പുതിയ മന്ത്രിസഭ: 29 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു

ബെംഗളൂരു: മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ 29 കാബിനറ്റ് മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

ഗോവിന്ദ് കർജോൾ, കെഎസ് ഈശ്വരപ്പ, ആർ അശോകൻ, ശ്രീരാമുലു എന്നിവരാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്.

ഗവർണർ തവർചന്ദ് ഗെഹ്ലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്ത ചടങ്ങിൽ കഴിഞ്ഞയാഴ്ച സത്യപ്രതിജ്ഞ ചെയ്ത മുഖ്യമന്ത്രി ബൊമ്മൈ പങ്കെടുത്തു.

പതിവിൽ നിന്നു വ്യത്യസ്തമായി പലരും കർഷകരുടെയും ദൈവങ്ങളുടെയും ഗോമൂത്രത്തിന്റെയും പേരിലാണ് സത്യപ്രതിജ്ഞ ചെയ്തത്.

  ബെംഗളൂരുവിൽ രാഷ്ട്രീയ സൗഹൃദ കൂടിക്കാഴ്ച; കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ സന്ദർശിച്ച് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ

ആനന്ദ് സിംഗ്, വിജയനഗര വിരുപാക്ഷന്റെയും ‘തായി’ (അമ്മ) ഭുവനേശ്വരിയുടെയും (കർണാടകയിലെ ഒരു ആദരണീയ ദേവത) നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു.

ബൊമ്മൈയുടെ എട്ട് മന്ത്രിമാർ ലിംഗായത്ത് സമുദായത്തിൽ നിന്നുള്ളവരും, ഏഴ് പേർ വൊക്കലിഗ, ഒബിസി സമുദായത്തിൽ നിന്നുള്ളവരും, മൂന്ന് പട്ടികജാതി വിഭാഗത്തിൽ നിന്നുള്ളവരും, ഒരാൾ പട്ടികവർഗ്ഗത്തിൽ നിന്നും ആണ്. ഒരു വനിതയും ഉൾപ്പെടുന്നു.

ആറു പേർ പുതുമുഖങ്ങളാണ് :വി സുനിൽ കുമാർ (കാർക്കള), അരഗ ജ്ഞാനേന്ദ്ര (തീർത്ഥഹള്ളി),മുനിരത്ന (ആർആർ നഗർ), ഹാലപ്പ ആചാർ (യെൽബുർഗ),  ശങ്കർ പാട്ടീൽ മുനെൻകോപ്പ് (നവൽഗുണ്ട),  ബിസി നാഗേഷ് (ടിപ്ടൂർ).

  വഴിമാറും 'നന്ദിനി'യും ട്രാൻസ്ഫോർമറുകളും; ഇനി കാൽനടയാത്രക്കാർക്ക് വഴിമാറേണ്ടി വരുന്നത് പ്രമുഖ സർക്കാർ സ്ഥാപനങ്ങൾ വരെ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബുക്ക് ചെയ്ത ആപ്പിൽ ഒരു നമ്പർ, വന്ന വണ്ടിയിൽ വേറൊന്ന്; ബെംഗളൂരുവിൽ ക്യാബ് കേറുന്നവർ അറിയാൻ
[masterslider id="10"]

Related posts