നന്ദി ഹിൽസ് വിനോദ സഞ്ചാരികൾക്കായി വീണ്ടും തുറന്നു.

NANDHI HILS

ബെംഗളൂരു: നഗരത്തിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ നന്ദി ഹിൽസ് അടച്ചുപൂട്ടി രണ്ട് മാസത്തിന് ശേഷം വിനോദ സഞ്ചാരികൾക്കായി ഡിസംബർ 1 ബുധനാഴ്ച മുതൽ വീണ്ടും തുറക്കുമെന്നു ഡെപ്യൂട്ടി കമ്മീഷണർ ആർ ലത അറിയിച്ചു.

കർണാടകയിലെ ചിക്കബല്ലാപ്പൂർ ജില്ലയിലാണ് നന്ദി ഹിൽസ് സ്ഥിതിചെയ്യുന്നത്, ബെംഗളൂരുവിൽ നിന്ന് ഏതാനും മണിക്കൂറുകൾ മാത്രം അകലെയുള്ള വളരെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണിത്. കഴിഞ്ഞ ആഗസ്ത് 25 ന് കനത്ത മഴയിൽ ഉണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് നന്തി ഹിൽസിന്റെ കൊടുമുടിയിലേക്ക് പോകുന്ന റോഡിന്റെ 43 മീറ്റർ ദൂരം തകർന്നതിനാൽ നന്ദി ഹിൽസിലേക്കുള്ള പ്രവേശനം തടഞ്ഞിരുന്നു.

  പെൺകുഞ്ഞ് ജനിച്ചതിലുള്ള അമർഷം: 14 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ വാട്ടർ സംപിലെറിഞ്ഞ് കൊന്ന് പിതാവ്

എന്നാൽ നവംബർ 29 തിങ്കളാഴ്ച കർണാടക ആരോഗ്യമന്ത്രി കെ സുധാകർ ഒരു ട്വീറ്റിലൂടെ മണ്ണിടിച്ചിലിൽ ഒലിച്ചുപോയ നന്ദിഹിൽസ് റോഡിന്റെ 43 മീറ്റർ റോഡ് പുനർനിർമിച്ചതായി പ്രഖ്യാപിച്ചു. കൂടാതെ മൂന്നു മാസത്തിനുള്ളിലാണ് പുതിയ റോഡിന്റെ പണി പൂർത്തിയായതെന്നും അദ്ദേഹം ട്വീറ്റിൽ കൂട്ടിച്ചേർത്തു.

പ്രവൃത്തി ദിവസങ്ങളിൽ വിനോദസഞ്ചാരികളെ നന്ദി ഹിൽസ് സന്ദർശിക്കാൻ അനുവദിക്കുമെന്നാണ് ചിക്കബെല്ലാപൂർ ഡെപ്യൂട്ടി കമ്മീഷണർ ആർ ലത അറിയിച്ചിരിക്കുന്നത്. നന്ദി ഹിൽസിൽ മുറികൾ ബുക്ക് ചെയ്യുന്നവർക്ക് വാരാന്ത്യങ്ങളിൽ പ്രവേശനം പരിമിതപ്പെടുത്തുമെന്നും അറിയിപ്പുണ്ട്.

  ഏഴ് പതിറ്റാണ്ടിന്റെ വിദ്യാഭ്യാസപ്പേരുമയ്ക്ക് സുവർണ്ണനേട്ടം; മൗണ്ട് കാർമൽ കോളജ് ഇനി ഡീംഡ് സർവകലാശാല!

കൂടാതെ, എല്ലാ വിനോദസഞ്ചാരികൾക്കും മാസ്‌ക് നിർബന്ധമാക്കുമെന്നും ആരെങ്കിലും മാസ്ക് ധരിക്കാത്തതായി കണ്ടെത്തിയാൽ പിഴ ഈടാക്കും ഡെപ്യൂട്ടി കമ്മീഷണർ ആർ ലത പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫാക്ടറിയിൽ രാസവാതകം ചോർന്ന് ദുരന്തം: മൂന്ന് തൊഴിലാളികൾ മരിച്ചു; രണ്ടുപേർ ഗുരുതരാവസ്ഥയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts