ആദ്യ കാരവൻ പാർക്ക്‌ വാഗമണ്ണിൽ

 

തൊടുപുഴ : കേരളത്തിന്റെ ടൂറിസം മേഖലയിൽ പുതിയ മാറ്റങ്ങൾ വരുത്തി വാഗമൺ. സംസ്ഥാനത്തെ ആദ്യ കാരവൻ പാർക്ക് ഇന്ന് വാഗമണ്ണിൽ പൊതുമരാമത്ത് -ടൂറിസം മന്ത്രി മുഹമ്മദ്‌ റിയാസ് ഉദ്ഘാടനം നിർവഹിച്ചു.
​കേരള​ത്തി​ന്റെ മ​നോ​ഹ​ര​മാ​യ കു​ന്നും കാ​ടും ക​ട​ലും കാ​യ​ലും എ​ല്ലാം ഇ​നി സ​ഞ്ച​രി​ച്ചു​കൊ​ണ്ട് കാ​ണാ​മെ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ പ്ര​ത്യേ​ക​ത. സ്വ​കാ​ര്യ സം​രം​ഭ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് സം​സ്ഥാ​ന വി​നോ​ദ സ​ഞ്ചാ​ര വ​കു​പ്പ് കാ​ര​വ​ന്‍ കേ​ര​ള പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. സ്‌​ക്രീ​നി​ല്‍ മാ​ത്രം ക​ണ്ട് പ​രി​ച​യ​മു​ള്ള കാ​ര​വ​നു​ക​ള്‍ കേ​ര​ള ടൂ​റി​സ​ത്തി​ന്റെ ഭാ​ഗ​മാ​കു​ന്ന​ത് ടൂ​റി​സം മേ​ഖ​ല​ക്ക്​ കൂ​ടു​ത​ല്‍ സാ​ധ്യ​ത​ക​ളാണ് തു​റ​ന്നുകാട്ടുന്നത്.
ആ​ദ്യ 100 കാ​ര​വ​ന്‍ പാ​ര്‍​ക്കു​ക​ള്‍​ക്കാ​യി 67 സ്ഥാ​പ​ന​ങ്ങ​ള്‍ മു​ന്നോ​ട്ട് വ​ന്നു​ക​ഴി​ഞ്ഞു. ശീ​തീ​ക​രി​ച്ച ലോ​ഞ്ച് ഏ​രി​യ, സു​ര​ക്ഷി​ത​മാ​യ സീ​റ്റു​ക​ള്‍, ഇ​ന്‍​ഫോ​ടെ​യ്ന്‍​മെ​ന്റ് സി​സ്റ്റം, എ​ല്ലാ അ​വ​ശ്യ ഉ​പ​ക​ര​ണ​ങ്ങ​ളോ​ടും കൂ​ടി​യ അ​ടു​ക്ക​ള, ഷ​വ​ര്‍ സൗ​ക​ര്യ​മു​ള്ള കു​ളി​മു​റി, വി​ശാ​ല​മാ​യ കി​ട​പ്പു​മു​റി തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളു​ള്ള കാ​ര​വ​നു​ക​ളാ​ണ് ഒ​രു​ക്കു​ന്ന​ത്.
50 സെ​ന്റ് ഭൂ​മി​യാ​ണ് കാ​ര​വ​ന്‍ പാ​ര്‍​ക്കു​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ ചു​രു​ങ്ങി​യ സ്ഥ​ലം. ​ആദ്യ 100 കാ​ര​വ​ന്‍ അ​പേ​ക്ഷ​ക​ര്‍​ക്ക് 7.5 ല​ക്ഷം രൂ​പയോ അ​ല്ലെ​ങ്കി​ല്‍ നി​ക്ഷേ​പ​ത്തു​ക​യു​ടെ 15 ശ​ത​മാ​നമോ , അ​ടു​ത്ത 100 പേ​ര്‍​ക്ക് യ​ഥാ​ക്ര​മം അ​ഞ്ചു ല​ക്ഷം, അ​ല്ലെ​ങ്കി​ല്‍ 10 ശ​ത​മാ​നമോ , അ​ടു​ത്ത 100 പേ​ര്‍​ക്ക് 2.5 ല​ക്ഷം രൂ​പ അ​ല്ലെ​ങ്കി​ല്‍ അ​ഞ്ചു ശ​ത​മാ​നം എ​ന്നി​ങ്ങ​നെ സ​ബ്സി​ഡിയും വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പ് ന​ല്‍​കു​മെന്ന് അറിയിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പണം പോയി, ടിക്കറ്റ് വന്നതുമില്ല; ബെംഗളൂരു യാത്രക്കാർക്ക് ആശ്വാസ വാർത്തയുമായി ബിഎംടിസി
  ട്രാഫിക്കിൽ കുടുങ്ങില്ല, മെട്രോ സ്റ്റേഷനുകളിൽ ഇനി ജീവൻരക്ഷാ ആംബുലൻസുകളും ക്ലിനിക്കും റെഡി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോ ഗ്രീൻ ലൈനിൽ നാളെ ട്രെയിൻ സർവീസുകളിൽ മാറ്റം;
[masterslider id="10"]

Related posts