നിംഹാൻസ് ആശുപത്രി ജീവനക്കാർ പ്രതിഷേധിച്ചു.

ബെംഗളൂരു: യാതൊരുവിധ മുന്നറിയിപ്പുമില്ലാതെ ആശുപത്രി ജീവനക്കാരെ പിരിച്ചുവിട്ട നടപടിക്കെതിരെ നിംഹാൻസ് ആശുപതിയിലെ കരാർ ജീവനക്കാർ പ്രതിഷേധിച്ചു. ഏകദേശം 19 ഓളം വരുന്ന ജീവനക്കാരാണ് ഇന്നലെ പ്രതിഷേധിച്ചത്. പ്രതിഷേധത്തിൽ പങ്കെടുത്തതിൽ ഏറിയ പങ്കും വനിതകളാണ്.

രാത്രികാല കർഫ്യൂ നിലവിലുള്ളസാഹചര്യത്തിലും ജീവനക്കാരുടെ ജോലിസമയം അവരോടു ആലോചിക്കാതെ രാത്രിവരെ വരെ നീട്ടിയതിലുള്ള ബുദ്ധിമുട്ട് അറിയിച്ച കരാറുകാരുടെ കരാറാണ് റദ്ദാക്കിയതെന്നും ജീവനക്കാർ ആരോപിച്ചു.

  വെറുമൊരു ഓഫീസല്ല, ഇതൊരു 'മിനി നഗരം'; വൈറ്റ്ഫീൽഡിലേക്ക് പ്രവർത്തനം മാറ്റിയ സ്വിഗ്ഗി മാജിക് അറിയാൻ വായിക്കാം

സ്ത്രീകൾ അടക്കമുള്ള നിരവധി ജീവനക്കാർക്ക് രാത്രിയിൽ അവരുടെ വീടെത്താൻ ഏറെ പ്രയാസം ആണെന്നുള്ള വിവരം അധികൃതരെ അറിയിച്ചിരുന്നതായി ജീവനക്കാർ പറഞ്ഞു. എന്നാൽ യാതൊരുവിധ ചർച്ചകൾക്കും മുതിരാതെ കരാർ ജോലിയിൽ നിന്ന് പുറത്താക്കിയ നടപടിക്കെതിരെ വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും ഇവർ അറിയിച്ചു.

  ഐപിഎൽ ആവേശം: ഇന്ന് ക്രിക്കറ്റ് പ്രേമികൾക്കായി മെട്രോ സമയം നീട്ടി വിശദാംശങ്ങൾ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us