നഗരത്തിൽ രണ്ട് കോവിഡ് കെയർ സെന്ററുകൾ കൂടി; രണ്ട് കേന്ദ്രങ്ങളിലായി 240 കിടക്കകൾ.

ബെംഗളൂരു: രണ്ട് ദിവസത്തിനുള്ളിൽ, നഗരത്തിൽ രണ്ട് കോവിഡ് കെയർ സെന്ററുകൾ കൂടി സ്ഥാപിച്ചു. ലക്ഷണങ്ങളില്ലാത്തതും നേരിയ തോതിലുള്ള ലക്ഷണങ്ങൾ ഉള്ളതുമായ രോഗികളുടെ ചികിത്സയ്ക്കായി 240 കിടക്കകൾ കൂടി രണ്ട് കോവിഡ് കെയർ സെന്ററുകളിലായി സജ്ജമാക്കിയിട്ടുണ്ട്.

140 കിടക്കകളുള്ള ഒരു സെന്റർ  വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്തപ്പോൾ 100 കിടക്കകളുള്ള മറ്റൊരു കേന്ദ്രം ശനിയാഴ്ച പ്രവർത്തനമാരംഭിക്കും

  ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്കുള്ള നഗരം; ബെംഗളൂരു രാജ്യത്ത് ഒന്നാം സ്ഥാനത്തും ലോകത്ത് രണ്ടാം സ്ഥാനത്തും

ഇന്ദിരാനഗറിലെ സ്വാമി വിവേകാനന്ദ മെട്രോ സ്റ്റേഷന് സമീപമുള്ള എൻ‌ഡോക്രൈനോളജി സെന്ററിലെ പുതിയ കോവിഡ് കെയർ സെന്റർ വെള്ളിയാഴ്ച മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ ഉദ്ഘാടനം ചെയ്തു.

സെന്റ് ജോൺസ് റോഡിലുള്ള കേന്ദ്ര വിദ്യാലയത്തിൽ 100 ​​കിടക്കകളുള്ള കോവിഡ് കെയർ സെന്റർ, സംസ്ഥാന ഭവനമന്ത്രി വി സോമന്നയും ആഭ്യന്തരമന്ത്രി ബസവരാജ് ബോമ്മിയും ശനിയാഴ്ച ഉദ്ഘാടനം ചെയ്യും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആസിഡ് ആക്രമണ അതിജീവിത; അന്തരിച്ച ചെന്നമ്മ അതിന് മുൻപ് എങ്ങനെയായിരുന്നുവെന്ന് നിങ്ങൾക്കറിയാമോ? അപൂർവ ചിത്രങ്ങൾ ഇതാ.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വെള്ളം തരില്ലെന്ന് കർണാടക, അടങ്ങിയിരിക്കില്ലെന്ന് തമിഴ്‌നാട്; കാവേരി തർക്കം ഇനി പരമോന്നത കോടതിയിൽ
[masterslider id="10"]

Related posts