കോവിഡ് 19 വാർ റൂം സ്ഥാപിക്കാൻ കർണാടക പ്രദേശ് കോൺഗ്രസ്സ്.

ബെംഗളൂരു: കോവിഡ് 19 രണ്ടാം തരംഗത്തിനിടയിൽ, മഹാമാരിയുടെ പ്രതിസന്ധി ഘട്ടത്തിൽ ആളുകളെ സഹായിക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈനും കോവിഡ് വാർ റൂമും ആരംഭിക്കാൻ സംസ്ഥാന കോൺഗ്രസ്സ് യൂണിറ്റ് തീരുമാനിച്ചു.

മെഡിക്കൽ കോളേജുകളും ആശുപത്രികളും സ്വന്തമായുള്ള നേതാക്കൾ 100 കിടക്കകൾ കോവിഡിനായി നീക്കിവക്കുകയും ചെയ്തിട്ടുണ്ട്.

..സി.സി ജനറൽ സെക്രട്ടറി രൺദീപ് സുർജേവാലയുടെ നിർദേശത്തെത്തുടർന്നാണ് കൊണ്‍ഗ്രെസ്സ് സംസ്ഥാനത്ത് കോവിഡ് വാർ റൂം സ്ഥാപിക്കാനുള്ള തീരുമാനം എടുത്തത്.

  എൽപിജി ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്: ഓഗസ്റ്റ് 15-ന് ശേഷം ഇത് പൂർത്തിയാക്കിയില്ലെങ്കിൽ കണക്ഷൻ തടസ്സപ്പെടും

വാർ റൂം പോലെ പ്രവർത്തിക്കുന്ന ഹെല്പ്ലൈൻ എത്രയും പെട്ടന്ന് നിലവിൽ വരും എന്നും ഇതിൽ ടെലിമെഡിസിൻ, കൺസൾട്ടേഷൻ, കൗൺസിലിംഗ്, ഫുഡ് ഡെലിവറി, ആശുപത്രി കിടക്കകൾക്കുള്ളസോഴ്‌സിംഗ് ലീഡുകൾ, മരുന്ന്, ഓക്സിജൻ, വെന്റിലേറ്റർ വിതരണം മുതലായ സൗകര്യങ്ങൾ ഉണ്ടാകും എന്നും കെ പി സി സി പ്രസിഡണ്ട് ഡി കെ ശിവകുമാർ പറഞ്ഞു.

ഞങ്ങളുടെ കോൺഗ്രസ് കേഡർമാർ, സന്നദ്ധപ്രവർത്തകർ, ജില്ല, താലൂക്ക്, ഗ്രാമ തലങ്ങളിലെ നേതാക്കളെസഹായം ആവശ്യമുള്ള ആളുകളിലേക്ക് എത്തിക്കും“, എന്നും ശിവകുമാർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലാൽബാഗിൽ വാണിജ്യ സമുച്ചയമോ? സർക്കാരിനെതിരെ തേജസ്വി സൂര്യ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റോഡിലേക്ക് ഒഴുകിയെത്തി ജനങ്ങൾ; ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ യാത്രാപാതകളിൽ മൂന്നാമതായി ബെംഗളൂരു-മൈസൂരു പാത
[masterslider id="10"]

Related posts