ഫാർമസിയിൽ മരുന്നില്ല, ഡിപ്പോ മാനേജർക്ക് സസ്പെൻഷൻ

തിരുവനന്തപുരം : മെഡിക്കല്‍ കോളേജില്‍ കാരുണ്യ ഫാര്‍മസിയില്‍ മരുന്നുകള്‍ ലഭ്യമല്ലാത്ത കാരണത്താല്‍ കാരുണ്യ ഡിപ്പോ മാനേജറെ അന്വേഷണ വിധേയമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സസ്‌പെന്‍ഡ് ചെയ്തു.

കഴിഞ്ഞ ദിവസമാണ് ഫാർമസിയിൽ രോഗികൾക്ക് ആവശ്യമുള്ള ഒരു മരുന്നും ഇല്ലെന്ന പരാതി ആരോഗ്യ മന്ത്രിയുടെ പക്കൽ എത്തുന്നത്. ഉടൻ ഫാർമസി സന്ദർശിച്ച മന്ത്രി അത്യാവശ്യ മരുന്നുകള്‍ കൃത്യമായി സ്റ്റോക്ക് ചെയ്യുന്നതിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ കെ.എം.എസ്.സി.എല്‍.നോട് നിര്‍ദേശം നല്‍കുകയായിരുന്നു. തുടർന്ന് അന്വേഷണ വിധേയമായി ഡിപ്പോ മാനേജറെ സസ്പെൻഡ് ചെയ്തു.

  സംസ്ഥാനത്ത് ഇന്ന് ആലിപ്പഴ വർഷത്തിന് സാധ്യത; ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്,

മറ്റ്മെഡിക്കൽ കോളേജുകളിലെ ഫാർമസികളിലും ആവശ്യാനുസരണം മരുന്നുകൾ ഉണ്ടോയെന്നു ഉറപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു. മെഡിക്കൽ കോളേജിന്റെ ഉള്ളിലും മന്ത്രി മിന്നൽ പരിശോധന നടത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫ്ലാറ്റ് വാടകയ്ക്ക് കൊടുത്ത ഉടമകൾ ഇപ്പോൾ ഇന്ദിരാനഗർ പോലീസ് സ്റ്റേഷനിലാണ്; ഇടനിലക്കാരെ വിശ്വസിച്ചാൽ സംഭവിക്കുന്നത്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പാമ്പ് കടി ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം? കടിയേറ്റാൽ പരിഭ്രമിക്കരുത്; ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതും; അറിയാൻ വായിക്കാം
[masterslider id="10"]

Related posts