ബെംഗളൂരുവിൽ 10 വയസ്സുകാരന്റെ കണ്ണിന് പൊള്ളലേറ്റു.

ബെംഗളൂരു: പാദരായണപുരയിൽ പടക്കം പൊട്ടിക്കുന്നത് കണ്ടുനിന്നിരുന്ന പത്തുവയസുകാരനെ രണ്ട് കണ്ണുകളും പൊള്ളലേറ്റ നിലയിൽ തിങ്കളാഴ്ച മിന്റോ കണ്ണാശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ് ഒരു മണിക്കൂറിനുള്ളിൽ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു, കുട്ടിയുടെ ത്വക്കിനും കണ്പീലികൾക്കും കൂടാതെ തലയുടെയും നെറ്റിയുടെയും വലിയ ഭാഗങ്ങളിലും പൊള്ളലേറ്ററുണ്ട്. കോർണിയയുടെ ഉപരിതലത്തിൽ കണ്ടെത്തിയ രാസ നിക്ഷേപം, നീക്കം ചെയ്തതായി ഡോ. സുജാത പറഞ്ഞു. ഒരു കണ്ണിൽ കാഴ്ച മങ്ങിയട്ടുണ്ട് എങ്കിലും, ആൺകുട്ടി സുഖം പ്രാപിചു വരുന്നതായും, കണ്ണുകൾ വ്യാഴാഴ്ച വീണ്ടും പരിശോധിക്കുമെന്നും കാഴ്ച പൂർണ്ണമായി വീണ്ടെടുക്കാൻ കഴിയുമോ എന്ന് അന്നറിയാൻ സാധിക്കുമെന്നും ആശുപത്രിവൃത്തങ്ങൾ അറിയിച്ചു .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൈകാലുകൾ കെട്ടി കാമുകനെ ജീവനോടെ കത്തിച്ച് കാമുകി; ഞെട്ടിക്കുന്ന സംഭവം അറിയാൻ വായിക്കാം
  രാജ്യത്തെ ആദ്യ ദയവധം; ഹരീഷ് റാണ വിടവാങ്ങി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us