വാക്‌സിനേഷന് യോഗ്യരായ ജനസംഖ്യയുടെ പകുതിയും ഇതുവരെയും രണ്ടാമത്തെ ഡോസ് എടുത്തിട്ടില്ല

ബെംഗളൂരു: കോവിഡ് വാക്‌സിന്റെ രണ്ടാമത്തെ ഡോസ് കൂടുതൽ പേരിലേക്ക് എത്തിക്കുന്നതിൽ  ശ്രദ്ധകേന്ദ്രീകരിക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്ര ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച നിർദേശം നൽകി. മറ്റ് പല സംസ്ഥാനങ്ങളിലെയും പോലെ, കർണാടകയിലും, രണ്ടാമത്തെ ഡോസ് നൽകുന്നത് ഒരു വലിയ വെല്ലുവിളിയാണ് എന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്ത് ആദ്യ ഡോസ് കുത്തിവയ്പ്പ് എടുത്ത 4.08 കോടി ജനങ്ങളിൽ 2.06 കോടി പേർ ഇപ്പോഴും രണ്ടാമത്തെ ഡോസ് എടുത്തിട്ടില്ല.

  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു; അടുത്ത 24 മണിക്കൂറിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, തീരദേശ-മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം

ഇപ്പോൾ വാക്സിൻ ലഭ്യത സംബന്ധിച്ച് പ്രശ്നങ്ങൾ ഒന്നും നേരിടുന്നില്ല എങ്കിലും, രണ്ടാമത്തെ ഡോസ് വാക്സിനേഷൻ എടുക്കാൻ മുന്നോട്ടുവരുന്ന ആളുകളുടെ എണ്ണത്തിൽ കാര്യമായ കുറവ് വന്നതായി ആരോഗ്യ വിദഗ്ധർ പറഞ്ഞു. സംസ്ഥാന സർക്കാർ നിരവധി ബോധവൽക്കരണ പരിപാടികൾ നടത്തുകയും രണ്ടാമത്തെഡോസ് എടുക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട് എന്ന്ശ്രീ ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്കാർഡിയോവാസ്കുലർ സയൻസസ് ആൻഡ് റിസർച്ച് ഡയറക്ടർ ഡോ സി എൻ മഞ്ജുനാഥ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടിക്കറ്റില്ലാ യാത്രക്കാർക്ക് പണി കിട്ടി; കെ.എസ്.ആർ.ടി.സി പിഴയായി ഈടാക്കിയത് ലക്ഷങ്ങൾ, ക്രമക്കേട് കാട്ടിയ ജീവനക്കാർക്കെതിരെയും നടപടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇനി എല്ലാ സ്കൂളുകളും ഒരേ സമയം; അതിരാവിലെ സ്കൂളിലേക്ക് ഓടേണ്ട വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പുതിയ ടൈംടേബിൾ നിലവിൽ വന്നു
[masterslider id="10"]

Related posts