നികുതി കുടിശ്ശിക അടച്ചില്ല: അടച്ചുപൂട്ടലിന്റെ വക്കിലെത്തി നഗരത്തിലെ പ്രശസ്ത മാൾ.

ബെംഗളൂരു: നികുതി അടയ്ക്കാത്തതിന്റെ പേരിൽ നഗരത്തിലെ പ്രശസ്തമായ മന്ത്രി മാൾ സെപ്റ്റംബർ 30 വ്യാഴാഴ്ച ബൃഹത് ബെംഗളൂരു മഹാനഗര പാലികെയിലെ  റവന്യൂ ഉദ്യോഗസ്ഥർ അടച്ചുപൂട്ടാനൊരുങ്ങി.

എങ്കിലും തക്കസമയത്ത് മന്ത്രി മാൾ അധികൃതർ  5,00,00,000 രൂപയുടെ (അഞ്ച് കോടി) ഡിമാൻഡ് ഡ്രാഫ്റ്റ് (ഡിഡി) റവന്യൂ ഉദ്യോഗസ്ഥർക്ക് കൈമാറിയതിനാൽ മാൾ അടച്ചുപൂട്ടാനുള്ള തീരുമാനം ഉദ്യോഗസ്ഥർ തത്കാലത്തേക്ക് നിർത്തിവെച്ചിരിക്കുകയാണ്.

  ബെംഗളൂരുവിലെ ഇലക്ട്രിക് ഇരുചക്രവാഹന യാർഡിൽ വൻ തീപിടിത്തം: 300-ലേറെ ഇ.വികൾ കത്തിയമർന്നു

അഭിഷേക് ഡെവലപ്പേഴ്സിന്റെ ഉടമസ്ഥതയിലുള്ള മന്ത്രി മാൾ 39,49,25,115 രൂപ (39.49 കോടി) നികുതി കുടിശ്ശിക അടച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. നോട്ടീസ് ലഭിച്ചിട്ടും മാൾ അധികൃതർ കുടിശ്ശിക അടയ്ക്കുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന് ജോയിന്റ് കമ്മീഷണർ (ബിബിഎംപി വെസ്റ്റ് സോൺ) ശിവസ്വാമിയും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും ചേർന്നാണ് മാൾ അടച്ചുപൂട്ടാൻ തീരുമാനിച്ചത്.മന്ത്രി മാൾ അധികൃതർക്ക് ഇത് സംബന്ധിച്ച് നിരവധി നോട്ടീസുകൾ അയച്ചിട്ടുണ്ട് എന്ന് ബിബിഎംപി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അധ്യാപിക ക്ലാസ് വിട്ടതിനുപിന്നാലെ അഞ്ചുവയസുകാരന് ക്ലാസ് മോണിറ്ററുടെ ക്രൂരമർദനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ കെട്ടിട നിർമ്മാണം നിശ്ചലമാകുന്നു ?
[masterslider id="10"]

Related posts