണിത്.

  രൺവീർ സിങ്ങിന് സിനിമാ സംഘടനകളുടെ വിലക്ക്; 45 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഫർഹാൻ അക്തർ

അതേസമയം ഗ്രാനൈറ്റ് പാളികൾ പോലുള്ള അമിതഭാരമുള്ള വസ്തുക്കൾ കയറ്റിയ മൾട്ടി ആക്സിൽ ട്രക്കുകളും മറ്റും തുടർന്നും നിയന്ത്രിച്ചേക്കും. എൻഎച്ച്എഐ യോഗത്തിലാണ് ഐഐഎസ്‍സി വിദഗ്ധർ നിർദേശം മുന്നോട്ടുവച്ചത്. എൻഎച്ച്എഐ അന്തിമ തീരുമാനമെടുക്കുന്നതോടെ ഭാരവാഹനങ്ങൾ തടയാൻ പാലത്തിന് ഇരുവശത്തും സ്ഥാപിച്ച ലോഹ തടയണകൾ (ഹൈറ്റ് ഗാൻട്രി) നീക്കിയേക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എന്റെ വഞ്ചിയിൽ ദ്വാരങ്ങൾ വീണുതുടങ്ങി; ഇനി എത്ര നാൾ തുഴയാനാകുമെന്ന് അറിയില്ല: എന്ന് കുറിച്ച ചിരിസുൽത്താൻ മരണത്തെ മുൻകൂട്ടി കണ്ടിരുന്നോ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts