ശ്രീരാമനവമിക്ക് കശാപ്പും ഇറച്ചി വില്പനയും പാടില്ല ; ബിബിഎംപി

ബെംഗളൂരു: ശ്രീരാമനവമി ദിനത്തില്‍ ബെം​ഗളൂരുവില്‍ മൃഗങ്ങളെ കശാപ്പുചെയ്യുന്നതും മാംസം വില്‍ക്കുന്നതും നിരോധിച്ച ഉത്തരവുമായി ബിബിഎംപി.

ബിബിഎംപി അധികൃതരുടെ നിര്‍ദേശത്തെ തുടര്‍ന്ന് ശ്രീരാമനവമി ദിനത്തില്‍ അറവുശാലകള്‍, കന്നുകാലി കശാപ്പ്, മാംസ വില്‍പന എന്നിവ നിരോധിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഉത്തരവില്‍ പറയുന്നു. ഞായറാഴ്ചയാണ് ശ്രീരാമ നവമി. ഈ ദിനത്തില്‍ മാത്രമല്ല, ഗാന്ധിജയന്തി, സര്‍വോദയ ദിനം, മറ്റ് മതപരമായ ദിനങ്ങളിലും മാംസ വില്‍പനയും കശാപ്പും നിരോധിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. സംസ്ഥാനത്ത് വര്‍ഷത്തില്‍ എട്ടു ദിവസമെങ്കിലും മാംസവില്‍പനക്കും കശാപ്പിനും നിരോധനമുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹരിതാഭമാകാൻ ബെംഗളൂരു; ഒറ്റദിവസം കൊണ്ട് 15 ലക്ഷം തൈകൾ നട്ടുപിടിപ്പിച്ച് ബിഡിഎയുടെ റെക്കോർഡ് യജ്ഞം
  ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്ക് ഫ്ലൈബസ് സർവീസ് 15 മുതൽ; ടിക്കറ്റ് നിരക്കും മറ്റ് വിശദാംശങ്ങളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts