മുൻ ബിഎംടിസി ജീവനക്കാരനെയും ഭാര്യയെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.

ബെംഗളൂരു: വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് വിരമിച്ച ബി എം ടി സി ജീവനക്കാരനെയും ഭാര്യയെയും സൗത്ത്ബെംഗളൂരുവിലെ വീട്ടിൽ ക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്.

65 കാരനായ പി കാന്തരാജുവിനെയും 61 വയസ്സുള്ള ഭാര്യ പ്രേമതയെയും ആണ് കഴുത്തു ഞെരിച്ച്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. ദമ്പതികളുടെ വാടകക്കാരനാണ് കൊലപാതകങ്ങൾ നടന്ന വിവരംകണ്ടെത്തിയത്.

  സൗരവ് ഗാംഗുലിക്കും ഭാര്യയ്ക്കും നേരെ വധഭീഷണി

കൊലയാളികൾ ദമ്പതികൾക്ക് അറിയുന്ന ആളാണ്, കാരണം അവർ അവരെ അകത്തേക്ക് പ്രവേശിപ്പിക്കുകയുംഅവർക്ക് ചായ നൽകുകയും ചെയ്തു. എന്തെങ്കിലും മോഷ്ടിക്കപ്പെട്ടതായി വ്യക്തമല്ല എന്നും പോലീസ് പറഞ്ഞു.

കുമാരസ്വാമി ലേഔട്ടിലെ യെലച്ചെനഹള്ളിക്ക് സമീപം കാശിനഗറിൽ ഉച്ചയ്ക്ക് ഒരു മണിക്കും 3 മണിക്കുംഇടയിലാണ് ഭീകരമായ കൊലപാതകങ്ങൾ നടന്നിരിക്കുന്നത്

സ്വന്തമായുള്ള  മൂന്ന് നിലകളുള്ള ഒരു റെസിഡൻഷ്യൽ കെട്ടിടത്തിലെ താഴത്തെ നിലയിലാണ് ദമ്പതികൾതാമസിക്കുന്നത്. കുട്ടികളില്ലാത്ത ഇവർ  ഒന്നും രണ്ടും നിലകൾ വാടകക്ക് കൊടുത്തിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ഓർഡറുകൾ നിലച്ചേക്കാം!' ചൂഷണത്തിനെതിരെ ബെംഗളൂരുവിൽ വൻ പണിമുടക്ക്; ജനങ്ങൾ ദുരിതത്തിലേക്ക്?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മാലിന്യം തള്ളുന്നത് ക്യാമറയിൽ പകർത്തേണ്ട, അജ്ഞാത ഫോൺ കോളുകൾ വരും; ബെംഗളൂരുവിലെ തടാകക്കരകളിൽ അഴിഞ്ഞാടി മാഫിയാ സംഘം
[masterslider id="10"]

Related posts