കണ്ണില്ലാത്ത ക്രൂരത; എച്ച്.ആർ.ബി.ആർ. ലേഔട്ടിലെ കുറ്റിക്കാട്ടിൽ അംഗവൈകല്യമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ

ബെംഗളൂരു: എച്ച്.ആർ.ബി.ആർ. ലേ ഔട്ടിലെ ഒരു കുറ്റിക്കാട്ടിൽ ഒന്നര വയസുള്ള കുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

സമീപത്തുകൂടി പോകുകയായിരുന്ന ഒരു യാത്രക്കാരന്റെ ശ്രദ്ധയിൽ പെട്ടതോടെയാണ് കുഞ്ഞിന് പുതുജീവൻ ലഭിച്ചത്. യാത്രക്കാരൻ വിവരമറിയിച്ചതിനെത്തുടർന്ന് ബാനസവാടി പോലീസ് എത്തിയാണ് കുഞ്ഞിനെ വീണ്ടെടുത്തത്.

വളർച്ചയിലെ വൈകല്യം മൂലം എഴുന്നേൽക്കാൻ കഴിയാത്ത കുഞ്ഞ് ഇഴഞ്ഞുനീങ്ങാൻ ശ്രമിക്കുന്ന നിലയിലായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് കുഞ്ഞിനെ എടുത്ത് ആംബുലൻസ് വിളിച്ചു വരുത്തി ആശുപത്രിയിലെത്തിച്ചു.

  ഹോസ്റ്റലിൽ ആറാം ക്ലാസുകാരൻ മരിച്ച നിലയിൽ; അധ്യാപകന്റെ മർദ്ദനമെന്ന് പരാതി, വൻ സംഘർഷം!

കുഞ്ഞിന്റെ വൈകല്യം മൂലം രക്ഷിതാക്കൾ ഉപേക്ഷിച്ചതാണെന്ന് കരുതുന്നതായി പരിശോധിച്ച ഡോക്ടർമാർ പറഞ്ഞു. കുഞ്ഞിന്റെ രക്ഷിതാക്കളെ കണ്ടെത്താൻ പോലീസ് ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല.

പട്രോളിങ് നടത്തുന്ന പോലീസുകാർ കുഞ്ഞിന്റെ ഫോട്ടോയുമായി അന്വേഷണം നടത്തി. പ്രദേശവാസികളെ സമീപിച്ച് അന്വേഷിച്ചിട്ടും വിവരമൊന്നും ലഭിച്ചില്ല. തുടർന്ന് കുഞ്ഞിനെ ഒരു സന്നദ്ധ സംഘടനയുടെ ശിശുപരിപാലന കേന്ദ്രത്തിലാക്കുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'വേണമെങ്കിൽ പോവാം, രാജി സമർപ്പിച്ചാൽ മിനിറ്റുകൾക്കകം സ്വീകരിക്കും'; മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പഞ്ചനക്ഷത്ര ഹോട്ടലുകളിലെ 'രുചിരഹസ്യം' ചീഞ്ഞ പച്ചക്കറികളും മാരക രാസവസ്തുക്കളും! ബെംഗളൂരുവിൽ ഞെട്ടിക്കുന്ന റെയ്ഡ്
[masterslider id="10"]

Related posts