അങ്കണവാടികൾക്ക് പിന്നാലെ പ്രീ പ്രൈമറികളും നവംബറിൽ തുറക്കാൻ സാധ്യത

ബെംഗളൂരു: സംസ്ഥാനത്തെ 66,361 അംഗണ്‍വാടികള്‍ നവംബര്‍ 8 തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് വനിതാ ശിശു വികസന വകുപ്പ് മന്ത്രി ഹാലപ്പ ആചാര്‍ പറഞ്ഞതിന് പിന്നാലെ പൊതുവിദ്യാഭ്യാസ വകുപ്പും പ്രീ-സ്‌കൂളുകൾ തുറക്കാൻ സാധ്യത. എന്നാൽ, ഔദ്യോഗിക സർക്കുലർ ഇതുവരെ പുറത്തിറക്കിയിട്ടില്ല.

നവംബർ 2 ന്, പ്രീ-സ്കൂളുകൾ വീണ്ടും തുറക്കുന്ന വിഷയത്തിൽ ഇടപെടേണ്ട സർക്കാർ മൗനം പാലിക്കുന്നതിനെക്കുറിച്ച് ടിഒഐ അധികാരികളിൽ സമ്മർദ്ദം ചെലുത്തിയിരുന്നു. ബുധനാഴ്ച നടന്ന യോഗത്തെത്തുടർന്ന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ പ്രീ സ്‌കൂളുകൾ തങ്ങളുടെ അധികാരപരിധിയിൽ വരുമെന്ന് സമ്മതിച്ചു.

  വിവാഹിതരുടെ ഡേറ്റിംഗ്: ഇന്ത്യയിൽ ബെംഗളൂരു ഒന്നാം സ്ഥാനത്ത്; സ്ത്രീ ഉപയോക്താക്കളുടെ എണ്ണത്തിൽ വൻ വർദ്ധനവ്

മൂന്ന് വയസു മുതല്‍ ആറ് വയസുവരെയുള്ള കുട്ടികളെയാണ് പ്രവേശിപ്പിക്കുക. അങ്കണ്‍വാടികള്‍ തുറക്കുന്നത് സംബന്ധിച്ച് വിശദമായ മാര്‍ഗനിര്‍ദേശങ്ങളും സര്‍ക്കാര്‍ പുറത്തിറക്കി.

* അങ്കണ്‍വാടി ടീച്ചര്‍മാരും ഹെല്‍പ്പര്‍മാരും രണ്ടു ഡോസ് വാക്‌സിന്‍ നിര്‍ബന്ധമായും സ്വീകരിച്ചിരിkkanam
* കുട്ടികളുടെ രക്ഷിതാക്കളില്‍ നിന്നും സമ്മതപത്രവും വാങ്ങണം
* രോഗലക്ഷണങ്ങള്‍ ഉള്ള കുട്ടികളെ അയക്കരുത്.
* കുട്ടികളുടെ കളിപ്പാട്ടങ്ങളും പായകളും അണുവിമുകതമാക്കണമെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പഹൽഗാം ഭീകരാക്രമണത്തിന് ഒരു വർഷം: മകന്റെ ഓർമ്മകളിൽ വിറങ്ങലിച്ച് ബെംഗളൂരുവിലെ ഒരു കുടുംബം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്ധനവില വർധിപ്പിച്ചു
[masterslider id="10"]

Related posts

Click Here to Follow Us