ക്രിക്കറ്റ് ബെറ്റിംങ്; ബെം​ഗളുരുവിൽ 3 പേർ പിടിയിൽ

ബെം​ഗളുരു; ക്രിക്കറ്റ് ബെറ്റിംങ് റാക്കറ്റിലെ 3 പേർ അറസ്റ്റിലായി. മൊബൈൽ ആപ്പ് വഴിയാണ് ഇവർ ക്രിക്കറ്റ് വാതുവെപ്പ് നടത്തി വന്നത്.

ജെപി ന​ഗർ സ്വദേശി ബാലചന്ദ്രൻ (30), ഹൊറമാവ് സ്വദേശി രവികുമാർ (28(, പി ചേതൻ (28) എന്നിവരെയാണ് പോലീസ് പിടികൂടിയത്.

കാറും, ബൈക്കും, 59,000 രൂപ എന്നിവയടക്കം 10 ലക്ഷത്തിലധികം വരുന്ന രൂപയുടെ വസ്തുവകകളാണ് പിടിച്ചെടുത്തത്. ഹൊസൂർ മെയിൻ റോഡിലെ ഒരു ലോഡ്ജ് കേന്ദ്രീകരിച്ചാണ് സംഘം പ്രവർത്തിച്ചിരുന്നത്.

  പട്ടാപ്പകൽ ബെംഗളൂരുവിൽ സിനിമാറ്റിക് കൊലപാതകം; സലൂണിൽ കാത്തിരുന്ന് കുപ്രസിദ്ധ ഗുണ്ടയെ വെട്ടിക്കൊന്നു

പോലീസ് വേഷം മാറി മഫ്തിയിലെത്തി ഐപിഎൽ മത്സരം നടക്കുന്നതിനിടെ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരെല്ലാവരും ഡിജിറ്റൽ പേയ്മെന്റ് വഴിയാണ് പണം മുടക്കിയിരുന്നതെന്ന് പോലീസ് പറഞ്ഞു.

പണം വച്ചുള്ള വാതുവയ്പ്പ് കർണ്ണാടകത്തിൽ അടുത്തിടെ നിരോധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഓൺലൈൻ ആപ്പുകളിലൂടെയും അല്ലാതെയും വാതുവക്കുന്നവരെയും വാതുവയ്പ്പ് സാധ്യമാക്കുന്ന ആപ്പുകൾക്കെതിരെയും കർശന നടപടി എടുക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിസ്ഡം സ്റ്റുഡൻസ് ബെംഗളൂരു കമ്മിറ്റി നിലവിൽ വന്നു; പുതിയ ഭാരവാഹികളെ അറിയാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേരളത്തിലേക്ക് അന്നഭാഗ്യ പദ്ധതിയിലെ സൗജന്യ അരി കടത്ത്: ലോറി പൊലീസ് പിടിച്ചെടുത്തു
[masterslider id="10"]

Related posts