ഓഫ് റോഡ് റേസ്; നടന്‍ ജോജു ജോര്‍ജിനെതിരെ കടുത്ത നടപടിക്കൊരുങ്ങി എം.വി.ഡി

ഇടുക്കി: വാഗമണ്‍ ഓഫ് റോഡ് റേസ് കേസില്‍ നടന്‍ ജോജു ജോര്‍ജിനെതിരെ കടുത്ത നടപടിക്കൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. നോട്ടീസ് കിട്ടിയിട്ടും ഹാജരാകാതിരുന്നാല്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ച ശേഷം ലൈസന്‍സ് റദ്ദാക്കുമെന്ന് ഇടുക്കി RTO ആര്‍.രമണന്‍ പറഞ്ഞു.

ആറുമാസം വരെ ലൈസന്‍സ് റദ്ദാക്കാവുന്ന കുറ്റമാണ് ജോജു ചെയ്തത്. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കാന്‍ ജില്ല കളക്ടറും മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വാഗമണ്ണിലെ ഓഫ് റോഡ് റെയ്‌സില്‍ പങ്കെടുത്ത് അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിന് പത്താം തീയതിയാണ് ഇടുക്കി ആര്‍ടിഒ നടന്‍ ജോജു ജോര്‍ജിന് നോട്ടീസ് അയച്ചത്. ലൈസന്‍സ് റദ്ദാക്കുന്നതിനു മുന്‍പ് കേസിലുള്‍പ്പെട്ടയാള്‍ക്ക് പറയാനുള്ളത് കേള്‍ക്കണമെന്നാണ് നിയമം.

  ബന്ദിപ്പുരയിലും നാഗരഹോളയിലും ജംഗിൾ സഫാരി പുനരാരംഭിച്ചു

ലൈസന്‍സും വാഹനത്തിന്റെ രേഖകളുമായി നേരിട്ട് ഹാജരാകാനായിരുന്നു നിര്‍ദ്ദേശം. അപ്രകാരം ചൊവ്വാഴ്ച ആര്‍ടിഒ ഓഫീസില്‍ എത്തുമെന്ന് ഫോണില്‍ അറിയിക്കുകയും ചെയ്തു. എന്നാല്‍ ചൊവ്വാഴ്ച ഹാജരായില്ല. എത്തില്ലെന്ന കാര്യം അറിയിച്ചിരുന്നുമില്ല.
പരിപാടി സംഘടിപ്പിച്ച നടന്‍ ബിനു പപ്പുവിനും നോട്ടീസ് നല്‍കിയിരുന്നു. ഇവരും എത്താത്തതിനെ തുടര്‍ന്നാണ് തുടര്‍ നടപടികളിലേക്ക് കടക്കാന്‍ ആര്‍ടിഒ തീരുമാനിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു വിമാനത്താവളത്തിന് സമീപത്തെ താജ് ഹോട്ടലിൽ പിതാവ് രണ്ട് പെൺമക്കളെ തൂക്കിലേറ്റി കൊലപ്പെടുത്തി; ആത്മഹത്യാശ്രമം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിൽ കളിക്കളങ്ങൾ ഓർമ്മയാകുന്നു; മൊബൈൽ മാറ്റിവെച്ചാൽ മക്കൾ എങ്ങോട്ട് പോകണം? കോൺക്രീറ്റ് വഴികളിൽ കുട്ടികാലം തളയ്ക്കപ്പെടുന്നു
[masterslider id="10"]

Related posts