സ്വകാര്യ സ്‌കൂളുകൾ പൂർണമായും ഓൺലൈൻ ക്ലാസുകളിലേക്ക് മാറിയേക്കാം

ബെംഗളൂരു: രക്ഷിതാക്കളുടെ ആവശ്യം മുൻനിർത്തി  സംസ്ഥാനത്തെ  ഒട്ടുമിക്ക സ്വകാര്യ സ്‌കൂളുകളും പൂർണമായും ഓൺലൈൻ മോഡിലേക്ക് മടങ്ങുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ട് എന്ന് മാനേജ്‌മെന്റ് ഓഫ് ഇൻഡിപെൻഡന്റ് സിബിഎസ്ഇ സ്‌കൂൾസ് അസോസിയേഷൻ ജനറൽ സെക്രട്ടറി മൻസൂർ അലി ഖാൻ പറഞ്ഞു.

സ്വകാര്യ സ്കൂളുകളിൽ, വെറും 20 ശതമാനം വിദ്യാർത്ഥികൾ മാത്രമാണ് ഓഫ്‌ലൈൻ ക്ലാസുകൾ തിരഞ്ഞെടുക്കുന്നത്,” സ്കൂളുകളിൽ കുറഞ്ഞത് 75 ശതമാനം ഓഫ്‌ലൈൻ ഹാജർ ഇല്ലാത്ത പക്ഷം, അവർക്ക് ഓൺലൈൻ ക്ലാസുകൾ തുടരാമെന്നും അദ്ദേഹം പറഞ്ഞു.

  കനത്ത മഴ: ബെംഗളൂരുവിലേക്കുള്ള 12 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, വ്യോമഗതാഗതം തടസ്സപ്പെട്ടു

സ്വകാര്യ സ്കൂളുകളിൽ ഒരു വിഭാഗം പ്രൈമറി ക്ലാസ്സുകളിലേക്കുള്ള ഓഫ്‌ലൈൻ ക്ലാസുകൾ തുടങ്ങിയില്ല. 

ചില സ്‌കൂളുകൾ ഓഫ്‌ലൈൻ ക്ലാസ്സ്‌ തുടങ്ങിയതായി  കർണാടകയിലെ പ്രൈമറി, സെക്കൻഡറി സ്‌കൂളുകളുടെ അസോസിയേറ്റഡ് മാനേജ്‌മെന്റ് ജനറൽ സെക്രട്ടറി ശശി കുമാർ പറഞ്ഞു. 

  പുതിയ തട്ടിപ്പുസംഘം രം​ഗത്ത്; ബെംഗളൂരു വിമാനത്താവളത്തിൽ യാത്രക്കാർ ജാഗ്രതൈ, വീഡിയോ വൈറൽ, അന്വേഷണം തുടങ്ങി പൊലീസ്

എന്നാലും സ്കൂളുകളിൽ സാമൂഹിക അകലം പാലിക്കുന്നത് ഒരു വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നിരോധനം കടലാസിലൊതുങ്ങിയോ? ബെംഗളൂരുവിൽ 'കൊലയാളി രാസവസ്തു' വിൽക്കുന്നത് യാതൊരു നിയന്ത്രണവുമില്ലാതെ!
[masterslider id="10"]

Related posts