കാത്തിരിപ്പിന് അവസാനമായി;കർണാടക ആർടിസി ബെംഗളൂരുവിൽനിന്ന് ആലപ്പുഴയിലേക്കു സ്കാനിയ മൾട്ടി ആക്സിൽ ബസ് സർവീസ് ആരംഭിക്കുന്നു.

ബെംഗളൂരു∙ കർണാടക ആർടിസി ബെംഗളൂരുവിൽനിന്ന് ആലപ്പുഴയിലേക്കു സ്കാനിയ മൾട്ടി ആക്സിൽ ബസ് സർവീസ് ആരംഭിക്കുന്നു. ഒക്ടോബർ ഒൻപതുമുതലാണ് ഐരാവത് ഡയമണ്ട് ക്ലാസ് സീരീസിലുള്ള ബസ് സർവീസ് ആരംഭിക്കുന്നത്. രാത്രി 7.45നു ബെംഗളൂരു ശാന്തിനഗറിൽനിന്നു പുറപ്പെട്ടു ഹൊസൂർ, സേലം, കോയമ്പത്തൂർ, തൃശൂർ, എറണാകുളം വഴി രാവിലെ ഏഴിന് ആലപ്പുഴയിലെത്തും. തിരിച്ചു രാത്രി ഏഴിന് ആലപ്പുഴയിൽനിന്നു പുറപ്പെട്ട് ഇതേ റൂട്ടിലൂടെ രാവിലെ 6.30നു ബെംഗളൂരുവിലെത്തും. 1080 രൂപയാണ് സാധാരണ ദിവസങ്ങളിലെ നിരക്ക്. ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു.

  ചിന്നസ്വാമിയിൽ ആർസിബി-സിഎസ്‌കെ മത്സരം കാണാൻ എംഎൽഎമാരുടെ തിരക്ക്; ടിക്കറ്റിനായി പിഎമാരുടെ ക്യൂ!

കർണാടക ആർടിസി നിലവിൽ തിരുവനന്തപുരത്തേക്കു മാത്രമാണ് ആലപ്പുഴ വഴി ഒരു എസി ബസ് സർവീസ് നടത്തുന്നത്. കേരള ആർടിസിക്ക് ആലപ്പുഴയിലേക്കു നേരിട്ടു ബസ് സർവീസില്ലെങ്കിലും തിരുവനന്തപുരത്തേക്കുള്ള മൂന്ന് എസി ബസുകളും തിരുവല്ല ഡീലക്സ് ബസും ആലപ്പുഴ വഴിയാണു സർവീസ് നടത്തുന്നത്. ഇതിൽ വൈകിട്ട് അഞ്ചിനു ബെംഗളൂരുവിൽനിന്നു പുറപ്പെടുന്ന തിരുവനന്തപുരം വോൾവോ മൾട്ടി ആക്സിൽ ബസും 6.15 നുള്ള തിരുവല്ല ഡീലക്സ് ബസും മാത്രമാണ് സേലം, കോയമ്പത്തൂർ വഴി പോകുന്നത്. മറ്റ് രണ്ട് എസി ബസുകളും മൈസൂരു, കോഴിക്കോട് വഴിയാണു സർവീസ്. നേരത്തെ ബെംഗളൂരുവിൽനിന്ന് ആലപ്പുഴയിലേക്കു കേരള ആർടിസി സ്കാനിയ ബസ് സർവീസ് നടത്തിയിരുന്നതു പിന്നീടു തിരുവനന്തപുരത്തേക്കു നീട്ടി. വെബ്സൈറ്റ്: www.ksrtc.in

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുധാകരന്‍ പാര്‍ട്ടി പ്രവര്‍ത്തകരെ സമ്മര്‍ദത്തിലാക്കരുതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് പുതിയ മിനിമം വേതനം ഉടൻ നടപ്പിലാക്കും!
[masterslider id="10"]

Related posts

Click Here to Follow Us