ലോക്ക്ഡൗൺ; ഇന്നു മുതൽ ആവശ്യക്കാർക്ക് സൗജന്യ ഭക്ഷണം ഇന്ദിരാ കാൻ്റീനുകൾ വഴി.

ബെംഗളൂരു: ലോക്ക്ഡൗണിൽ ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടുന്നവരെ സഹായിക്കുവാനായി മെയ് 12 മുതൽ ദിവസത്തിൽ മൂന്നുതവണ സൗജന്യ ഭക്ഷണം വിതരണം ചെയ്യുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു.

ലോക്ക്ഡൌൺ അവസാനിക്കുന്ന മെയ് 24 വരെയും സംസ്ഥാനത്തുടനീളം ഈ പദ്ധതി തുടരുമെന്ന് സർക്കാർ വ്യക്തമാക്കി.

ബൃഹത്‌ ബെംഗളൂരു മഹാനഗര പാലികെയുടെ  (ബിബിഎംപി) പരിധിയിലെ ഇന്ദിര കാന്റീനുകളിലൂടെ നഗരത്തിൽ ഭക്ഷണം വിതരണം ചെയ്യും.

  ബെംഗളൂരുവിൽ പൂക്കൾക്ക് തീവില; വരുംദിവസങ്ങളിൽ വില ഇരട്ടിയാകും

ബെംഗളൂരു നഗരപരിധിയിൽ പദ്ധതിയുടെ ചുമതല ബിബി‌ എം‌ പിക്കാണെങ്കിലും മറ്റ് ജില്ലകളിൽ പദ്ധതിയുടെ മേൽനോട്ടത്തിനായി മുനിസിപ്പൽ അഡ്മിനിസ്ട്രേഷൻ വകുപ്പിനെയാണ് സർക്കാർ ചുമതലപ്പെടുത്തിയിരിക്കുന്നത്.

ഇന്ദിര കാന്റീനിൽ നിന്നും  ഭക്ഷ്യ പാക്കറ്റുകൾ ലഭിക്കുന്ന ഗുണഭോക്താക്കൾ ഭക്ഷണം ലഭിക്കുന്നതിന് വോട്ടർ തിരിച്ചറിയൽ കാർഡ് / ആധാർ കാർഡ് / ഡിഎൽ / ലേബർ ഡിപ്പാർട്ട്‌മെന്റ് തിരിച്ചറിയൽ കാർഡ് എന്നിവയിൽ ഏതെങ്കിലും  നൽകണമെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒറ്റദിവസം കൊണ്ട് ലക്ഷങ്ങൾ; ടിക്കറ്റ് കളക്ഷനിൽ റെക്കോർഡിട്ട് ലാൽബാഗ്; പക്ഷേ കാഴ്ചക്കാർക്ക് കിട്ടിയത് പണി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകാൻ കണ്ടക്ടർ; ഗതാഗത മന്ത്രിയോടും ബി.എം.ടി.സി ബസിൽ 'സാധാരണക്കാരന്റെ' അനുഭവം
[masterslider id="10"]

Related posts