സുബ്രഹ്മണ്യൻ സ്വാമി ഫ്രീലാൻസ് രാഷ്ട്രീയം നടത്തുന്നു; ആഞ്ഞടിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ

ബെം​ഗളുരു; നിയമ സഭയിൽ വിലക്കയറ്റത്തെക്കുറിച്ച് സംസാരിയ്ക്കവേ സുബ്രഹ്മണ്യൻ സ്വാമിയെക്കുറിച്ച് പരാമർശിച്ച് കർണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ.

ബിജെപിയുടെ രാജ്യസഭാം​ഗമായ സുബ്രഹ്മണ്യൻ സ്വാമി ഫ്രീലാൻസ് രാഷ്ട്രീയം നടത്തുന്ന വ്യക്തിയാണെന്നാണ് മുഖ്യമന്ത്രി പറയ്ഞ്ഞത്.

പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ കഴിഞ്ഞ ഫെബ്രുവരിയിലെ പെട്രോൾ വിലവർദ്ധനയുമായി ബന്ധപ്പെട്ട് സുബ്രഹ്മണ്യൻ നടത്തിയ ട്വീറ്റിനെക്കുറിച്ച് പരാമർശിച്ചപ്പോഴാണ് ബൊമ്മെ ഇക്കാര്യം പറഞ്ഞത്.

  മൂന്നിലൊന്ന് ഇന്ത്യക്കാരെ ബാധിക്കുന്ന കരൾ രോഗത്തിന് വെയ്റ്റ് ലോസ് മരുന്നിന് അനുമതി

രാമന്റെ ഇന്ത്യയിൽ പെട്രോളിന് 93 രൂപയും, സീതയുടെ നേപ്പാളിൽ 53 രൂപയും, രാവണന്റെ ലങ്കയിൽ 51 രൂപയും മാത്രമാണെന്നായിരുന്നു സുബ്രഹ്മണ്യം ട്വീറ്റ് ചെയ്തത്. ഇത് തെറ്റാണെങ്കിൽ ബിജെപി നേതാക്കൾ എതിർക്കണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ സ്കൂൾ ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രികയായ സ്ത്രീ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts